‘സിനിമാ രംഗം വിട്ടതിന് കാരണം, കുറേ സാഹചര്യങ്ങളുണ്ടായി; ഞാനായിട്ട് പോസ്റ്റ് ചെയ്തില്ല’

ചുരുക്കം സിനിമകള്‍ മാത്രം ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ അഭിനേതാക്കളുണ്ട്. ലൈം ലൈറ്റില്‍ നിന്ന് അകന്നിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു. നടി അഖില ശശിധരന്‍ ഇതിന് ഉദാഹരണമാണ്. കാര്യസ്ഥന്‍, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളില്‍ മാത്രമേ അഖില ശശിധരന്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് ജനപ്രീതി നേടാന്‍ അഖിലയ്ക്ക് കഴിഞ്ഞു. സിനിമയ്ക്ക് മുമ്പ് ആങ്കറായും അഖില പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അഖില വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാല്‍ രണ്ട് സിനിമകള്‍ക്ക് ശേഷം അഖിലയെ സിനിമകളില്‍ കണ്ടിട്ടില്ല. ഏറെ നാളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചെയ്ത സിനിമകള്‍ ഹിറ്റായിട്ടും ഫീല്‍ഡ് ഔട്ടായ നടി, അഖില സിനിമാ രംഗം വിട്ടതിന് കാരണം എന്നിങ്ങനെ പല ചര്‍ച്ചകള്‍ നടന്നു. അനുമാനങ്ങള്‍ അഖിലയുടെ ആരാധകര്‍ക്ക് ഇനി അവസാനിപ്പിക്കാം. താന്‍ സിനിമാ രംഗം വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില ശശിധരനിപ്പോള്‍. ജനം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില മനസ് തുറന്നത്.

കുറേ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. എവിടെ എന്ന് അന്വേഷിച്ച് ഒരുപാട് റൂമറുകള്‍ വന്നിട്ടുണ്ട്. അതൊരു കാലഘട്ടത്തില്‍ വന്ന വീഡിയോകളാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നില്ല. ഈയടുത്താണ് കുറച്ച് ആക്ടീവായത്. കുറേ വര്‍ഷം ഞാന്‍ ബോംബെയിലായിരുന്നു. അഞ്ച് വര്‍ഷം അവിടെയായിരുന്നു. കഥക് പഠിച്ചു. പിന്നീട് പെര്‍ഫോം ചെയ്യാനും തുടങ്ങി. അങ്ങനെയൊക്കെ നടക്കുന്നുണ്ടായിരുന്നു. കേരളത്തിലെ പ്രേക്ഷകര്‍ അറിഞ്ഞിട്ടില്ല. ആ ഫാക്ടറുണ്ട്. പിന്നെ സെന്‍സേഷണലൈസ് ചെയ്യപ്പെട്ട വാര്‍ത്തയായിരിക്കാം താന്‍ എവിടെ പോയി എന്നതെന്നും അഖില പറയുന്നു.
കലാപരമായ കാര്യങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനായിട്ട് അത് പോസ്റ്റ് ചെയ്തിട്ടില്ലെന്നും അഖില പറയുന്നു. മലയാളികള്‍ തന്നെ ഇന്നും ഓര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അഖില പറയുന്നു. ആ രണ്ട് സിനിമകളുടെ റീച്ച് തന്നെയാണതിന് കാരണം. അത് ഒരാളുടെ എഫര്‍ട്ട് അല്ല. വളരെ ചുരുക്കം സിനിമകളേ കുറേക്കാലം പ്രേക്ഷകരുടെ മനസില്‍ നില്‍ക്കൂ. തന്റെ സിനിമകള്‍ അത്തരത്തിലുള്ളതായതില്‍ സന്തോഷമുണ്ടെന്നും അഖില ശശിധരന്‍ വ്യക്തമാക്കി.
സിനിമാ രംഗത്തേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിനും അഖില മറുപടി നല്‍കി. ഇന്ന് ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ നടക്കില്ല. കുറേ കാര്യങ്ങള്‍ ഒത്ത് വന്ന് സംഭവിക്കുന്ന കാര്യമാണ്. അനുയോജ്യമായ കഥയും വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന സാഹചര്യവും ആണെങ്കില്‍ ചെയ്യും. സിനിമയെന്ന മീഡിയത്തോട് തനിക്ക് സ്‌നേഹമുണ്ടെന്നും അഖില ശശിധരന്‍ വ്യക്തമാക്കി.
നൃത്തത്തിന് അഖിലയുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. കളരിയും സംഗീതവുമെല്ലാം പഠിച്ച അഖില കലാരംഗത്ത് ഇപ്പോഴും സജവമാണ്. എന്നാല്‍ പ്രിയ താരത്തെ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണണമെന്ന ആഗ്രഹം ആരാധകര്‍ക്കുണ്ട്. കാര്യസ്ഥനില്‍ ദിലീപിന്റെ നായികയായാണ് അഖില അഭിനയിച്ചത്. തേജാ ഭായ് ആന്റ് ഫാമിലിയില്‍ പൃഥ്വിരാജായിരുന്നു നായകന്‍. അഖിലയുടെ രണ്ട് സിനിമകളും മുന്‍നിര താരങ്ങള്‍ക്കൊപ്പമാണെന്നതും ശ്രദ്ധേയമാണ്.