ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, യുവതിയെ പിരിച്ചുവിട്ടു! തൊഴിലുടമയ്ക്ക് പണികൊടുത്ത് കോടതി

ജോലി സമയത്ത് ഉണ്ടാകുന്ന പ്രശ്‌നനങ്ങള്‍ പലരുടെയും മാനസികനില വരെ തെറ്റിച്ചേക്കാം. ജോലിയില്‍ മികച്ച പ്രകടനം കഴ്ച്ച വെക്കുന്നവര്‍ക്കുപോലും പലപ്പോഴും ഭുരനുഭവം ഉണ്ടാകാറുണ്ട്. പലര്‍ക്കും അതിന്റെ പ്രത്യാഘാതമായി ജോലി വരെ നഷ്ടപ്പെടാം. അതുപോലെ ഒരു ദുരനുഭവമാണ് ചൈനയിലെ ‘വാങ്’ എന്ന് പേരുളള സ്ത്രീക്കും നേരിടേണ്ടി വന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്വാങ്ഡോംങ് പ്രവിശ്യയിലെ ഗ്വാങ്ഷോയില്‍ ആസ്ഥാനമായുള്ള കമ്പനിയിലാണ് സംഭവം നടന്നത്. മാസത്തില്‍ ആറു ദിവസം ജോലിയില്‍ നിന്ന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയതിന് തൊഴിലുടമ സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെ സ്ത്രീ കൊടുത്ത പരാതിയിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.
തൊഴിലുടമ അന്യായമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അതുകൊണ്ടുതന്നെ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് സ്ത്രീ കോടതില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി, കമ്പനി ഉടമ സ്ത്രീയോട് ചെയ്തത് അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായാണ് ജോലിസ്ഥലത്ത് നിന്നും പിരിച്ചുവിട്ടതെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ സ്ത്രീ ആവശ്യപ്പെട്ട നഷ്ടപരിഹാരം തൊഴിലുടമ നല്‍കണമെന്നും വിധിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തുക എത്രയാണെന്ന് വ്യക്തമാക്കിട്ടില്ല.
മൂന്ന് വര്‍ഷമായിട്ട് ഇതേ കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തതെന്നും. മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സ്ത്രീ പറഞ്ഞു. 2024-ന്റെ അവസാനത്തോടെ ആയിരുന്നു വാങ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ ഇവര്‍ മാസത്തില്‍ ആറ് പ്രാവശ്യം ജോലിയില്‍ നിന്നും നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് തെളിവ് കാണിച്ചത്. തുടര്‍ന്ന് നടപടികളുടെ ഭാഗമായി ഇവരെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നിര്‍ദേശവും നല്‍കിയെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.






