Life Style

    • ”പലരെയും വിളിച്ചെങ്കിലും ആരും വന്നില്ല; പാര്‍ട്ടിക്കാരായ ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ സംസ്‌കാരം നടത്തിയത്”

      അച്ഛന്‍ മരിച്ചപ്പോള്‍ സംസ്‌കാരം ഉള്‍പ്പടെ കര്‍മങ്ങളെല്ലാം തനിയെ ചെയ്യേണ്ടിവന്ന സാഹചര്യം തുറന്നു പറഞ്ഞു നിഖില വിമല്‍. അമ്മയ്ക്കും സഹോദരിക്കും കോവിഡ് ബാധിച്ചിരുന്ന സമയത്താണ് അച്ഛന് അസുഖം കൂടിയതെന്നും അച്ഛന്‍ മരിച്ചപ്പോള്‍ താന്‍ ഒറ്റയ്ക്കായപോലെ തോന്നിയെന്നും നിഖില പറയുന്നു. അച്ഛന്റെ ശരീരം എടുക്കുന്നത് മുതല്‍ സംസ്‌കാരവും ശേഷക്രിയയും ഉള്‍പ്പടെ എല്ലാം പാര്‍ട്ടിയിലെ ചിലരുടെ സഹായത്തോടെ തനിയെ ചെയ്യേണ്ടി വന്നത് ഏറെ വേദനിപ്പിച്ചു. കുടുംബം എന്നും കൂടെ ഉണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ ആവശ്യത്തിന് ആരും ഉപകരിച്ചില്ല അതുകൊണ്ട് ഇപ്പോള്‍ സ്വന്തം കാര്യങ്ങളിലെല്ലാം ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് ചെയ്യുന്നതെന്ന് നിഖില പറയുന്നു. ധന്യ വര്‍മയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ”ആറടി പൊക്കം ഒക്കെയുള്ള വലിയൊരു ആളായിരുന്നു അച്ഛന്‍. സുഖമില്ലാതായതിനു ശേഷം അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം അച്ഛന് ഓര്‍മ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതല്‍ ആയിരുന്നു. അച്ഛന് മധുരം ഏറെ…

      Read More »
    • മദ്യപിക്കാത്ത പുകവലിക്കാത്ത കലാകാരന്‍; ഒരിക്കല്‍ തമിഴിലെ തിരക്കുള്ള താരം

      സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൈലാസ് നാഥ് എന്ന നടനെ അറിയുക. ‘സാന്ത്വന’ത്തിലെ പിള്ളച്ചേട്ടനായി സീരിയല്‍ പ്രേമികള്‍ക്ക് എല്ലാവര്‍ക്കും എന്നും ഓര്‍ത്തിരിക്കാനാകുന്ന നിമിഷങ്ങളാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം സമ്മാനിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആകുന്നതിന്റെ തൊട്ടുമുമ്പുവരെ അഭിനയരംഗത്ത് സജീവമായിരുന്നു. രോഗാവസ്ഥ ശരീരം തളര്‍ത്തിയപ്പോഴാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് തിരക്കുള്ള നടനായിരുന്നു കൈലാസ് നാഥ് എന്ന കാര്യം അധികമാര്‍ക്കും അറിയാത്ത കഥയാണ്. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്. ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അദ്ദേഹം എത്തുന്നത്. ‘ഒരു തലൈ രാഗം’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തിയത്. ബമ്പര്‍ ഹിറ്റായിരുന്നു തമിഴില്‍ ആ ചിത്രം. പിന്നാലെ അദ്ദേഹത്തിന്റെ ‘പാലവനൈ ചോല’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. തമിഴില്‍ തൊണ്ണൂറിലധികം…

      Read More »
    • ചർമ്മ സംരക്ഷണത്തിന് ഉപയോ​ഗിച്ച് വരുന്ന റോസ് വാട്ടർ മുഖസൗന്ദര്യത്തിന് ഇങ്ങനെ ഉപയോ​ഗിക്കാം

      ചർമ്മ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടർ നേരിട്ടും ഫേസ് പാക്കുകളിൽ ചേർത്തും എല്ലാം ഉപയോഗിക്കാറുണ്ട്. റോസ് വാട്ടറിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നു. റോസ് വാട്ടറിന്റെ പിഎച്ച് ബാലൻസിങ് ഗുണങ്ങൾ കാരണം പ്രകൃതിദത്തമായ ചർമ്മ ടോണർ ആണെന്ന് പറയപ്പെടുന്നു. ഈ ഘടകം ചർമ്മത്തെ ശാന്തമാക്കുകയും മൃദുവായി മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. അതിനാൽ അതിന്റെ അതിലോലമായ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ടോണറായി പ്രയോഗിക്കുമ്പോൾ സുഷിരങ്ങൾ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കും നീക്കം ചെയ്യുന്ന ഗുണങ്ങളുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചുവപ്പിന് കാരണമാകുന്ന ഏത് ബാക്ടീരിയയെയും നശിപ്പിക്കാൻ സഹായിക്കും. ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നിയന്ത്രിക്കാൻ ഇതിന് കഴിയും. ഇത് കോശങ്ങളെ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിർത്താൻ സഹായിക്കുന്നു. മോയ്സ്ചറൈസിംഗ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടർ ആന്റി-ഏജിംഗ്…

      Read More »
    • ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയോ? ഹണി റോസിന്റെ പ്രതികരണം

      ഉദ്ഘാടന വേദികളിലും മറ്റും വളരെ മനോഹരിയായിട്ടാണ് നടി ഹണി റോസ് പ്രത്യക്ഷപ്പെടാറ്. നടിയുടെ ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. താന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ തനിക്ക് മറ്റൊന്നുമില്ലെന്നും ഹണി റോസ് പറഞ്ഞു. എന്നാല്‍ തന്റെ സൗന്ദര്യംനിലനിര്‍ത്താനായി ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ഹണി റോസ് വെളിപ്പെടുത്തി. താന്‍ നില്‍ക്കുന്ന ഫീല്‍ഡില്‍ സൗന്ദര്യം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡയറ്റ് ചെയ്യാറുണ്ടെന്നും നടി പറയുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ചെറിയ ട്രീറ്റ്മെന്റുകള്‍ ചെയ്യാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.  

      Read More »
    • രണ്‍ബീര്‍ കാമുകനൊപ്പം ഒരു വീട്ടില്‍; ആലിയയും കുഞ്ഞും മറ്റൊരു വീട്ടില്‍! ബോളിവുഡില്‍ പുതിയ വിവാദം

      ബോളിവുഡ് ഇന്‍ഡസ്ട്രി ആഘോഷമാക്കിയ വിവാഹമായിരുന്നു ആലിയ- രണ്‍ബീര്‍ ദമ്പതികളുടേത്. പ്രമുഖ നിര്‍മ്മാതാവും, സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളും, പ്രശസ്ത താരം ഋഷി കപൂറിന്റെ മകനും തമ്മിലുള്ള വിവാഹം ഇന്‍ഡസ്ട്രിയിലെ രണ്ടു പ്രബല കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുമായിരുന്നു. ചെറിയ കാലയളവിനുള്ളില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഒന്ന് കൂടിയായിരുന്നു ആലിയ-രണ്‍ബീര്‍ ബന്ധം. വിവാഹം കഴിഞ്ഞധികം വൈകാതെ ആലിയ ഗര്‍ഭിണി ആണെന്ന വാര്‍ത്ത വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതോടെ, മാധ്യമങ്ങളും ആരാധകരും വീണ്ടും ആഘോഷത്തില്‍ മുഴുകി. ആലിയയും രണ്‍ബീറും സമൂഹത്തിന് മുന്‍പില്‍ സന്തോഷം അഭിനയിക്കുകയാണെന്നും, ഇരുവരും വെവ്വേറെ അപ്പാര്‍ട്‌മെന്റുകളിലാണ് താമസം എന്നുമാണ്, ദമ്പതികളെ സംബന്ധിച്ച പുതിയ ആരോപണം. വിവാദനായകന്‍ കെ.ആര്‍.കെ (കമാല്‍ റഷീദ് ഖാന്‍), ബോളിവുഡ് താരം കങ്കണ റണൗട്ടും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മഹേഷ് ഭട്ട് മുഖാന്തരം കൂടുതല്‍ സിനിമകള്‍ ലഭിക്കാനും ആലിയയുടെ സ്വത്തുവകകള്‍ ആഗ്രഹിച്ചുമാണ് രണ്‍ബീര്‍ ഈ വിവാഹം പ്ലാന്‍ ചെയ്തത് എന്നാണ് കങ്കണയുടെ ആരോപണം. രണ്‍ബീറിന്റെ…

