Breaking NewsBusinessKeralaLead NewsNEWS
സ്വർണ്ണ വില മുന്നോട്ടു തന്നെ; പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയും വർധിച്ചു. അങ്ങനെ ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയായിരുന്നു വില.
ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ സ്വർണവില.






