Life Style

    • എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ടിപ്സ്

      എല്ലിന്‍റെ ആരോഗ്യം സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ലല്ലോ. എന്നാല്‍ എല്ലിനെ ബലപ്പെടുത്താൻ ‘കാത്സ്യം’ കഴിക്കണം എന്നതിലുപരി ജീവിതരീതികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം ശ്രദ്ധിക്കണം എന്നൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതരീതികളില്‍ നിസാരമായ ഈ മാറ്റങ്ങള്‍ വരുത്തിനോക്കി, ഫലം നിരീക്ഷിച്ചുനോക്കൂ. പോഷകങ്ങള്‍… എല്ലിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യേണ്ടത്. കാത്സ്യം മാത്രമല്ല- കാത്സ്യത്തിനൊപ്പം വൈറ്റമിൻ-ഡിയും എല്ലിനാവശ്യമാണ്. പാലുത്പന്നങ്ങള്‍, സീഫുഡ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. വൈറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെയും നമുക്ക് നേടാവുന്നതാണ്. വ്യായാമം… കായികാധ്വാനമോ വ്യായാമമോ പതിവാക്കിയാലും എല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് വെയിറ്റ്- എടുക്കുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍. ഇത് എല്ലിന്‍റെ കനവും പേശികളുടെ ബലവും കൂട്ടുന്നു. മോശം ശീലങ്ങള്‍… പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതും എല്ലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എല്ലാവിധ ലഹരി…

      Read More »
    • ”അറുപത് വയസ്സാകാറായി, പ്രായം ഒരു നമ്പറല്ലേ; മക്കള്‍ പറയും എനിക്ക് തീരെ ക്ഷമയില്ലെന്ന്”

      ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് ഫേസ് ചെയ്യേണ്ടി വന്നാലും നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെമെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ജീവിതം മുന്‍പോട്ട് പോകണമെങ്കില്‍ ആ പോസിറ്റിവിറ്റി അത്യാവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരുപാട് ദേഷ്യവും കാര്യങ്ങളും ഉള്ള ആളാണ്. ഞാന്‍ ഒട്ടും ക്ഷമയില്ലാത്ത ആളാണ്. മക്കളോട് ചോദിച്ചാല്‍ അവര്‍ പറയും, എന്റെ അമ്മ ഒട്ടും ക്ഷമയില്ലാത്ത ആളാണ് എന്ന്. ഒസിഡി എന്ന ഒരു അവസ്ഥയെനിക്കും ഉണ്ട്. അതായത് എനിക്ക് കറക്ട് ടൈമില്‍ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് വളരെ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണ് താനെന്നും ശാന്തി കൃഷ്ണ പറഞ്ഞു. പ്രത്യേകിച്ചും മുംബൈയില്‍ ജനിച്ചു വളര്‍ന്ന ആളായതുകൊണ്ട് കറക്ട് സമയത്ത് കോളേജിലും മറ്റും എത്താന്‍ ആകില്ല. ആ ഒരു പങ്ച്വാലിറ്റിയും ഒസിഡിയും എല്ലാം കൂടി ചേര്‍ന്ന അവസ്ഥയാണ്. ഒരു ടാക്‌സിയില്‍ കയറി ഇരുന്നാല്‍ അയാള്‍ പതുക്കെ വണ്ടി ഓടിച്ചാല്‍ അപ്പോഴും നമുക്ക് ക്ഷമ നശിക്കും. പിന്നെ പോസിറ്റിവിറ്റി നമ്മള്‍ തന്നെ ക്രിയേറ്റ്…

      Read More »
    • ‘കുളിസീന’ടക്കം നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റു; മുന്‍ ഭര്‍ത്താവിനെതിരേ വീണ്ടും രാഖി സാവന്ത്

      മുംബൈ: മുന്‍ ഭര്‍ത്താവ് ആദില്‍ ദുറാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്ത്. ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിക്കുന്നത്. കുളിക്കുമ്പോള്‍ രഹസ്യമായി പകര്‍ത്തിയതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നും ആ വീട്ടില്‍ തന്നെ ആദില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും രാഖി സാവന്ത് ആരോപിച്ചു. വിവാഹേതര ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വെച്ച് രാഖിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ആദില്‍ ദുറാനിക്കെതിരെ പുതിയ ആരോപണങ്ങളുമായി രാഖി രംഗത്തെത്തിയത്. ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവന്‍ ആ വീഡിയോകള്‍ കണ്ടാല്‍ താനെങ്ങോട്ടുപോവും? ലോകത്തിന്…

      Read More »
    • വണ്ണം കുറയ്ക്കാനുള്ള ചില ‘ഈസി’ ടിപ്സ്…

      വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമേയല്ല. ശ്രദ്ധയോടെയുള്ള ഡയറ്റും വർക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. അപ്പോൾ പോലും പലർക്കും വണ്ണം കുറയ്ക്കാൻ ധാരാളം സമയമെടുക്കാറുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ ഡയറ്റ് പാലിക്കുന്നതിനെ പറ്റി പറഞ്ഞുവല്ലോ. ഇതിൽ ചില ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുകയോ, അല്ലെങ്കിൽ നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം വേണ്ടി വരാം. പ്രത്യേകിച്ച് കലോറി അധികമായ ഭക്ഷണപാനീയങ്ങൾ. ഇത്തരത്തിൽ വണ്ണം കുറയ്ക്കാൻ പാനീയങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കാവുന്ന, ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചാൽ വണ്ണം കുറയ്ക്കാനും എളുപ്പമാകും. ഒന്ന്… ദിവസവും രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ഇതിൽ ഒരു ടീസ്പൂൺ തേനും അൽപം ചെറുനാരങ്ങാനീരും ചേർക്കുക. ഇത് ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുകയും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ തള്ളിക്കളയുന്നതിന് സഹായിക്കുകയും ചെയ്യാം. ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നതാണ്. രണ്ട്… ദിവസം തുടങ്ങുമ്പോൾ മാത്രമല്ല, ദിവസം മുഴുവനും വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ഇടയ്ക്കിടെ അൽപാൽപമായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ഈ ശീലം…

      Read More »
    • മകളുടെ പേരിന് പിന്നിലെ രഹസ്യം പരസ്യമാക്കി റഹ്‌മാന്‍

      കൂടെവിടെ എന്ന ചിത്രത്തിലൂടെ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. തുടക്കം മുതല്‍ത്തന്നെ മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മകനെപ്പോലെയാണ് പത്മരാജന്‍ സാര്‍ എന്നെ കൊണ്ടുനടന്നത്. പോവുന്നിടത്തെല്ലാം എന്നെ കൊണ്ടുപോവും. എന്റെ കാര്യങ്ങളില്‍ വലിയ ശ്രദ്ധയായിരുന്നു അദ്ദേഹത്തിനെന്നും, ആ വിയോഗം വലിയൊരു നഷ്ടമാണെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള റഹ്‌മാന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ പേരിന് പിന്നിലെ രഹസ്യത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ”ശ്രീലങ്കയിലെ ആരാധികയുടെ പേരാണ് റുഷ്ദ. മൂത്തമകള്‍ക്ക് ആ പേര് നല്‍കുകയായിരുന്നു. അവര്‍ ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്. അവരുടെ മകന് റഹ്‌മാന്‍ എന്നാണ് പേരിട്ടതെന്നും എന്നോട് പറഞ്ഞിരുന്നു. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാനും തിരിച്ച് അതേപോലെ പെരുമാറും. എന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. അല്ലാതെ ഇതിന് പിന്നില്‍ വേറെ ലക്ഷ്യങ്ങളൊന്നുമില്ലെന്നും” -അദ്ദേഹം പറയുന്നു. അടുത്തിടെയായിരുന്നു മകള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അയാന്‍ എന്നാണ് കൊച്ചുമകന് പേരിട്ടത്. അവന്‍ എന്റെ സഹോദരിയുടെ മകനാണെന്ന് പറഞ്ഞാല്‍ ആളുകള്‍…

      Read More »
    • ഉയര്‍ന്ന വരുമാനം, കുറഞ്ഞ ജീവിതച്ചെലവ്; ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും

      അബുദാബി: ഉയര്‍ന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ വന്‍കിട നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി യുഎഇയിലെ നഗരങ്ങളും കുവൈത്തും. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് വന്‍കിട നഗരങ്ങളും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഈ നഗരങ്ങളിലെ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 ഡോളറാണ്. എന്നാല്‍ ജീവിതച്ചെലവ് ആകട്ടെ 752.70 ഡോളര്‍ മാത്രം. ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ ജീവതച്ചെലവുള്ള നഗരങ്ങളില്‍ കുവൈത്തിനാണ് ഒന്നാം സ്ഥാനം. താമസക്കാര്‍ക്ക് അവരുടെ അടിസ്ഥാന ചെലവുകള്‍ നിര്‍വഹിച്ച ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും സൂക്ഷിക്കാം എന്നതാണ് കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമാക്കിയത്. രണ്ടാം സ്ഥാനം അബുദാബിക്കാണ്. ഇവിടെ താമസക്കാര്‍ക്ക് ശരാശരി 7,154 ഡോളര്‍ പ്രതിമാസം ലഭിക്കുന്നു. ജീവിത ചെലവ് 873.10 ഡോളറാണ്. പട്ടികയില്‍ മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ പ്രതിമാസം 6,245 ഡോളര്‍ വരുമാനം ലഭിക്കുമ്പോള്‍ ജീവിതച്ചെലവ് 814.90 ഡോളര്‍ വരെയാണ്. അബുദാബിയും റിയാദും ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും…

      Read More »
    • പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      ഇന്ന് നമുക്ക് നിത്യവും വീട്ടില്‍ ആവശ്യമായ ഭക്ഷണത്തിന് അധിക ചേരുവകളും, അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ തന്നെ മിക്കതും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റ് കടകളില്‍ നിന്ന് വാങ്ങുക തന്നെയാണ് ചെയ്യുന്നത്. അധികയാളുകളും അശ്രദ്ധമായാണ് ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാറ് എന്നതും ഒരു സത്യമാണ്. എന്നാല്‍ പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ അശ്രദ്ധ നല്ലതല്ല. കാരണം ഇവ നമ്മുടെ ആവശ്യത്തിന് ഉപകരിക്കുമോ, അല്ലെങ്കില്‍ എന്താണ് ഗുണമേന്മ, എത്രയാണ് അളവ് എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും ഫുഡ് ലേബലില്‍- അഥവാ പാക്കറ്റിനോ കുപ്പിക്കോ പുറത്തുണ്ടായിരിക്കും. ഇതിലൂടെ ഒന്ന് കണ്ണോടിക്കുകയെങ്കിലും ചെയ്യുന്നത് നല്ലതായിരിക്കും. അല്ലാത്തപക്ഷം പിന്നീട് ഇക്കാര്യത്തില്‍ പശ്ചാത്തപിക്കേണ്ടി വരാം. എന്തായാലും ഇങ്ങനെ ഫുഡ് ലേബലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഒന്നറിയാം. ഇവ നിര്‍ബന്ധമായും ഫുഡ് ലേബലില്‍ ഉണ്ടായിരിക്കുകയും വേണം. ഇല്ലാത്തപക്ഷം നിങ്ങള്‍ക്ക് പരാതിപ്പെടാവുന്നതുമാണ്. ഒന്ന്… എന്താണ് ഉത്പന്നം എന്നത് മനസിലാക്കാൻ സഹായിക്കുന്ന ഒരു ചെറിയ വിശദീകരണം പാക്കറ്റുകളിലോ കുപ്പികളിലോ ഉണ്ടാകും. ഉദാഹരണത്തിന് ചീസ് ആണെങ്കില്‍…

      Read More »
    • ഭാര്യ മരണക്കിടക്കയിൽ, ഭർത്താവിനെ ഞെട്ടിച്ച ആ​ഗ്രഹുമായി ഭാര്യ, അവസാന ആ​ഗ്രഹം മുൻകാമുകനൊപ്പം ശയിക്കണമെന്ന് യുവതി; ഭർത്താവ് ത്രിശങ്കുവിൽ!

      മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ഭാര്യയോട് അവസാനത്തെ ആ​ഗ്രഹം ചോദിച്ച യുവാവ് ആശയക്കുഴപ്പത്തിൽ. തന്റെ മുൻ കാമുകനുമൊത്ത് ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്നാണ് തന്റെ അവസാന ആ​ഗ്രഹമെന്ന് ഭാര്യ അറിയിച്ചതോടെയാണ് ഭർത്താവ് ത്രിശങ്കുവിലായത്. ​ഗുരുതര രോ​ഗം ബാധിച്ച ഭാര്യക്ക് ഇനി ഒമ്പത് മാസം കൂടിയേ ആയുസ്സുണ്ടാകൂവെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് ഭാര്യയുടെ എന്താ​ഗ്രഹലും സാധിച്ചുകൊടുക്കാൻ ഭർത്താവ് തയ്യാറായത്. എന്നാൽ, ഭർത്താവിനെ ഞെട്ടിച്ച ആ​ഗ്രഹമാണ് ഭാര്യ തുറന്ന് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താത യുവാവ് തന്റെ അനുഭവം വെളിപ്പെടുത്തിയത്. 10 വർഷമായി ദമ്പതികളായി ജീവിക്കുകയാണ് ഇരുവരും. അതിനിടയിലാണ് യുവതിയെ മാരകമായ അസുഖം ബാധിച്ചത്. ചികിത്സക്കൊടുവിൽ ഇനി വെറും ഒമ്പത് മാസം മാത്രമാണ് യുവതിക്ക് ആരോ​ഗ്യത്തോടെ ജീവിച്ചിരിക്കാൻ സാധിക്കൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്നാണ് യുവാവ് അവസാന ആ​ഗ്രഹത്തെക്കുറിച്ച് ചോദിച്ചത്. തന്റെ മുൻ പങ്കാളിയോടൊപ്പം അവസാനമായി ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്നാണ് യുവതി പറഞ്ഞത്. തന്റെ ജീവിതത്തിൽ ശാരീരികമായി പൊരുത്തപ്പെടാനും സംതൃപ്തി നൽകിയതും മുൻ കാമുകനാണെന്നും അതുകൊണ്ടുതന്നെ അവസാനമായി അവനോടൊപ്പം…

      Read More »
    • ഞാന്‍ കന്യകയല്ല; ആദ്യാനുഭവം വെളിപ്പെടുത്തി ഷക്കീല

      ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങളെ പിന്തള്ളി ഷക്കീല നായികയായ ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്ന സമയമായിരുന്നു അത്. തൊണ്ണൂറുകളുടെ അവസാനമാണ് ഷക്കീല ചിത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ ഷക്കീല തരംഗം അവസാനിച്ചു. ഇതിനിടെ ഷക്കീല മലയാള സിനിമാരംഗം വിടുകയും ചെയ്തു പിന്നീട് തമിഴില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് ഷക്കീല തിരിച്ചുവന്നു. മലയാളത്തിലും ഒരു പരമ്പരയില്‍ ഷക്കീല അഭിനയിക്കുന്നുണ്ട്. സിനിമിരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് പല അഭിമുഖങ്ങളിലും ഷക്കീല പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഷക്കീല ഏറ്റവും പുതിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായിട്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു ഷക്കീലയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പം എന്ന് ചോദ്യമുയര്‍ന്നത്. ഉടന്‍ തന്നെ ഷക്കീലയില്‍ നിന്ന്…

      Read More »
    • വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ?  എംവിഡി പറയുന്നു…

      തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചാൽ എന്ത് ചെയ്യണം. പലർക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ല. അടുത്തിടെ പലയിടത്തും ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തതോടെ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി എം വി ഡി രംഗത്തെത്തിയിരിക്കുകയാണ്. വാഹനങ്ങൾ തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം വി ഡി വ്യക്തമാക്കി. ഇത് മൂലം തീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയുമെന്നും എം വി ഡി വിവരിച്ചു. ഇത് മാത്രമല്ല വാഹനത്തിന് തീപീടിച്ചുള്ള അപകടം ഒഴിവാക്കാൻ ചെയ്യേണ്ട എല്ലാകാര്യങ്ങളും വിവരിച്ച് എം വി ഡി ഫേസ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്. എം വി ഡിയുടെ കുറിപ്പ് പൂർണരൂപത്തിൽ വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ? എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ…

      Read More »
    Back to top button
    error: