ഞാന്‍ ഗര്‍ഭിണിയല്ല, അത് വെറും ബിരിയാണി; ചര്‍ച്ചകളില്‍ വ്യക്തത വരുത്തി പേളി
മൂന്നാമതും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങള്‍ തള്ളി നടിയും അവതാരകയുമായ പേളി മാണി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ”ഞാന്‍ ഗര്‍ഭിണിയല്ല, അത് വെറും ബിരിയാണിയാണ്”- എന്നായിരുന്നു പേളി കുറിച്ചത്.
പുതിയ വീടിന്റെ പാലുകാച്ചല്‍ വിഡിയോ പങ്കുവച്ചതിന് പിന്നാലെ പേളി മാണി മൂന്നാമതും ഗര്‍ഭിണിയാണെന്ന ചര്‍ച്ചകളാണ് താരത്തിന്റെ കമന്റ് ബോക്‌സില്‍ നിറഞ്ഞത്. ഇതിനുള്ള പ്രധാന കാരണം, പേളിയുടെ വിഡിയോയുടെ അവസാന ഭാഗത്ത് തങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് താരം മൂന്നാമതും ഗര്‍ഭിണിയാണെന്ന കമന്റുകള്‍ പങ്കുവച്ചത്.
ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷേ, അതിപ്പോള്‍ പറയുന്നില്ല, വളരെ സ്‌പെഷലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോള്‍ പറഞ്ഞാല്‍ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളി ?ഗര്‍ഭിണിയാണെന്ന രീതിയിലെ ചര്‍ച്ചകള്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞു.
അടുത്തിടെ നടനും പേളിയുടെയും ശ്രീനിഷിന്റെയും സുഹൃത്തുമായ അരിസ്റ്റോ സുരേഷും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പേളി മൂന്നാമതും ഗര്‍ഭിണിയാകാന്‍ പോകുകയാണെന്ന് അറിഞ്ഞുവെന്നും മൂന്നാമത്തെ കുട്ടി ആണ്‍കുട്ടിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.