‘നടനുമായി ലിവിംഗ് ടുഗെദര്‍, ശ്രീദേവി മരിച്ചാല്‍ 200 കോടിയുടെ ഇന്‍ഷുറന്‍സ് കിട്ടും; ഒടുവില്‍ സംഭവിച്ചത്’

ഇന്ത്യന്‍ സിനിമയില്‍ ആര്‍ക്കും പകരം വയ്ക്കാന്‍ കഴിയാതെ പോയ നടിയാണ് അന്തരിച്ച ശ്രീദേവി. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും സജീവമായിരുന്ന നടിയുടെ ജീവിതവും സിനിമയെ വെല്ലുന്ന തരത്തിലുളളതായിരുന്നു. പേരും പ്രശസ്തിയും ഒരുപാട് ലഭിച്ചിട്ടും ശ്രീദേവിയുടെ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ നിലനിന്നിരുന്നു, ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
‘ഇന്ത്യന്‍ സിനിമയുടെ ഡാര്‍ലിംഗ് എന്നാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. അഭിനയത്തിലായാലും സൗന്ദര്യത്തിലായാലും ഒന്നാം സ്ഥാനം നേടിയെടുത്ത നടി. ഇന്ത്യയില്‍ ഒരു നടിക്കും ലഭിക്കാത്ത ഒന്നാം സ്ഥാനമായിരുന്നു സിനിമയില്‍ അവര്‍ക്ക് ലഭിച്ചിരുന്നത്.തമിഴില്‍ കമലഹാസന്റെയും രജനി കാന്തിന്റെയും നായികയായാണ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് ശ്രീദേവി കൂടുതലും അഭിനയിച്ചിട്ടുളളത്. മലയാള സിനിമയെക്കുറിച്ച് അവരോട് ഒരു അവതാരകന്‍ ചോദിച്ചു.

മലയാള സിനിമയുടെ ലെജന്‍ഡ് പ്രേംനസീറിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് മറക്കാന്‍ കഴിയാത്ത അനുഭവമെന്ന് ശ്രീദേവി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുളള ഓര്‍മകള്‍ മഹാഭാഗ്യമായി കരുതുന്നുവെന്നാണ് അവര്‍ പറഞ്ഞത്. സിനിമാ നടിമാരില്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ആദ്യമായി നേടിയെടുത്തത് ശ്രീദേവിയായിരുന്നു. അവര്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രം വന്‍ പരാജയമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രം ഹിറ്റായി. അങ്ങനെ ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയായി ശ്രീദേവി മാറി.
ഒടുവില്‍ ഹിന്ദി നടനായുളള മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി ലിവിംഗ് ടുഗെദറിലാണെന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നിരുന്നില്ല. ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് കോടികള്‍ വിലമതിക്കുന്ന കാറില്‍ യാത്ര ചെയ്യുമ്പോഴും ശ്രീദേവി ദുഃഖിതയായിരുന്നു. ഒരു കുടുംബജീവിതം ഏവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അവരെ ഒരുക്കി സ്‌കൂളിലേക്ക് പറഞ്ഞുവിടുന്നതുമൊക്കെ അവരുടെ ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹങ്ങളായിരുന്നു. ഇതിനിടയിലാണ് ശ്രീദേവി ഹിന്ദി നിര്‍മാതാവായ ബോണി കപൂറുമായി അടുക്കുന്നത്. ആ സമയത്ത് ബോണി കപൂറിന് വേറെയും മക്കളുണ്ട്. അദ്ദേഹത്തിന്റെ മൂത്ത കുട്ടിക്ക് ശ്രീദേവിയെക്കാള്‍ പ്രായമുണ്ടെന്ന് പറയപ്പെടുന്നു.
അവര്‍ വിവാഹം കഴിച്ചു. അതിനുശേഷം കുറച്ച് നാള്‍ ശ്രീദേവി അഭിനയത്തില്‍ നിന്ന് വിട്ടുനിന്നു. അവര്‍ സ്വപ്നം കണ്ട കുടുംബജീവിതം നയിക്കുന്നതിനായിരുന്നു. രണ്ട് പെണ്‍കുട്ടികളും ജനിച്ചു. നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവര്‍ സിനിമയില്‍ വീണ്ടും എത്തിയത്. 2018 ഫെബ്രുവരി 18ന് ദുബായില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ ശ്രീദേവിയും ഭര്‍ത്താവും ഇളയമകളും എത്തി. വിവാഹം കഴിഞ്ഞ് ബോണി കപൂറും ഇളയമകളും തിരികെ പോയി. ശ്രീദേവി ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവറില്‍ 56 നിലയും 400 മുറികളും ഉളള ഹോട്ടലിലേക്ക് താമസം മാറി. അതിനുശേഷമുളള കാര്യങ്ങളെക്കുറിച്ച് പല രീതിയിലുമുളള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
24-ാം തീയതി ബോണി കപൂര്‍ തിരികെ ദുബായില്‍ എത്തിയിരുന്നു. അന്ന് രാത്രി തന്നെയാണ് ഹോട്ടല്‍ മുറിയിലെ ബാത്ത് ടെപ്പില്‍ ശ്രീദേവി മരിച്ച് കിടന്നത്. അവരുടെ പേരില്‍ 200 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. അത് തട്ടിയെടുക്കാന്‍ ഭര്‍ത്താവ് ഒരുക്കിയ കെണി എന്നാണ് പലരും പറഞ്ഞത്. ചിലര്‍ പൊന്‍മുട്ടിയിടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോയെന്നും ചോദിച്ചു. അവര്‍ ഒരു ഉദ്ഘാടനത്തിന് പോയാല്‍ കോടികളാണ് ലഭിക്കുന്നത്. ബോണി കപൂറിനെ ദുബായ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നുണപരിശോധന ഉള്‍പ്പടെ നടത്തി. ഒടുവില്‍ ഇതൊരു സ്വാഭാവിക മരണമാണെന്ന് ദുബായ് പൊലീസ് വിധിയെഴുതി. ശ്രീദേവിയുടെ ഡയറ്റിംഗ് കാരണമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പറയുന്നു’- അഷ്റഫ് പറഞ്ഞു.