      Read More »
    • ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട്; ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

      ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകൾ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നൽകാനും ബീറ്റ് റൂട്ടിന് കഴിയും. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകൾക്ക് പിങ്ക് നിറം നൽകുന്നു. ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു. നബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നൽകുകയും വരണ്ട ചുണ്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിർജ്ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നു. ബീറ്റ്റൂട്ടിന്റെ ജ്യൂസ് ചുണ്ടുകൾക്ക് തിളക്കം നൽകുന്നു. ചുണ്ടിൽ പതിവായി ബീറ്റ്റൂട്ട് പുരട്ടുന്നതിലൂടെ കൂടുതൽ ലോലമാകാനും സഹായിക്കുന്നു. ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം ആദ്യമൊരു ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ശേഷം അത് മിക്സിയിൽ അടിച്ച് ജ്യൂസാക്കി എടുക്കുക. ശേഷം…

      Read More »
    • 40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി നടത്തേണ്ട ചില ആരോഗ്യ പരിശോധനകൾ

      സുഖമില്ലാത്തപ്പോൾ മാത്രം ഡോക്ടറെ കാണാൻ പോകുന്നത് പുരുഷന്മാരുടെ പതിവാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ സാധാരണ ആരോഗ്യ പരിശോധന ഒഴിവാക്കാൻ കൂടുതൽ സാധ്യതയുള്ളത്. എന്നാൽ 40 വയസ് എത്തുമ്പോൾ പുരുഷന്മാർ നല്ല ആരോഗ്യം നിലനിർത്തുന്നതിന് പതിവായി ചില ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. ജീവിതശൈലിയിലെ മാറ്റം ഫാറ്റി ലിവർ, കൊളസ്‌ട്രോൾ എന്നിവയുടെ പ്രശ്‌നങ്ങൾ വർധിപ്പിക്കുന്നു. ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ പരിശോധന വഴി കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ കഴിയും. 40 കഴിഞ്ഞ പുരുഷന്മാർ വർഷത്തിൽ ഒരിക്കലെങ്കിലും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഹൈപ്പർടെൻഷൻ ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമാണ്. ഇക്കാലത്ത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കാരണം, ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള ചെറുപ്പക്കാർ പോലും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ.…

