LIFELife Style

മുന്‍ ജാപ്പനീസ് പോണ്‍താരം ഇസ്ലാം മതം സ്വീകരിച്ചു, സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് വീഡിയോകള്‍ നീക്കം ചെയ്തു

മുന്‍ ജാപ്പനീസ് പോണ്‍ താരം റായ് ലല്‍ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലമ്പൂരിലെ പള്ളിയില്‍ പര്‍ദ ധരിച്ച് ഇഫ്താറില്‍ പങ്കെടുക്കുന്ന വിഡിയോ റായ് ലില്‍ ബ്ലാക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കായി അസാകുറ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്.

ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങള്‍ ടിക് ടോക് വീഡിയോ പരമ്പരയിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം റംസാല്‍ നോമ്പനുഷ്ഠിക്കുമെന്നും മാര്‍ച്ച് രണ്ടിന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.റംസാന് ഒരു മാസം മുമ്പ് സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സില്‍ റായ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ പ്രാര്‍ഥനക്കുള്ള മാറ്റുകളും യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനുള്ള പ്രെയര്‍ കിറ്റുകളും റായ് സമ്മാനമായി നല്‍കിയിരുന്നു.

Signature-ad

വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകളും വീഡിയോകളും റംസാന് മുമ്പ് റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച വീഡിയോകളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് റായ് നീക്കം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീഡിയോകള്‍ ഉണ്ടെങ്കില്‍ അത് താന്‍ ഇസ്ലാംമതം സ്വീകരിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ചതാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: