Life Style
-
ഭാര്യയ്ക്ക് മസ്‌കുമായി ബന്ധം; ഗൂഗിള്‍ സഹസ്ഥാപകന്‍ വിവാഹ മോചിതനായി
ന്യൂയോര്‍ക്ക് : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി തന്റെ ഭാര്യയ്ക്കു രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ വിവാഹ മോചിതനായതായി റിപ്പോര്‍ട്ട്. ഭാര്യ നിക്കോള്‍ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഇക്കഴിഞ്ഞ മേയില്‍ ബ്രിന്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷനഹാനും ബ്രിന്നും 2018ലാണ് വിവാഹിതരായത്. 2021 ഡിസംബര്‍ മുതല്‍ ബ്രിന്നും നിക്കോളും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2022ലാണ് ബ്രിന്‍ വിവാഹ മോചനത്തിനുള്ള പെറ്റിഷന്‍ ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഒന്‍പതാമത്തെ ധനികനാണ് 50കാരനായ സെര്‍ജി ബ്രിന്‍. 118 ബില്യന്‍ ഡോളറാണ് ആസ്തി. ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബ്രിന്‍, നേരത്തെ മസ്‌കുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. മസ്‌കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് മസ്‌ക് രംഗത്തെത്തി. മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും തങ്ങള്‍ക്കിടയില്‍…
Read More » -
”കല്യാണ ശേഷം രണ്ടാം ഭാര്യയ്ക്കൊപ്പം മകനെ ചെന്നു കണ്ടു; അവള്‍ പറഞ്ഞത് ‘സ്വീറ്റ് ബോയ്’ എന്ന്”
വില്ലനായി പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. എന്നാല്‍ അടുത്തിടെ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് രണ്ടാം വിവാഹത്തിന്റെ പേരിലായിരുന്നു. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ, മകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിയെ കെട്ടി എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ആശിഷും ഭാര്യ രൂപാലിയും ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും എല്ലാം മറുപടി നല്‍കുകയാണ് ആശിഷും രൂപാലിയും. ബിഹൈന്റ് വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്ടു പേരും. ബന്ധം വേര്‍പിരിയുക എന്നത് വേദനയാണ് അപ്പുറത്തെ വീടിന് തീ പിടിച്ചാല്‍ അതിന്റെ തീ കായാന്‍ സുഖമാണ് എന്നൊരു ചൊല്ല് ഹിന്ദിയിലുണ്ട്. അതാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്ന് ആശിഷ് പറയുന്നു. പക്ഷെ ഞാന്‍ പറയാം, ഒരു ബന്ധത്തില്‍ നിന്ന് വേര്‍പിരിയുക എന്നത് ഒരുപാട് വേദനയുള്ള കാര്യമാണ്. അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ആ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത്…
Read More » -
നോര്‍വേ രാജകുമാരിക്ക് ‘മുറിവൈദ്യന്‍’ വരന്‍; നടതള്ളി രാജകുടുംബം
നോര്‍വേ രാജകുമാരി മാര്‍ത്താ ലൂയിസും മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റും വിവാഹത്തിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 31-നായിരിക്കും വിവാഹമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മാര്‍ത്ത പറയുന്നു. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. നോര്‍വേയിലെ ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് 51-കാരിയായ മാര്‍ത്ത. അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് മാര്‍ത്ത കൊട്ടാരം വിട്ടിറങ്ങിയത്. അതിനു മുമ്പ് ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു. ”ഇപ്പോള്‍ മുതല്‍ ഞാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.” കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാര്‍ത്ത വ്യക്തമാക്കി. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി. View…
Read More » -
”25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു; എന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നു”
മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഗൗതമി. നിരവധി ചിത്രങ്ങളാണ് നടി സമ്മാനിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ഗൗതമി എത്തിയത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഗൗതമി രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, സത്യരാജ്, പ്രഭു, കാര്‍ത്തിക് തുടങ്ങി നിരവധി മുന്‍നിര അഭിനേതാക്കളുടെ നായികയായി തിളങ്ങിയിട്ടുണ്ട്. കമലുമായി വേര്‍പിരിഞ്ഞ ഗൗതമി മകള്‍ സുബ്ബുലക്ഷ്മിയോടൊപ്പമാണ് ഏറെക്കാലമായി താമസം. കൂടാതെ ബിജെപിയുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തങ്ങളിലും സജീവമാണ്. ഇതിനിടയിലാണ് ഒരു പുതിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ തനിക്ക് സ്വത്തുക്കളുണ്ടെന്നും ആരോഗ്യനില മോശമായതിനാലും മകളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി 46 ഏക്കര്‍ വസ്തു വില്‍ക്കാന്‍ തീരുമാനിച്ചു. ബില്‍ഡറായ അളഗപ്പനും ഭാര്യയും വസ്തുവകകള്‍…
Read More » -
ചർമ്മസംരക്ഷണത്തിനായി പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ…
ചർമ്മസംരക്ഷണത്തിനായി വിവിധ ഫേസ് പാക്കുകൾ നമ്മൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. എപ്പോഴും പ്രകൃതിദത്തമായ മാർഗങ്ങളാണ് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം മികച്ചതാണ് കടലമാവ്. കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാൻ കടലമാവ് ഉപയോഗിക്കാം. ഇതിലെ നേർത്ത തരികൾ ചർമ്മത്തിൽ മികച്ച ഒരു സ്‌ക്രബ് ആയി പ്രവർത്തിക്കും. പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന്… കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ശേഷം നല്ല പോലെ യോജിപ്പിച്ച ശേഷം 10 മിനുട്ട് നേരം മാറ്റിവയ്ക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. ചർമ്മം ലോലമാകാൻ ഈ പാക്ക് സഹായിക്കും. രണ്ട്… നാല് ടീ സ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം…
Read More » -
മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ…
ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നിന് ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ… ഒന്ന്… രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് രണ്ട് ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും. രണ്ട്… കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. മൂന്ന്… ഒരു ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.…
Read More » -
41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി, ഇരുമുടിക്കെട്ടുമായി ഉടന്‍ ശബരിമല കയറും; അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്തെന്ന് വെളിപ്പെടുത്തി ഫാദര്‍ മനോജ്
തിരുവനന്തപുരം: 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20ന് ആംഗ്‌ളിക്കന്‍ പുരോഹിതനായ ഫാദര്‍ ഡോ. മനോജ് ശബരിമല കയറും. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂര്‍ത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കല്‍. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരിടത്ത് ഒതുങ്ങാന്‍ താത്പര്യമില്ലാത്തതിനാല്‍ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. ചെറുപ്പക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തനം. ജീവിതത്തില്‍ ആത്മീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവരെ പഠിപ്പിക്കുകയാണ് ലക്ഷ്യം. പൗരോഹിത്യമോ, മതമോ ഉപേക്ഷിച്ചുള്ള യാത്രയല്ല ഫാദര്‍ മനോജിന്റേത്. ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ ഫാ. മനോജ് 27 വര്‍ഷമായി സോഫ്ട്വെയര്‍ എന്‍ജിനിയറാണ്. ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍ ഐറിന്‍ ജോസ്ലെറ്റാണ് മകള്‍. അയ്യപ്പനിലേക്ക് അടുപ്പിച്ചത് തത്വമസി ‘തത്വമസി’ ദര്‍ശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്. ദൈവം…
Read More » -
”ആ ക്രിക്കറ്റര്‍ക്ക് അത് ബുദ്ധിമുട്ടായതോടെ റിലേഷന്‍ഷിപ് ബ്രേക്കപ്പ് ആയി; ഞാന്‍ കല്യാണത്തിന് പറ്റിയ ആളല്ല”
ഏപ്രില്‍ 19 എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. മലയാളികള്‍ക്കിടയില്‍ നന്ദിനി എന്നും തമിഴ് സിനിമാ ലോകത്ത് കൗസല്യ എന്നും അറിയപ്പെടുന്ന താരത്തിന്റെ ആദ്യ സിനിമ ആയിരുന്നു ഏപ്രില്‍ 19 . പിന്നീടങ്ങോട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ നന്ദിനി ചെയ്തിരുന്നു. കരുമാടിക്കുട്ടനിലെ നന്ദിനികുട്ടിയും അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ പ്രിയദര്‍ശിനിയും ലേലം സിനിമയിലെ ഗൗരി പാര്‍വതിയുമൊക്കെ നന്ദിനി അനശ്വരമാക്കിയ കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. കുറച്ചു നാളുകളായി മലയാളം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും തമിഴ് സിനിമകളിലും സീരിയലുകളിലും കൗസല്യ സജീവമാണ്. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്സ് തമിഴിന് കൗസല്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. കല്യാണം കഴിച്ചിട്ടില്ല ഞാന്‍ ഇനിയും കല്യാണം കഴിച്ചിട്ടില്ല എന്ന് ആളുകള്‍ പറയുന്നത് ശരിക്കും നല്ലതാണ്. എന്തെങ്കിലും ഒരു വിഷയം പറഞ്ഞ് ആളുകള്‍ എന്നെ ഓര്‍ക്കുന്നുണ്ടല്ലോ. എനിക്ക് അതിനപ്പുറം അതേക്കുറിച്ച് യാതൊരു വിഷമവും ഇല്ല. ഗോസിപ്പുകള്‍…
Read More » -
അച്ഛന്റെയും അമ്മയുടേയും ഒപ്പമെന്ന് എലിസബത്ത്; ബാലയുടെ സ്വഭാവം വീണ്ടും പഴയ നിലയിലായോ?
വീഡിയോ ഇടാന്‍ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് പുതിയ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. അടുത്തിടെ താരം പങ്കിട്ട ഒരു പോസ്റ്റ്‌പോ വൈറലായിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങള്‍ ഉണ്ട്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുമായിരുന്നു എലിസബത്ത് പങ്കിട്ട വാക്കുകള്‍. ഇതിനു പിന്നാലെയാണ് ഒരു വീഡിയയിലൂടെ പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കുമുള്ള നന്ദി എലിസബത്ത് നല്‍കിയത്. പുതിയ വീഡിയോ വന്നതോടെ നിരവധി അഭിപ്രായങ്ങള്‍ ആണ് എലിസബത്തിന്റെ ആരാധകര്‍ പറയുന്നത്. അതില്‍ പ്രധാനമായുള്ള ചോദ്യം ബാലയെക്കുറിച്ചായിരുന്നു. ഞാന്‍ സ്വന്തം വീട്ടിലാണ് അദ്യാപകദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്.താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആണെന്നും പുതിയ വീഡിയോയില്‍ എലിസബത്ത്പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോള്‍ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു- എന്നാല്‍ എലിസബത്തിന്റെ ശബ്ദത്തില്‍ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അവരോടുള്ള നന്ദി അച്ഛനും അമ്മയും…
Read More » -
സൂപ്പര്‍ താരനായികയായശേഷം ബിഗ്രേഡ് പടങ്ങളുടെ താരറാണിയായ അഭൗമസൗന്ദര്യം…!
എണ്‍പതുകളുടെ പകുതിക്ക് ശേഷം ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഉദയം കൊണ്ട ആന്ധ്രാപ്രദേശ് സ്വദേശിയായ ജയരേഖ അക്ഷരാര്‍ത്ഥത്തില്‍ സുരസുന്ദരിയായിരുന്നു.സിനിമ ഒരേ സമയം ജയരേഖയ്ക്ക് അതിജീവനവും അഭിനിവേശവുമായിരുന്നു.മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ അക്കാലത്ത് ജയരേഖ അവസരങ്ങള്‍ തേടി തന്റെ അഭിനയമോഹം സാക്ഷാത്കരിക്കാന്‍ ശ്രമിച്ചു. തന്റെ തുടക്കകാലത്ത് ”മൂവന്തിപൂക്കള്‍” എന്ന മലയാളസിനിമയില്‍ നായികയായി ജയരേഖയ്ക്ക് ഓഫര്‍ വരികയും അതില്‍ അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഷൂട്ടിംഗ് പകുതിവച്ച് ജയരേഖയെ അകാരണമായി മാറ്റി. അത് അക്കാലത്തെ സിനിമാവാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൈയില്‍ വന്ന അവസരം നഷ്ടമായി നിരാശയിലായ ജയരേഖയ്ക്ക് പക്ഷേ ഉടന്‍തന്നെ മറ്റൊരവസരം മലയാളസിനിമയില്‍ നിന്നും കൈവന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതി ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ”ഐസ്‌ക്രീം’ എന്ന സിനിമയില്‍ അന്നത്തെ ടോപ്പ് നായികയായ ലിസിക്കൊപ്പം സഹനായികാ റോളില്‍ ജയരേഖ എത്തി. 1986 ല്‍ പുറത്തിറങ്ങി ജയരേഖ, ലിസി കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിലെ വിപുലീകരിച്ച അതിഥി വേഷത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും എത്തിയിരുന്നു.ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും…
Read More »