ഷോട്ട് കഴിഞ്ഞിട്ടും ബിജുവും സംയുക്തയും ബസ്സില്‍ നിന്നിറങ്ങിയില്ല; ക്യാമറമാന്‍ സൂം ചെയ്ത് നോക്കിയപ്പോള്‍ കണ്ടത്!
സംവിധാകന്‍ കമലിന്റെ സിനിമാ ലൊക്കേഷനില്‍ വച്ചാണ് മലയാളത്തിലെ പല പ്രണയങ്ങളും സംഭവിച്ചത്. പാര്‍വ്വതി – ജയറാം പ്രണയം പൂത്ത് പൂവിട്ടതും, മഞ്ജു വാര്യര്‍ – ദിലീപ് ബന്ധം തുടങ്ങിയതും, ബിജു മേനോന്‍ – സംയുക്ത പ്രണയം തുടങ്ങിയതും എല്ലാം കമല്‍ സിനിമകളിലൂടെയായിരുന്നു. ഈ പ്രണയങ്ങള്‍ എല്ലാം എങ്ങനെയായിരുന്നു സെറ്റില്‍ വച്ച് പിടിക്കപ്പെട്ടത് എന്ന് സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംവിധാകന്‍ കമല്‍ സംസാരിച്ചു.
ഈ പ്രണയങ്ങളെല്ലാം സംഭവിച്ച സിനിമകള്‍ നോക്കിയാല്‍ മനസ്സിലാവും, എല്ലാത്തിന്റെയും അടിസ്ഥാനം പ്രണയം തന്നെയായിരുന്നു. സത്യം എന്താണെന്നു വച്ചാല്‍, അവര്‍ സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ അവരെല്ലാം എന്റെ കണ്ണില്‍ കഥാപാത്രങ്ങളാണ്. അങ്ങനെയാണ് കണ്ടിട്ടുള്ളത്. പക്ഷെ കഥാപാത്രത്തിനപ്പുറം, അവര്‍ ആ പ്രണയം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. സിനിമയിലെ അത്തരം പ്രണയ രംഗങ്ങള്‍ അവരെ അതിന് സഹായിച്ചിരുന്നിരിക്കാം.
സെറ്റില്‍ പലരും പറഞ്ഞിട്ടല്ല, ആദ്യം ഇവരുടെയൊക്കെ പ്രണയം മനസ്സിലാക്കുന്നത് ഞാനോ ക്യാമറമാനോ തന്നെയായിരിക്കും എന്നും കമല്‍ പറയുന്നു. ദിലീപ് – മഞ്ജു വിഷയം എന്നോട് ആരും പറഞ്ഞതല്ല, എന്തോ ചുറ്റിക്കളിയുണ്ട് എന്ന് എനിക്ക് തന്നെ തോന്നിയതാണ്. ജയറാമിന്റെയും പാര്‍വ്വതിയുടെയും കാര്യത്തില്‍, മനസ്സിലാക്കിയപ്പോള്‍ ഞാന്‍ നേരെ പോയി ജയറാമിനോട് ചോദിച്ചു.
മധുരനൊമ്പരക്കാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ബിജു മേനോന്‍ – സംയുക്ത പ്രണയം എനിക്ക് മനസ്സിലായത്. അതിന് ശേഷം ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മേഘമല്‍ഹാര്‍ എന്ന സിനിമയും ചെയ്തു. അതെല്ലാം ശരിക്കും അവരുടെ പ്രണയത്തെ കൂടുതല്‍ അടുപ്പിച്ചിരിക്കാം.
മധുരനൊമ്പരക്കാറ്റിന്റെ ഒരു സീക്വന്‍സ് ബസ്സില്‍ ഷൂട്ടിങ് കഴിഞ്ഞു. ഭാര്യയെയും കൂട്ടി നായകന്‍ ജയിലില്‍ നിന്നും വരുന്ന ഷോട്ട് ആണ്. ബസ്സിലെ ആ ഷോട്ട് കഴിഞ്ഞ് ചെറിയൊരു ബ്രേക്ക് ഉണ്ടായിരുന്നു. അപ്പോള്‍ ബസ് ഒരു സൈഡില്‍ പാര്‍ക് ചെയ്തു, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എല്ലാം ഇറങ്ങി. എന്നിട്ടും ബിജു മേനോനും സംയുക്ത വര്‍മയും ഇറങ്ങിയില്ല. അവര്‍ അവിടെ തന്നെയിരുന്ന സംസാരിക്കുകയായിരുന്നു.
ക്യാമറ മാന്‍ ഇത് കാണുന്നുണ്ട്. എന്താണ് സംഭവം എന്നറിയാന്‍ അയാള്‍ സൂം ചെയ്തു നോക്കി. സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും, ലിപ് മൂവ്മെന്റ് വച്ച്, അവരവരുടെ ഭാവി കാര്യങ്ങള്‍ സംസാരിക്കുകയാണ് എന്ന് മനസ്സിലാക്കാം. അദ്ദേഹം എനിക്ക് അത് വിളിച്ചു കാണിച്ചു തന്നു. ഞങ്ങള്‍ക്ക് സംഭവം പിടികിട്ടി എന്ന് മനസ്സിലായപ്പോള്‍ ബിജു മേനോന്‍ പിന്നെ കുറച്ചൊന്ന് മാറി നടക്കുമായിരുന്നു- കമല്‍ പറഞ്ഞു