      Read More »
    • ആദ്യം ഗര്‍ഭിണിയാണെന്നു വെളിപ്പെടുത്തി; പിന്നാലെ പങ്കാളിയെയും

      നടി ഇല്യാന ഡിക്രൂസ് തന്റെ ജീവിത പങ്കാളിയുടെ ചിത്രം പുറത്തുവിട്ടു. ഇരുവരും ഒരുമിച്ചുപോയ ഡെയ്റ്റ് നൈറ്റിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇല്യാന ചുവപ്പ് നിറം വസ്ത്രം അണിഞ്ഞപ്പോള്‍ ബ്‌ളാക്ക് ഷര്‍ട്ടാണ് ബോയ്ഫ്രണ്ടിന്. താടിക്കാരനായ ജീവിത പങ്കാളിയുടെ പേര് ഇല്യാന വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ഇലിയാന വെളിപ്പെടുത്തിയത്. ”കമിങ്ങ് സൂണ്‍, എന്റെ പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുന്നു,” എന്നാണ് കുഞ്ഞുടുപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇലിയാന കുറിച്ചത്. പ്രഗ്‌നന്‍സി യാത്രയിലെ തന്റെ ചിത്രങ്ങളും പങ്കാളിയെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പുകളും ഇലിയാന പങ്കുവച്ചിരുന്നു. ”ഇങ്ങനെയൊരു അനുഭവം ഒരിക്കലും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല, ഇത്തരത്തിലൊരു യാത്ര അനുഭവിക്കാന്‍ ഭാഗ്യ ലഭിച്ചതില്‍ സന്തോഷം തോന്നുന്നു. നമ്മുടെ ഉള്ളില്‍ ഒരു ജീവന്‍ വളരുന്നത് എങ്ങനെ വര്‍ണിയ്ക്കണമെന്ന് എനിക്കറിയില്ല. നിനക്കായ് ഒരോ ദിവസവും ഞാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അതി കഠിനമായ ദിനങ്ങളുമുണ്ട്. ‘ ‘ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന ദിവസങ്ങളില്‍ എനിക്ക് താങ്ങായി ഈ…

      Read More »
    • സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു

      തിരുവനന്തപുരം: ചലച്ചിത്ര നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. ഭാഗ്യ പങ്കുവച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ്. പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

      Read More »
    • ”12 വര്‍ഷം മുന്‍പ് ഞാന്‍ അനുഭവിച്ച അതേ പ്രശ്നങ്ങള്‍ ഇന്നും സിനിമയില്‍ അനുഭവിക്കുന്നുണ്ട്; കരഞ്ഞിറങ്ങിപ്പോരാനേ പറ്റിയിട്ടുള്ളൂ”

      സിനിമയില്‍ വനിത പ്രൊഡ്യൂസറായി മുന്നോട്ടുപോകാനുള്ള പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് സാന്ദ്ര തോമസ്. ആണുങ്ങള്‍ മാത്രം ഭരിക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും നേരിടേണ്ടിവന്നിട്ടുള്ളത് വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. പറ്റിക്കപ്പെട്ടിട്ടുപോലും അവിടെ നിന്ന് കരഞ്ഞിറങ്ങേണ്ടിവന്ന സാഹചര്യമാണ് ഞാന്‍ ഇന്നും നേരിടുന്നത്. അഡ്വാന്‍സ് നല്‍കിയിട്ടും എന്റെ കൈയ്യില്‍ നിന്ന് സിനിമകള്‍ പലരും തട്ടിയെടുത്തിട്ടുണ്ടെന്നും ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര പറയുന്നു. പലപ്പോഴും സിനിമയ്ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുമ്പോള്‍ ഒപ്പമുള്ളവര്‍ എന്നെ കാണുന്നത് ഒരു പ്രൊഡ്യൂസറായി മാത്രമാണ്. ഒരു സിനിമ പ്രേക്ഷകര്‍ കാണണം എന്ന ആഗ്രഹത്തോടെ അതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ ആ ചിത്രത്തിന്റെ മറ്റ് ആളുകള്‍ എന്നെ കാണുന്നത് വെറും പണം മുടക്കുന്ന ആളായി മാത്രമാണ്. അതിനപ്പുറത്തേയ്ക്ക് നമ്മള്‍ ഒരു സൗഹൃദം സൂക്ഷിച്ചാലും അത് പലപ്പോഴും കിട്ടാറില്ല. കരഞ്ഞ് ഇറങ്ങേണ്ട ഒരുപാട് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അഡ്വാന്‍സ് തുക തിരികെ വാങ്ങാതെ പോന്നപ്പോഴും ആ സിനിമകള്‍ സക്സസ് ആകണമെന്നേ ചിന്തിച്ചിട്ടുള്ളൂ. കാരണം എന്നോടില്ലെങ്കിലും അവരൊക്കെ…

      Read More »
    Back to top button
    error: