LIFELife Style

വീടിന്റെ പ്രധാന വാതില്‍ ഈ രീതിയിലാണോ നിര്‍മ്മിച്ചിരിക്കുന്നത്? ഗൃഹനാഥന് ദോഷം…

ചെറുതോ വലുതോ ആയിക്കോട്ടെ, എല്ലാവരുടെയും ആഗ്രഹങ്ങളില്‍ സ്വന്തം വീട് എന്ന സ്വപ്നത്തിന് മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം. എന്നാല്‍ വീടുവയ്ക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വാസ്തുവിന്റെ കാര്യത്തില്‍. വാസ്തുവില്‍ സംഭവിക്കുന്ന ചില ചെറിയ പിഴവുകള്‍ പോലും കുടുംബാംഗങ്ങളെ കാര്യമായി ബാധിക്കാനിടയുണ്ട്. അതിലൊന്നാണ് വീടിന്റെ വാതിലും.

വാസ്തു പ്രകാരം വീടിന്റെ വാതില്‍ എങ്ങനെ നിര്‍മ്മിക്കണമെന്നും ഏതു സ്ഥാനത്ത് നിര്‍മ്മിക്കണമെന്നും വിശദമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ എവിടെയൊക്കെ നിഷിദ്ധമാണെന്നും. മുന്‍വാതിലിന് അകത്തും പുറത്തും തടസങ്ങള്‍ ഉണ്ടാകുന്നത് ഗൃഹത്തിന് ഐശ്വര്യകരമല്ല. ഉദാഹരണത്തിനു വാതിലിനു നേരെ ഗോവണികള്‍ (സ്റ്റെപ്പ്), തൂണുകള്‍, ഭിത്തികള്‍, കട്ടിളക്കാലുകള്‍, ജനല്‍ക്കാലുകള്‍ എന്നിങ്ങനെയുള്ള തടസങ്ങള്‍ വരുന്നതു ഗൃഹനാഥനു ദോഷങ്ങള്‍ വരുത്തിവയ്ക്കും.

Signature-ad

ഗൃഹത്തിനുപുറത്തും ഇതുപോലുള്ള തടസങ്ങള്‍ ശാസ്ത്രഹിതമല്ല. മുന്‍വാതിലിനു നേരെ തുളസിത്തറ, മുല്ലത്തറ, ഗേറ്റിന്റെ കാലുകള്‍, കിണര്‍, കുളം എന്നിവ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്കു കര്‍ത്തവ്യതടസത്തെ പ്രദാനം ചെയ്യുമെന്നാണ് ശാസ്ത്രം.

 

Back to top button
error: