Life Style
-
വിസ്മയമായി വിസ്മയയുടെ പ്രകടനം! ഇത്ര നന്നായി ഡാന്സ് ചെയ്യുമായിരുന്നോയെന്ന് പ്രേക്ഷകര്
താരസന്തതികളുടെ ഫോട്ടോസും ലുക്കും ഡാന്സും എല്ലാം വൈറലാവുന്നത് സ്വാഭാവികമാണ്. എന്നാല്, മോഹന്ലാലിന്റെ മക്കളുടെ ഫോട്ടോകളും വീഡിയോകളും ഒന്നും അത്ര സുലഭമായി സോഷ്യല് മീഡിയയില് എത്താറില്ല. അത്ര സജീവമല്ലെങ്കിലും വിസ്മയയും പ്രണവും പങ്കുവയ്ക്കുന്ന അപൂര്വ്വമായ വീഡിയോകളും പോസ്റ്റുകളും എല്ലാം പ്രേക്ഷകര് ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ താരപുത്രിയുടെ ഒരു ഡാന്സ് വീഡിയോ വൈറലാവുന്നു. ഗ്രെയിന്സ് ഓഫ് സ്റ്റാര് ഡസ്റ്റ് പോയട്രി എന്ന കവിതയില് നിന്നും പ്രചോദനമുള്ക്കൊണ്ടു കൊണ്ടാണ് വിസ്മയയുടെ ഡാന്സ്. മനസ്സിനും ശരീത്തിനും നല്കുന്ന എക്സസൈസ് ആണ് ഡാന്സ് എന്നതാണ് കവിതയുടെ ആശയം. ഡാന്സ് ചെയ്യുമ്പോള് മാത്രമാണ് എനിക്ക് എന്റെ തലയില് നിന്ന് പുറത്തുകടക്കാന് കഴിയുന്നത് എന്ന് മായ പറയുന്നു. എന്നാല്, തന്റെ ഡാന്സ് പ്രകടനത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമൊന്നും താരപുത്രിക്ക് ആവശ്യമില്ല. അതുകൊണ്ടാവുമല്ലോ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ധന്യ വിനീത് അടക്കമുള്ളവര് വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. എന്തായാലും താരപുത്രി ഇത്ര നന്നായി ഡാന്സ് ചെയ്യുമെന്ന് ലാല്…
Read More » -
പ്രൈവറ്റ് ജെറ്റുള്ള ഏക തെന്നിന്ത്യന് നടിയായി നയന്താര; വില കേട്ടാല് തലകറങ്ങും!
ആഡംബരപൂര്ണമായ വീടുകള് മുതല് സമൃദ്ധമായ ജീവിതശൈലി ആസ്വദിക്കുന്നതിന് പ്രശസ്തരാണ് സെലിബ്രിറ്റികള്. തെന്നിന്ത്യന് താരങ്ങളും ഇതിന് അപവാദമല്ല. എന്നാല് ദക്ഷിണേന്ത്യയില് ഒരു നടിക്ക് മാത്രമേ ഒരു സ്വകാര്യ ജെറ്റ് സ്വന്തമായുള്ളുവെന്ന് നിങ്ങള്ക്കറിയാമോ? ലേഡി സൂപ്പര് സ്റ്റാര് നയന്താരയാണ് ആ താരം. ഇന്ത്യയിലെ ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന നടിമാരില് ഒരാളായ നയന്താരക്ക് 200 കോടി രൂപയിലേറെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയ ഏക തെന്നിന്ത്യന് നടിയായി താരം മാറിയെന്നാണ് റിപ്പോര്ട്ടുകള്. ഇതിന് 50 കോടിയോളം വിലമതിക്കുമെന്നാണ് റിപ്പോര്ട്ട്. ഇപ്പോള് നയന്താര പുതുതായി വാങ്ങിയ പ്രൈവറ്റ് ജെറ്റിന്റെ ഇന്റീരിയര് ചിത്രങ്ങള് ഇന്റര്നെറ്റില് വൈറലായിരിക്കുകയാണ്. ഭര്ത്താവ് വിഘ്നേഷ് ശിവനും നയന്താരയും ഈ ജെറ്റില് നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്നെറ്റില് പ്രചരിക്കുന്നുണ്ട്. ജെറ്റിന്റെ ഇന്റീരിയര് തികച്ചും ആഡംബര പൂര്ണമാണ്. മസാജിംഗ് സൗകര്യമടക്കമുള്ള ചാരിയിരിക്കാവുന്ന ലക്ഷ്വറി സീറ്റുകളാണ് ജെറ്റ് വിമാനത്താവളത്തിന്റെ അകത്തളത്തില് എന്നാണ് റിപ്പോര്ട്ടുകള്. നയന്താരയെയും വിഘ്നേശിനെയും കൂടാതെ മറ്റ് യാത്രക്കാര് ഉണ്ടെങ്കില് അവര്ക്കുള്ള…
Read More » -
നിങ്ങളുടെ മുഖം കണ്ടാൽ പ്രായം പറയാതിരിക്കണോ ? എങ്കിൽ പതിവായി ഈ ഭക്ഷണങ്ങൾ കഴിക്കൂ…
ചർമ്മത്തിൻറെ ആരോഗ്യത്തിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. അത്തരത്തിൽ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… തൈരാണ് ആദ്യാമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. രണ്ട്… ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സിയും അതുപോലെ ബീറ്റാകരോട്ടിനും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചർമ്മത്തിലെ പാടുകളെ തടയാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും. മൂന്ന്… ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് ബദാം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ആരോഗ്യമുള്ള ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. നാല്… ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി,…
Read More » -
അതിഥിക്ക് അന്തിക്കൂട്ടായി ഭാര്യയെ വിട്ടുകൊടുക്കും! ഇത് ഹിംബകളുടെ സ്വര്ഗരാജ്യം
ചന്ദ്രനിലേക്കും സൂര്യനിലേക്കും ബഹിരാകാശ പേടകങ്ങള് അയക്കുന്ന തിരക്കിലാണ് ലോകം. എന്നാല്, ഇതേ ലോകത്തിന്െ്റ മറ്റൊരു േകാണില് വിചിത്രമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി ജീവിക്കുകയാണ് നമ്മുടെ സഹജീവികള്. ഇതിനൊരുദാഹരണാണ് നമീബിയയില് നിന്നുള്ള ഹിംബ ഗോത്രം. അസാധാരണമായ ആചാരങ്ങള്ക്ക് പേരു കേട്ട ഹിംബകള് എണ്ണത്തില് 50,000 പേരുണ്ട്്. നമീബിയയുടെ വടക്കന് പ്രദേശമായ കുനെന് മേഖലയിലാണ് ഇവരുടെ വാസം. പശു വളര്ത്തലാണ് ഹിംബകളുടെ കുലത്തൊഴില്. സ്വന്തമായി ഭക്ഷണവും വിഭവങ്ങളും ശേഖരിക്കുന്ന ഇവര് സ്വന്തമായി വീടുകളും നിര്മ്മിക്കുന്നു. മുകുരു എന്ന ദൈവമാണ് ഇവരുടെ പ്രധാന ദേവത. ഗോത്രത്തിലെ മരിച്ചുപോയ ആളുകള് മരണാനന്തരം ദൈവത്തിന്റെ സന്ദേശവാഹകരായി മാറുകയും ജീവിച്ചിരിക്കുന്നവരും ദൈവവും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രധാന കണ്ണികളുമയി മാറുന്നുവെന്നും ഇവര് വിശ്വസിക്കുന്നു. ഗോത്രത്തിലെ സ്ത്രീകള് ഭര്ത്താവിന്റെ സമ്മതത്തോടെ അതിഥികളുമായി അന്തിയുറങ്ങത് ഇവര്ക്കിടയിലെ ഒരാചാരമാണ്. ആളുകള്ക്കിടയില് അസൂയ ഇല്ലാതാക്കാന് ലക്ഷ്യമിട്ടുള്ള ഒരു ആചാരമാണിത്. ഹിംബ പുരുഷന് അതിഥികള്ക്ക് ‘ഒകുജെപിസ ഒമുകസെന്ദു ചികിത്സ’ നല്കി തന്റെ നന്ദി പ്രകടിപ്പിക്കുന്നു. ‘ഒകുജെപിസ ഒമുകസെന്ദു ചികിത്സ’ എന്നാല്…
Read More » -
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഇഞ്ചി വെള്ളം ഉത്തമം; പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. പതിവായി ഇഞ്ചി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിനാൽ പതിവായി ഇഞ്ചി വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താം. രണ്ട്… ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.ദഹനപ്രക്രിയയെ വേഗത്തിലാക്കാൻ ജിഞ്ചറോളും സഹായിക്കും. മൂന്ന്… ഇഞ്ചി വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് തൊണ്ട വേദന, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകാൻ സഹായിക്കും. നാല്… ഓക്കാനം ഛർദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച…
Read More » -
നിങ്ങളുടെ ബൈക്കിന്റെ മൈലേജ് കുത്തനെ കൂടും, ഇതാ ചില സൂത്രപ്പണികള്!
വർദ്ധിച്ചുവരുന്ന പെട്രോൾ വില സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദൈനംദിന ഓഫീസ് അല്ലെങ്കിൽ മറ്റ് ജോലികൾക്ക് ഉയർന്ന മൈലേജ് നൽകുന്ന ഒരു ഇരുചക്രവാഹനം ആവശ്യമാണ്. ഇക്കാലത്ത്, വർദ്ധിച്ചുവരുന്ന നഗര ഗതാഗതവും ഇന്ധന വിലയും കാരണം ഒരു ബൈക്കിന്റെ മൈലേജ് നിലനിർത്താൻ ബുദ്ധിമുട്ടാണ്. തങ്ങൾക്ക് മികച്ച ബ്രാൻഡഡ് ബൈക്കുകൾ സ്വന്തമായുണ്ടെങ്കിലും അവയ്ക്കായി ദിവസേന അമിത തുക ചെലവഴിക്കുന്നതായി പല ബൈക്ക് ഉടമകളും പരാതിപ്പെടുന്നു. തങ്ങളുടെ ചെലവുകളിൽ ഭൂരിഭാഗവും തങ്ങളുടെ ബൈക്കിന് വേണ്ടി മുടക്കുന്നതായി തോന്നുന്നതായും മൈലേജ് കുറവായതാണ് ഇതിന് മൂലകാരണമെന്നും പലരും പരാതി പറയുന്നു. ബൈക്ക് മൈലേജ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ലളിതമായ നുറുങ്ങുകൾ സ്വീകരിക്കുകയാണെങ്കിൽ, നമ്മുടെ പഴയ സ്കൂട്ടറിനോ ബൈക്കിനോ പുതിയത് പോലെ മൈലേജ് നൽകാനാകും. ഇതാ ഇരുചക്ര വാഹനങ്ങളുടെ മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ അറിയാം. കൃത്യസമയത്ത് സർവ്വീസ് ഇരുചക്ര വാഹനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തണം. എയർ ഫിൽട്ടർ, എഞ്ചിൻ ഓയിൽ, സ്പാർക്ക്…
Read More » -
നിങ്ങളുടെ ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ കിടക്കാതിരക്കാൻ ഈ ട്രിക്ക് പ്രയോഗിക്കൂ… ബൈക്കുകളുടെ റിസർവ് മോഡ് ഫീച്ചറിനെക്കുറിച്ചറിയാം
പലപ്പോഴും യാത്രാമധ്യേ ബൈക്കിൽ പെട്രോൾ തീർന്ന് നിങ്ഹളിൽ പലരും വഴിയിൽ കുടുങ്ങിപ്പോയിട്ടുണ്ടാകും. സമീപത്ത് പെട്രോൾ പമ്പ് കാണാത്തതാണ് പ്രശ്നം കൂടുതൽ. ഇത് നിങ്ങൾക്ക് സംഭവിക്കാതിരിക്കാൻ, നിങ്ങളുടെ ബൈക്കിൽ പെട്രോൾ തീർന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, ഒരു പ്രശ്നവുമില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇതിനായി നിങ്ങൾ ഈ ട്രിക്ക് സ്വീകരിച്ചാൽ മതി. നമ്മൾ സംസാരിക്കുന്നത് ട്രിക്ക് ബൈക്കുകളുടെ റിസർവ് മോഡ് ഫീച്ചറിനെക്കുറിച്ചാണ്. ഈ സവിശേഷത എല്ലാ ബൈക്കിലും ലഭ്യമാണ്. മോട്ടോർബൈക്കുകളിൽ ലഭ്യമായ പ്രധാന സവിശേഷതകളിൽ ഒന്നാണിത്. ഈ മോഡ് നിങ്ങളുടെ ബൈക്കിൽ ലഭ്യമാണെങ്കിൽ, ഏത് അടിയന്തര സാഹചര്യത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാം. ബൈക്കിൽ പെട്രോൾ തീർന്നതിന് ശേഷം അടുത്ത് പെട്രോൾ പമ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ടെൻഷനില്ലാതെ യാത്ര തുടരാം, ലക്ഷ്യസ്ഥാനത്ത് എത്താം. വാഹനത്തിൽ ഇന്ധനം തീരുമ്പോഴെല്ലാം, വാഹനം ഓടാൻ കുറച്ച് ഇന്ധനം കരുതിവെക്കും. ഇതുമൂലം ഇന്ധനം തീർന്നതിന് ശേഷം വാഹനം കുറച്ച് കിലോമീറ്ററുകൾ ഓടുന്നു.…
Read More » -
ഭാര്യയ്ക്ക് മസ്കുമായി ബന്ധം; ഗൂഗിള് സഹസ്ഥാപകന് വിവാഹ മോചിതനായി
ന്യൂയോര്ക്ക് : ശതകോടീശ്വരന് ഇലോണ് മസ്കുമായി തന്റെ ഭാര്യയ്ക്കു രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഗൂഗിള് സഹസ്ഥാപകന് സെര്ജി ബ്രിന് വിവാഹ മോചിതനായതായി റിപ്പോര്ട്ട്. ഭാര്യ നിക്കോള് ഷാനഹാനുമായുള്ള വിവാഹ ബന്ധം ഇക്കഴിഞ്ഞ മേയില് ബ്രിന് അവസാനിപ്പിച്ചതായി റിപ്പോര്ട്ടില് പറയുന്നു. അഭിഭാഷകയും സംരംഭകയുമായ നിക്കോള് ഷനഹാനും ബ്രിന്നും 2018ലാണ് വിവാഹിതരായത്. 2021 ഡിസംബര് മുതല് ബ്രിന്നും നിക്കോളും വേര്പിരിഞ്ഞാണ് താമസിക്കുന്നത്. 2022ലാണ് ബ്രിന് വിവാഹ മോചനത്തിനുള്ള പെറ്റിഷന് ഫയല് ചെയ്തത്. ഇരുവര്ക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്. ബ്ലൂംബെര്ഗ് റിപ്പോര്ട്ട് അനുസരിച്ച് ലോകത്തിലെ ഒന്പതാമത്തെ ധനികനാണ് 50കാരനായ സെര്ജി ബ്രിന്. 118 ബില്യന് ഡോളറാണ് ആസ്തി. ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബ്രിന്, നേരത്തെ മസ്കുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്വലിക്കുമെന്നും ബ്രിന് പറഞ്ഞതായി റിപ്പോര്ട്ടുകള് വന്നിരുന്നു. എന്നാല് ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് മസ്ക് രംഗത്തെത്തി. മൂന്നു വര്ഷത്തിനിടെ നിക്കോളിനെ രണ്ടു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും തങ്ങള്ക്കിടയില്…
Read More » -
”കല്യാണ ശേഷം രണ്ടാം ഭാര്യയ്ക്കൊപ്പം മകനെ ചെന്നു കണ്ടു; അവള് പറഞ്ഞത് ‘സ്വീറ്റ് ബോയ്’ എന്ന്”
വില്ലനായി പ്രേക്ഷകര്ക്ക് പരിചിതനായ നടനാണ് ആശിഷ് വിദ്യാര്ത്ഥി. എന്നാല് അടുത്തിടെ നടന് വാര്ത്തകളില് നിറഞ്ഞത് രണ്ടാം വിവാഹത്തിന്റെ പേരിലായിരുന്നു. ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെ, മകളാകാന് പ്രായമുള്ള പെണ്കുട്ടിയെ കെട്ടി എന്നു പറഞ്ഞ് സോഷ്യല് മീഡിയ കടന്നാക്രമിക്കുകയായിരുന്നു. എന്നാല് അതൊന്നും വകവയ്ക്കാതെ ആശിഷും ഭാര്യ രൂപാലിയും ഹണിമൂണ് ആഘോഷത്തിന്റെ ചിത്രങ്ങള് എല്ലാം പങ്കുവച്ചു. ഇപ്പോഴിതാ സോഷ്യല് മീഡിയ ചര്ച്ചകള്ക്കും വിവാദങ്ങള്ക്കും എല്ലാം മറുപടി നല്കുകയാണ് ആശിഷും രൂപാലിയും. ബിഹൈന്റ് വുഡ് തമിഴിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു രണ്ടു പേരും. ബന്ധം വേര്പിരിയുക എന്നത് വേദനയാണ് അപ്പുറത്തെ വീടിന് തീ പിടിച്ചാല് അതിന്റെ തീ കായാന് സുഖമാണ് എന്നൊരു ചൊല്ല് ഹിന്ദിയിലുണ്ട്. അതാണ് സോഷ്യല് മീഡിയയില് നടക്കുന്നത് എന്ന് ആശിഷ് പറയുന്നു. പക്ഷെ ഞാന് പറയാം, ഒരു ബന്ധത്തില് നിന്ന് വേര്പിരിയുക എന്നത് ഒരുപാട് വേദനയുള്ള കാര്യമാണ്. അത് അനുഭവിച്ചവര്ക്ക് മാത്രമേ അറിയൂ. ആ ബന്ധം വേര്പെടുത്താന് തീരുമാനിച്ചു കഴിഞ്ഞാല് അത്…
Read More » -
നോര്വേ രാജകുമാരിക്ക് ‘മുറിവൈദ്യന്’ വരന്; നടതള്ളി രാജകുടുംബം
നോര്വേ രാജകുമാരി മാര്ത്താ ലൂയിസും മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റും വിവാഹത്തിന് ഒരുങ്ങുന്നു. അടുത്ത വര്ഷം ഓഗസ്റ്റ് 31-നായിരിക്കും വിവാഹമെന്ന് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച കുറിപ്പില് മാര്ത്ത പറയുന്നു. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. നോര്വേയിലെ ഹെറാള്ഡ് രാജാവിന്റേയും സോന്ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് 51-കാരിയായ മാര്ത്ത. അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര് എട്ടിനാണ് മാര്ത്ത കൊട്ടാരം വിട്ടിറങ്ങിയത്. അതിനു മുമ്പ് ജൂണില് ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില് അസ്വാരസ്യങ്ങള് ഉടലെടുക്കുകയും രാജ്യത്തേയും മുന് ഭര്ത്താവിനേയും ഉപേക്ഷിച്ച് മാര്ത്ത അമേരിക്കയിലെത്തുകയുമായിരുന്നു. ”ഇപ്പോള് മുതല് ഞാന് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള് നിര്വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.” കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാര്ത്ത വ്യക്തമാക്കി. മാര്ത്ത ഔദ്യോഗിക പദവികള് ഉപേക്ഷിച്ച വാര്ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല് മീഡിയയില് ഒന്നിനുവേണ്ടിയും മാര്ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി. View…
Read More »