Breaking NewsLead NewsLIFELife StyleNEWSNewsthen SpecialSocial MediaTRENDING

മെലിഞ്ഞു പോകില്ലേയെന്ന് ആരാധകന്‍; ഉപദേശം ആവശ്യമെങ്കില്‍ ചോദിക്കാമെന്നു സാമന്ത; മയോസൈറ്റിസ് രോഗം ബാധിച്ചിട്ടും കായിക ക്ഷമത നിലര്‍ത്തുന്ന താരത്തെ അഭിനന്ദിച്ച് ആരാധകരും

ജിം വര്‍ക്കൗട്ടിനിടെ പങ്കുവെച്ച ചിത്രത്തിനടിയില്‍ കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് സാമന്ത. ജിമ്മിൽ നിന്ന് മസിൽ ഫ്ലോണ്ട് ചെയ്തുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ട്രോള്‍ കമന്‍റ് വന്നത്.

‘ഇത്രയധികം വ്യായാമം ചെയ്താൽ ശരീരം മെലിഞ്ഞുപോവില്ലേ? എന്നായിരുന്നു കമന്‍റ്.  ട്രോളിന് “എനിക്ക് നിങ്ങളുടെ ഉപദേശം ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം എന്നായിരുന്നു താരത്തിന്‍റെ മറുപടി. താരത്തിന്‍റെ ഈ പ്രതികരണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.  അച്ചടക്കവും അര്‍പ്പണബോധവുമാണ് തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യമെന്ന് സാമന്ത പോസ്റ്റില്‍ പറയുന്നു.

Signature-ad

‘ഉപേക്ഷിക്കാൻ തോന്നിയ ദിവസങ്ങളിലും ഞാൻ എന്‍റെ വർക്കൗട്ട് തുടർന്നു. ഇത്ര മനോഹരമായ ശരീരം തനിക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ഈ മസിലുകള്‍ പദര്‍ശിപ്പിക്കാന്‍ പോകുകയാണ്, കാരണം ഇവിടെയെത്താന്‍ എടുത്ത പ്രയത്‌നം കഠിനമായിരുന്നു. വളരെ വളരെ കഠിനം’- താരം കുറിച്ചു.  മയോസൈറ്റിസ് എന്ന രോഗം ബാധിച്ചിട്ടും തളരാതെ താരം കായികക്ഷമത നിലനിർത്താൻ ശ്രമിക്കുന്നത് ആരാധകര്‍ക്ക് വലിയ പ്രചോദനമായിരുന്നു.

മസിൽ ഉണ്ടാക്കേണ്ടത് വെറും ഭംഗിക്ക് വേണ്ടിയല്ലെന്നും, ആരോഗ്യത്തോടെ ജീവിക്കാനും പ്രായമാകുമ്പോൾ കരുത്തോടെ ഇരിക്കാനും സ്ട്രങ്ത്ത് ട്രെയിനിങ്  അത്യാവശ്യമാണെന്നും സാമന്ത പറയുന്നു. ഇതൊന്നും എന്‍റെ ജീനിലില്ല എന്ന് പറയുന്നത് വെറും ഒഴികഴിവ് മാത്രമാണെന്നും, തളരാതെ പരിശ്രമിച്ചാൽ വിജയം നേടാമെന്നും താരം ഓർമ്മിപ്പിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഇതിനോടകം ഒരു മില്യണ്‍ ലൈക്കാണ് ലഭിച്ചത്.

Back to top button
error: