Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഹോര്‍മൂസ് കടലിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക; മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ മുക്കിയെന്ന് യുഎസ് സൈന്യം; കപ്പലുകള്‍ക്ക് അകമ്പടി പോകാനും നീക്കം; ഇറാന്‍ കഴിഞ്ഞ മണിക്കൂറില്‍ കണ്ടത് ഏറ്റവും രൂക്ഷമായ ആക്രമണം; വന്‍ മലിനീകരണ ഭീഷണി

ടെഹ്‌റാന്‍: ലോകത്തെ രൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കില്‍ കപ്പലുകള്‍ക്കെതിരായ മൈനുകള്‍ വിന്യസിക്കുന്ന 16 ഇറാനിയന്‍ കപ്പലുകളെ യുഎസ് സൈന്യം മുക്കിയെന്നു സെന്‍ട്രല്‍ കമാന്‍ഡ്. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കുമെന്നു ട്രംപും വ്യക്തമാക്കി. 10 മൈന്‍ വിന്യാസ കപ്പലുകളെ യുഎസ് ‘പൂര്‍ണമായും നശിപ്പിച്ചു’ എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

‘ഹോര്‍മുസ് ഇടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതേക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും ഉടന്‍ അവ നീക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ടെഹ്‌റാന്‍ അതുചെയ്തില്ലെങ്കില്‍ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഹോര്‍മുസ് ഇടുക്കില്‍ മൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ബോട്ടും കപ്പലും ‘എന്നന്നേക്കും ഇല്ലാതാക്കാന്‍’ യുഎസ് ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Signature-ad

അടുത്ത മാസങ്ങളില്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിയന്‍ മൈന്‍ വിന്യാസ കപ്പലുകളെയും മൈന്‍ സംഭരണ കേന്ദ്രങ്ങളെയും ആക്രമിക്കുന്നതായി പെന്റഗണ്‍ ചൊവ്വാഴ്ച നേരത്തെ അറിയിച്ചിരുന്നു.

ഇറാന്‍-യുഎസ്-ഇസ്രായേല്‍ യുദ്ധം ഇതിനകം തന്നെ ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും കടന്നുപോകുന്ന ഹോര്‍മുസ് ഇടുക്കിലൂടെയുള്ള ചരക്കുനീക്കത്തെ ഫലപ്രദമായി തടസപ്പെടുത്തിയിട്ടുണ്ട്.

യുഎസ് അകമ്പടി

ഹോര്‍മുസ് ഇടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതിനുള്ള വഴികള്‍ യുഎസ് സൈന്യം പരിശോധിച്ചു തുടങ്ങിയതായി മുന്‍നിര യുഎസ് ജനറല്‍ പറഞ്ഞു. ‘ഞങ്ങള്‍ അവിടെ വിവിധ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്’- ജനറല്‍ ഡാന്‍ കെയ്ന്‍ പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കടലിടുക്കില്‍ സൈനിക അകമ്പടി വേണമെന്ന ഷിപ്പിംഗ് കമ്പനികളുടെ ദൈനംദിന അഭ്യര്‍ത്ഥനകള്‍ യുഎസ് നേവി ഇതുവരെ നിരസിക്കുകയാണു ചെയ്തിരുന്നത്. യുഎസ് നേവി എണ്ണക്കപ്പലിന് ജലപാതയിലൂടെ വിജയകരമായി അകമ്പടി സേവിച്ചതായി ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് ചൊവ്വാഴ്ച എക്‌സില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഏറ്റവും രൂക്ഷമായ ആക്രമണങ്ങള്‍ക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഇറാന്‍ സാക്ഷിയായത്. ഇന്ധന സംഭരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ വ്യാപകമായ മലിനീകരണത്തിന് കാരണമായി. പാര്‍പ്പിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി.

അതേസമയം ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. ഒന്‍പത് ഡ്രോണുകള്‍ പതിച്ചതിനെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചതായി യുഎഇ സ്ഥിരീകരിച്ചു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ പാര്‍പ്പിട സമുച്ചയത്തിനു നേരെ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ 29 വയസ്സുകാരി കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. ഇറാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചു. യുദ്ധം തുടങ്ങിയ ശേഷം രണ്ടാംവട്ടമാണ് ഫോണിലൂടെ ചര്‍ച്ച നടത്തുന്നത്.

#StraitOfHormuz, #USA vs #Iran, #DonaldTrump, #MilitaryAction, #OilCrisis, #WarUpdate, #BreakingNews, #MiddleEastConflict, #PersianGulf, #Pentagon, #MalayalamNews, #WorldPolitics, #NavyAlert, #DefenseNews, #GlobalCrisis #USIranWar, #HormuzStrait, #TrumpWarning, #InternationalNews, #EnergySecurity, #MilitaryStrike, #IranConflict2026, #NavalWarfare, #Geopolitics, #MalayalamVarthakal, #WorldNewsToday, #USNavy, #StrategicSecurity, #GlobalOilSupply, #NewsUpdates

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: