ഒന്നല്ല, പക്രുവിന്റെ പേരിലുള്ളത് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍!

പ്രേം നസീറിന് ശേഷം മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് നേടിയ മലയാളി നടനാണ് ഗിന്നസ് പക്രു എന്ന അജയ്കുമാര്‍. 2005 ല്‍ ‘അത്ഭുത ദ്ദീപ്’ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതിനാണ് അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്. ഒരു മുഴുനീള സിനിമയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ലോകത്തിലെ ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്.
എന്നാല്‍, ഇതോടൊപ്പം അദ്ദേഹത്തിന് രണ്ട് ഗിന്നസ് റെക്കോര്‍ഡുകളും ഉണ്ട്. 2013ല്‍ ഗിന്നസ് പക്രു ‘കുട്ടിയും കോലും’ എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകന്‍ എന്ന റെക്കോര്‍ഡും 2019 ല്‍ ‘ഫാന്‍സി ഡ്രസ്സ്’ എന്ന മലയാള സിനിമ നിര്‍മ്മിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മാതാവ് എന്ന ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി. അതുമാത്രമല്ല കുട്ടിയും കോലും, ഫാന്‍സി ഡ്രസ്സ് എന്ന രണ്ട് സിനിമകളുടെയും കഥ എഴുതിയതും പക്രുവാണ്.

കോട്ടയം സ്വദേശിയായ പക്രുവിന്റെ യഥാര്‍ഥ പേര് അജയ് കുമാര്‍ എന്നാണ്. 1985ല്‍ ആദ്യമായി അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. അത്ഭുതദ്വീപിലൂടെയാണ് ആദ്യമായി നായകനാകുന്നത്. 2005ലായിരുന്നു ഇത്. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ശേഷം ഇളയരാജ എന്ന സിനിമയിലും നായകനായിട്ടുണ്ട്.