Life Style

    • ചർമ്മത്തിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വഴികൾ പരീക്ഷിക്കാം…

      ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ വരുന്നത് സർവസാധാരണമാണ്. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ സ്‌ട്രെച്ച്‌ മാർക്‌സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വയറിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ വളരെ സ്വാഭാവികമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകൾ ചർമ്മത്തിലുണ്ടാകാം. സ്ട്രെച്ച് മാർക്ക് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… വെളുത്തുള്ളി നീരും ഒലീവ് ഓയിലും മിശ്രിതമാക്കി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുന്നത് ഫലം നൽകും. നാരങ്ങാ നീരും കുക്കുമ്പർ ജ്യൂസും തുല്യ അളവിൽ കലർത്തി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്ന് മാസക്കാലം ചെയ്യണം. സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് സൺസ്‌ക്രീൻ പുരട്ടുന്നതും അടയാളം കുറയാൻ സഹായിക്കും. സ്‌ട്രെച്ച്‌ മാർക്കുകളെ അകറ്റാൻ…

      Read More »
    • ഖാദി ഗ്രാമവ്യവസായ ബോർഡ് സ്റ്റോക്ക് ക്ലിയറൻസ് മേള 18 മുതൽ

      കോട്ടയം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ജൂലൈ 18 മുതൽ 22 വരെ നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും. ബേക്കർ ജംഗ്ഷൻ സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ-04812560587, ചങ്ങനാശ്ശേരി റവന്യു ടവർ- 04812423823, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്-04812535120, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്-04829233508 എന്നീ വില്പന കേന്ദ്രങ്ങളിൽ ആനൂകൂല്യം ലഭ്യമാണ്.

      Read More »
    • ”അഴിഞ്ഞു വീഴണം, സാരിയില്‍ കുത്തിയ പിന്‍ ഊരിമാറ്റാന്‍ പറഞ്ഞു”! മോശം അനുഭവം വെളിപ്പെടുത്തി ഹേമമാലിനി

      സംവിധായകനില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരറാണ് ഹേമ മാലിനി. സാരിയില്‍ കുത്തിയിരിക്കുന്ന പിന്‍ അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോള്‍ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞതായും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു. അയാള്‍ക്ക് പ്രത്യേക തരത്തിലുള്ള രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ എപ്പോഴും സാരിയില്‍ പിന്‍ കുത്തുമായിരുന്നു. സാരി ഊര്‍ന്നു വീഴുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതാണ് തനിക്കു വേണ്ടത് എന്നാണ് അയാള്‍ പറഞ്ഞത്. – ഒരു അഭിമുഖത്തില്‍ ഹേമ മാലിനി വ്യക്തമാക്കി. എഴുപതുകളിലേയും എണ്‍പതുകളിലേയും മിന്നും താരമായിരുന്നു ഹേമമാലിനി. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷോലെ, ഡ്രീം ഗേള്‍, കിനാര, തും ഹസീന്‍ മേന്‍ ജവാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ധര്‍മേന്ദ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ബിജെപി എംപിയാണ് ഹേമമാലിനി.

      Read More »
    • അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ, അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ

      വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് ബുദ്ധിമുട്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിനും ഉച്ചയ്ക്കും ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയ്ക്കും രാത്രിയും ഒരുപോലെ കഴിക്കാൻ പറ്റിയ ഒരു ഭക്ഷണം കൂടിയാണ് ചപ്പാത്തി. ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവയിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഉച്ചയ്ക്ക് ആണെങ്കിലും രാത്രിയാണെങ്കിലും ഓട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ നല്ലതാണ്.…

      Read More »
    • അകാലനര തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

      അകാലനര പല ചെറുപ്പക്കാരേയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങൾ കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്. പ്രധാന കാരണങ്ങൾ സമ്മർദ്ദവും ജീവിതശൈലിയുമാണ്. പല വിറ്റാമിനുകളുടേയും കുറവ് കൊണ്ടും അകാലനര ഉണ്ടാകാം. പോഷകാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് അകാലനരയെ ഒരു പരിധി വരെ തടയാം. അതിനാൽ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. അകാലനര അകറ്റുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.​ അകാലനര കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് സഹായിക്കുന്നുണ്ട്. ഫോളേറ്റിന്റെ കുറവുണ്ടെങ്കിൽ, സപ്ലിമെന്റുകൾ കഴിക്കുന്നത് പുതിയ മുടി വളരാൻ സഹായിക്കും. ഫോളിക് ആസിഡ് ഭക്ഷണത്തിന് ശരിയായ പോഷകാഹാരം നൽകാൻ സഹായിക്കും. ചീര, ഉലുവ, കടുക്, പയർ, ചെറുപയർ, ബീൻസ്, കടല, ഓറഞ്ച്, മുന്തിരി, നാരങ്ങ, ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങളിൽ ഫോളിക് ആസിഡ് കൂടുതലാണ്. മുടിയുടെ ആരോഗ്യത്തിനും നര തടയാനും മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, കൂൺ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. സിങ്ക് മുടിയുടെ…

      Read More »
    • 1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ഫഹദും നസ്രിയയും

      ലോബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ബി എംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് ഈ വാഹനത്തിനുള്ളത്. ലിറ്ററിന് 12.61 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ആങണ 7 സീരീസ് 740ശ ഓട്ടോമാറ്റിക് (ഠഇ) ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. കൂടാതെ 7 നിറങ്ങളിലും ഈ കാര്‍ ലഭ്യമാണ്. 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48ഢ ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടോറിന്റെ കരുത്ത്. വേഗത നൂറു കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം ആവശ്യമുള്ള വാഹനത്തിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.  

      Read More »
    • വീട്ടിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാന്‍ ഈ പൊടികൈകള്‍ പരീക്ഷിക്കാം

      വീട്ടില്‍ മീന്‍ മേടിച്ചാല്‍ പിന്നെ ആ മണം വീട് മുഴുവന്‍ പരക്കുമെന്നതില്‍ സംശയം വേണ്ട. അതും പറഞ്ഞ് മീന്‍ മേടിക്കാതിരിക്കാന്‍ പറ്റുവോ അതും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും ശ്രമിക്കാറുണ്ട് വീട്ടമ്മമാര്‍ പരീക്ഷിക്കാറുണ്ട്. എപ്പോള്‍ മത്സ്യ വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. പൊതുവെ ഇപ്പോഴത്തെ അടുക്കളയില്‍ മണവും പുകയുമൊക്കെ പുറത്തേക്ക് പോകാനുള്ള വഴികളൊക്കെ ഇപ്പോള്‍ നിലവിലുണ്ട്. ചിമ്മിനി ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം എളുപ്പത്തില്‍ പുറത്ത് പോകാന്‍ സഹായിക്കും. മീന്‍ പാകം ചെയ്യുമ്പോള്‍ ഒരു പാനില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച് വരണം. ഈ വെള്ളവും അത് പുറപ്പെടുവിക്കുന്ന നീരാവിയും ദുര്‍ഗന്ധം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ദുര്‍ഗന്ധം അകറ്റി വീടിന് നല്ല മണം ലഭിക്കാന്‍ വിനാഗിരി തിളപ്പിച്ച വെള്ളത്തില്‍ കറുവപ്പട്ട ചേര്‍ക്കാം. ഇതോടൊപ്പം, നിങ്ങള്‍ക്ക്…

      Read More »
    • തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ…

      മഴക്കാലമായി കഴി‍ഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ… ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക. ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക. ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി…

      Read More »
    • വീട്ടിലെ ഉറുമ്പ് ശല്യത്തിന് പരിഹാരം കാണാം, ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങളിലൂടെ

      വീട്ടിൽ ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ ചിലപ്പോഴെങ്കിലും അത് ഉപദ്രവകാരികളാണ്. വീട്ടിലെ മധുരപലഹാരങ്ങളും വിത്തുകളും അത് തിന്നുകയും ചില ഉറുമ്പുകൾ നമ്മെ കടിക്കുകയും ചെയ്യുന്നു, എല്ലാ ഉറുമ്പുകളും നമ്മെ കടിക്കാറില്ലെങ്കിലും നീറ് പോലുള്ളവ നമ്മെ കടിക്കുകയും കടിച്ച ഭാഗം വീർത്ത് വരികയും ചെയ്യുന്നു. വീടുകളിൽ നിന്ന് ഉറുമ്പുകളെ ഇല്ലാതാക്കുന്നതിനുള്ള ചില എളുപ്പ വഴികൾ ഉണ്ട്. ചില പ്രകൃതി ദത്ത ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ഉറുമ്പിൻ്റെ ശല്യത്തിനെ ഇല്ലാതാക്കാം. കർപ്പൂരം വിതറുക മിക്കവാറും എല്ലാ വീടുകളിലെയും പൂജാ സാമഗ്രിയിൽ കാണപ്പെടുന്ന കർപ്പൂരം അല്ലെങ്കിൽ കപൂർ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. കർപ്പൂരം വെള്ളത്തിൽ ലയിപ്പിച്ച് ഉറുമ്പുകൾ ബാധിച്ച ഭാഗത്ത് തളിക്കുക, അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് നിങ്ങൾ കാണും. നിങ്ങൾക്ക് കുറച്ച് കർപ്പൂരം ചതച്ച് പൊടിച്ചെടുത്ത് അടുക്കളയിലോ ഉറുമ്പുകൾ ഉണ്ടെന്ന് സംശയിക്കുന്ന കോണുകളിലോ വിതറുകയും ചെയ്യാം. കർപ്പൂരത്തിൻ്റെ മണമാണ് ഉറുമ്പിനെ ഇല്ലാതാക്കുന്നത്. പെപ്പർമിൻ്റ് പെപ്പർമിന്റ് ഒരു പ്രശസ്തമായ കീടനാശിനിയാണ്, മാത്രമല്ല ഉറുമ്പുകളെ അകറ്റുന്നതിനും ഇത് നന്നായി പ്രവർത്തിക്കുന്നു, അതിൻ്റെ…

      Read More »
    • മഴക്കാലത്ത് ഇലക്‌ട്രിക് വാഹനങ്ങളിൽ സ്വീകരിക്കേണ്ട് മുൻകരുതലുകൾ

      മഴക്കാലം പല വാഹന ഉടമകളെയും ആശങ്കപ്പെടുത്തുന്നു. റോഡുകളിൽ വെള്ളക്കെട്ട് മാത്രമല്ല, ബേസ്‌മെന്റ് പാർക്കിംഗ് സ്ഥലങ്ങളും ചില സ്ഥലങ്ങളും വെള്ളക്കെട്ടിലാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്നതാണ് ഈ പേടിയുടെ മുഖ്യ കാരണം.  എന്നിരുന്നാലും, ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ എണ്ണം അതിവേഗം വളരുകയാണ്, ഇതോടെ മഴക്കാലത്ത് ഇലക്ട്രിക് കാർ ഉടമകളുടെ ആശങ്ക ഇതിലും വലുതാണ്. നിങ്ങൾക്കും ഒരു ഇലക്ട്രിക് കാർ സ്വന്തമായുണ്ടെങ്കിൽ, മഴക്കാലത്ത് നിങ്ങളുടെ ഇവി സുരക്ഷിതമായും നല്ല നിലയിലും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ നൽകിയിരിക്കുന്ന ഈ നാല് ലളിതമായ നുറുങ്ങുകൾ ശ്രദ്ധിക്കുക. ചാർജിംഗ് ഉപകരണങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക മൺസൂൺ സമയത്ത് ഇലക്ട്രിക് വാഹനം പരിപാലിക്കുന്നതിനുള്ള ആദ്യ, ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ചാർജിംഗ് ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ്. നിങ്ങൾ പുറത്ത് ചാർജിംഗ് സ്റ്റേഷൻ സജ്ജീകരിക്കുകയോ പോർട്ടബിൾ ചാർജർ ഉപയോഗിക്കുകയോ ചെയ്താൽ ഇത് അത്യന്താപേക്ഷിതമാണ്, കാരണം ഉപകരണത്തിലെ വെള്ളം ഒരു ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുക  ബാറ്ററി നിങ്ങളുടെ…

      Read More »
    Back to top button
    error: