കുളിയില്‍ മലയാളിയെ മറികടന്നത് ആര്? എന്തിനു വേണ്ടി?
കുളിക്കാത്ത ഒരു ദിവസം… അത് സങ്കല്പിക്കാന്‍ പോലുമാവില്ല. മിക്കവരും ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ ഉറപ്പായും കുളിച്ചിരിക്കും. അതാണ് മലയാളികളും കുളിയും തമ്മിലുള്ള ബന്ധം. എന്നാല്‍ കുളിയുടെ കാര്യത്തില്‍ മലയാളികളെയും പിന്നിലാക്കി കുതിക്കുകയാണ് ബ്രസീല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കുളിക്കുന്നതും ബ്രസീലുകാര്‍ തന്നെയാണ്. ഇവിടത്തെ ആളുകള്‍ ഒരാഴ്ച ശരാശരി 14 തവണയെങ്കിലും കുളിക്കും എന്നാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വ്യക്തമായത്. കുളിക്കണക്കിലെ ആഗോള ശരാശരി അഞ്ചുമാത്രമാണെന്ന് ഓര്‍ക്കണം. കാന്താല്‍ വേള്‍ഡ് പാനലാണ് ഗവേഷണത്തിന് പിന്നില്‍ പ്രര്‍ത്തിച്ചത്.
വൃത്തിയുടെ പേരില്‍ വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ബ്രസീലുകാര്‍ കുളിയെ ഇത്രയധികം സ്‌നേഹിക്കുന്നത് എന്ന് വിചാരിക്കരുതേ.കാലാവസ്ഥയാണ് ഇവരെ കുളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പലപ്പോഴും കടുത്ത ചൂടാണ് ഇവിടെ. രാജ്യത്തെ ശരാശരി താപനില 24.6 ഡിഗ്രി സെല്‍ഷ്യസാണ്. വര്‍ഷത്തിലെ ഒട്ടെല്ലാ മാസത്തിലും ഇത്രയധികം ചൂടുകാണുകയും ചെയ്യും. ബ്രസീലുകാരില്‍ 99 ശതമാനവും കുളിക്കുമ്പോള്‍ ജര്‍മ്മന്‍കാരില്‍ 92 ശതമാനം പേര്‍ മാത്രമാണ് കുളിക്കുന്നത്. അമേരിക്ക 90, ചൈന 85, ബ്രിട്ടണ്‍ 83 ശതമാനം എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളിലെ കുളിക്കണക്ക്.
ഒരു ബ്രസീലുകാരന്‍ ഒരുതവണ കുളിക്കാന്‍ വേണ്ടി ചെലവാക്കുന്നത് 10.3 മിനിട്ടാണ്. അക്കാര്യത്തിലും മറ്റുരാജ്യങ്ങളെക്കാള്‍ മുന്നിലാണ് ബ്രസിലുകാര്‍. അമേരിക്കാര്‍ കുളിക്കാനായി ചെലവാക്കുന്നത് 9.9 മിനിട്ടും ബ്രിട്ടീഷുകാര്‍ 9.6 മിനിട്ടുമാണ്.