മദ്യപിച്ചിരിക്കുന്ന ഷക്കീലയെ വിളിച്ചാല്‍… അനുരാധ പറയുന്നു; ഒരു ബിയറില്‍ തുടങ്ങിയ ശീലമെന്ന് നടി

തമിഴ് ഓണ്‍ലൈന്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് നടി ഷക്കീലയിന്ന്. സിനിമകളില്‍ ഷക്കീലയെ കണ്ടിട്ട് നാളേറെയായി. ഒരു കാലത്ത് ബി ?ഗ്രേഡ് സിനിമകളില്‍ അഭിനയിച്ച ഷക്കീല പിന്നീട് സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലൈം ലൈറ്റില്‍ സാന്നിധ്യം അറിയിക്കുന്നത്. സഹോദരങ്ങളുമായി അകല്‍ച്ചയിലാണ് ഷക്കീല. ജീവിതത്തില്‍ പലപ്പോഴും ഷക്കീലയ്ക്ക് ആശ്വാസമായത് സുഹൃത്തുക്കളാണ്. ഷക്കീലയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടി അനുരാധ.
ഷക്കീലയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ അനുരാധ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തെങ്കിലും വിഷമമോ സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഞാന്‍ ഷക്കീലയെ വിളിക്കും. അവളെനിക്ക് പരിഹാരം പറഞ്ഞ് തരും. തുടക്ക കാലം മുതല്‍ ഷക്കീലയെ കാണുന്നതാണ്. അവളുടെ സ്ട്രഗിള്‍സ് എനിക്കറിയാം. അത് കൊണ്ട് ഷക്കീല തനിക്ക് പ്രിയപ്പെട്ടയാളാണെന്നും അനുരാധ പറഞ്ഞു. റെഡ്‌നൂല്‍ എന്ന തമിഴ് മീഡിയയോടാണ് പ്രതികരണം. ഷക്കീലയും അനുരാധയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

തന്റെ മദ്യപാനത്തെക്കുറിച്ച് ഷക്കീല സൂചിപ്പിച്ചപ്പോള്‍ അനുരാധ ഇതേക്കുറിച്ച് വിശദീകരിച്ചു. ഏഴ് മണിക്ക് ശേഷം കോള്‍ ചെയ്താല്‍ ഇംഗ്ലീഷിലാണ് ഷക്കീല സംസാരിക്കുക. മദ്യപിച്ചിട്ടുണ്ടെന്ന് അപ്പോള്‍ എനിക്ക് മനസിലാകും. രാവിലെ തൊട്ട് മദ്യപിക്കുന്ന ആളല്ല ഷക്കീല. വൈകുന്നേരം ഇങ്ങനെയാെരു ശീലമുണ്ട്. അവളെ ഉപദേശിക്കേണ്ടതില്ല. അവള്‍ക്ക് അവളെ ശ്രദ്ധിക്കാനറിയാമെന്നും അനുരാധ വ്യക്തമാക്കി.
മദ്യപാനം തനിക്ക് നിര്‍ത്താനായിട്ടില്ല. മദ്യം നമ്മളെ കുടിക്കുന്നത് വരെയും കുടിക്കാമെന്ന് കരുതുന്നു. താന്‍ മനസിലെ വിഷമം കൊണ്ടല്ല മദ്യപാനം തുടങ്ങിയതെന്ന് ഷക്കീല പറയുന്നുണ്ട്. വെറുതെ ഒരു സ്‌റ്റൈലിന് ഫ്രണ്ട്‌സിനൊപ്പം പോയി ഒരു ബിയര്‍ കഴിച്ചു. അങ്ങനെ തുടങ്ങിയതാണ്. അതാണ് സത്യം. സ്ട്രസ് കൊണ്ടല്ല. അങ്ങനെയാണെങ്കില്‍ അനുരാധയ്‌ക്കൊന്നും സ്ട്രസ് ഇല്ലേയെന്നും ഷക്കീല ചോദിക്കുന്നു.
അനുരാധയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്ക് ഒരിക്കല്‍ അസുഖം വന്നു. അക്ക മൂന്ന് നാല് ദിവസം തുടര്‍ച്ചയായി രാത്രി 12 മണിക്കും ഒരു മണിക്കുമെല്ലാം എന്റെയടുത്ത് വന്നു. അക്ക തന്നെ ഇഞ്ചക്ഷന്‍ ചെയ്യും. എന്നോട് രക്തം ടെസ്റ്റ് ചെയ്ത് നോക്കാന്‍ അക്കയാണ് പറഞ്ഞത്. ഹീമോഗ്ലോബിന്‍ കുറവായിരുന്നെന്നും ഷക്കീല ഓര്‍ത്തു. ഞാന്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് അക്ക വലിയ താരമാണ്. ഒരിക്കല്‍ സെറ്റില്‍ മേക്കപ്പിടാനറിയാതെ നിന്നപ്പോള്‍ അക്ക അവരുടെ വിലകൂടിയ മേക്കപ്പ് ഉപയോ?ഗിച്ച് എനിക്ക് മേക്കപ്പ് ചെയ്തു. ഇങ്ങനെയും സിനിമയില്‍ സംഭവിക്കുമല്ലോ എന്ന് തോന്നിയെന്നും ഷക്കീല ഓര്‍ത്തു.
ഡാന്‍സ് നമ്പറുകളിലൂടെ ജനപ്രീതി നേടിയ പഴയകാല നടിയാണ് അനുരാധ. അന്തരിച്ച നടി സില്‍ക്ക് സ്മിതയും അനുരാധയുടെ സുഹൃത്തായിരുന്നു. സില്‍ക് സ്മിതയുടെ മരണവുമായി ബന്ധപ്പെട്ട് അനുരാധ മുമ്പൊരിക്കല്‍ നടത്തിയ തുറന്ന് പറച്ചില്‍ ചര്‍ച്ചയായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം സില്‍ക് സ്മിത തന്നെ വിളിച്ചിരുന്നു. വീട്ടിലേക്ക് വരാമോ കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് പോകാനായില്ല. രാത്രിയായതിനാല്‍ രാവിലെ വന്നാല്‍ മതിയോ എന്ന് ചോദിച്ചു. മതിയെന്ന് സില്‍ക് സ്മിത പറഞ്ഞു. എന്നാല്‍ പിറ്റേ ദിവസം താന്‍ കേള്‍ക്കുന്നത് സില്‍ക് സ്മിതയുടെ മരണ വാര്‍ത്തയാണ്. എന്താണ് സില്‍ക് സ്മിതയ്ക്ക് തന്നോട് പറയാനുണ്ടായിരുന്നതെന്ന് അറിയാത്തതില്‍ ഇന്നും വിഷമമുണ്ടെന്നും അനുരാധ അന്ന് തുറന്ന് പറഞ്ഞു.