Life StyleTRENDING

ഈ വർഷത്തെ വിഷുഫലം അറിയാം…

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വിഷുഫലമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാ ഫലങ്ങളും ആശ്രയിച്ചിരിക്കുന്നത് അവരവരുടെ ജാതകസംബന്ധിയായ ഫലങ്ങളുമായാണ്. അതിനാല്‍ ഓരോ കാലത്തെയും കാര്യങ്ങള്‍ അറിയുന്നതിന് ജാതകം വിശകലനം ചെയ്യുക.

അശ്വതി: തൊഴിലില്‍ ഉത്തരവാദിത്വങ്ങളേറും, അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും, സന്താനങ്ങളെ ചൊല്ലി മനസ് വിഷമിക്കും, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുമെങ്കിലും ഉദാസീന മനോഭാവം പുലര്‍ത്തും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാകും.

Signature-ad

ഭരണി: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ബന്ധങ്ങള്‍ വന്നുചേരും, ഉറ്റ സുഹൃത്തുക്കളഉമായി പിണങ്ങുന്നതിനിട വരും, ഓര്‍മക്കുറവ് അനുഭവപ്പെടാം, എല്ലാക്കാര്യങ്ങളും കൃത്യതയോടും ആസൂത്രണത്തോടും ചെയ്തു തീര്‍ക്കാന്‍ പ്രയാസിപ്പെടും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

കാര്‍ത്തിക: അസൂയാലുക്കളെ ശ്രദ്ധിക്കണം, വ്യാപാര കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും, കുടുംബസംബന്ധമായി ചില വിഷമതകളുണ്ടാകും, അനാരോഗ്യമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

രോഹിണി: ധനപരമായ ഇടപാടുകള്‍ ശ്രദ്ധിക്കണം, വിശ്വാസ വഞ്ചനയ്ക്ക് ഇടയാകാന്‍ സാധ്യതയുണ്ട്, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, ബന്ധുജനങ്ങളെ കൊണ്ട് സഹായമുണ്ടാകും, സഹായമനസ്ഥിതി വര്‍ധിക്കും, ഈശ്വരസങ്കല്പത്തില്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം.

മകയിര്യം: ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, സഹോദരങ്ങളുടെ സഹായവും പിന്തുണയുമുണ്ടാകും, വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്നവര്‍ക്ക് അനുകൂല ആലോചനകള്‍ വന്നുചേരും, ആശുപത്രി ചെലവുകള്‍ വര്‍ധിക്കും, കൃത്യമായ നിലപാടുകളുടെ പേരില്‍ ശത്രുക്കളുണ്ടാകും, വിദ്യാര്‍ഥികളെ സംബന്ധിച്ച് പഠനകാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും, തൊഴില്‍മേഖലയില്‍ അലസതയുണ്ടാകരുത്.

തിരുവാതിര: ആലോചനക്കുറവിനാല്‍ നല്ല അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ധാരണയില്ലാത്ത കാര്യങ്ങള്‍ ഏല്‍ക്കുന്നതു ഗുണകരമല്ല, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സാമ്പത്തിക പ്രയാസങ്ങളുണ്ടാകാം, ബന്ധുജനങ്ങളുമായി കലഹമുണ്ടാകുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം, വാഹനം മാറ്റിവാങ്ങും, വ്യാപാരരംഗം വിപുലീകരിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്മാറും.

പുണര്‍തം: ബന്ധുബലം വര്‍ധിക്കും, സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കും, നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, സജ്ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകും, സാമ്പത്തിക കാര്യങ്ങളിലെ ബുദ്ധിമുട്ടുകള്‍ മറികടക്കും, വാഹനം മാറ്റിവാങ്ങുന്നതിനിടവരും, സഹായികള്‍ വര്‍ധിക്കും.

പൂയം: കാര്യക്ഷമമായി പ്രവര്‍ത്തിക്കും, ദൂരയാത്രകളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും, വ്യാപാര കാര്യങ്ങളില്‍ കഷ്ടനഷ്ടങ്ങള്‍ക്കിടയുണ്ട്, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, ഉറ്റബന്ധുക്കളുമായി കലഹത്തിനിടയുണ്ട്.

ആയില്യം: ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം, തൊഴില്‍ സംബന്ധമായി ഗുണകരമായ അനുഭവങ്ങളുണ്ടാകും, വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും, വാക് തര്‍ക്കങ്ങളില്‍ കക്ഷി ചേരാന്‍ നില്‍ക്കരുത്, വിവാദവിഷയങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം, കുടുംബപരമായി ഗുണാനുഭവങ്ങളുണ്ടാകും.

മകം: പ്രണയബന്ധങ്ങളില്‍ തടസമുണ്ടാകാം, അപവാദം കേള്‍ക്കേണ്ടി വരും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടതായി വരും, ദൂരസ്ഥലങ്ങളിലേക്ക് തൊഴില്‍ മാറ്റങ്ങളുണ്ടാകാം, പൂര്‍വികസ്വത്ത് അനുഭവത്തില്‍ വരും.

പൂരം: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, സാമ്പത്തികമായി മെച്ചങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ നേതൃത്വം വഹിക്കും, തൊഴിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പഠനത്തിന് ആരംഭം കുറിക്കും, വിവിധങ്ങളായ പദ്ധതികളില്‍നിന്ന് വരുമാനം ലഭിക്കും.

ഉത്രം: അശ്രാന്ത പരിശ്രമത്തിലൂടെ വിജയം നേടാനാകും, പിന്തുണയുമായി സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടാകും, ദാമ്പത്യ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമെന്ന് മനസിലാക്കി പ്രവര്‍ത്തിക്കണം, ദീര്‍ഘനാളായി സ്വപ്നം കണ്ടിരുന്ന പദ്ധതികള്‍ യാഥാര്‍ഥ്യത്തിലെത്തും.

അത്തം: ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, കടബാധ്യതകളില്‍ ഏറെക്കുറെ തീര്‍ക്കാനാകും, ആസൂത്രണം ചെയ്ത പദ്ധതികളില്‍ ഒരുപരിധിവരെ വിജയം കണ്ടെത്തും, ദൂരയാത്രകളില്‍ വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, അമ്മയുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കും.

ചിത്തിര: എല്ലാ രംഗത്തും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും, നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരികെ കിട്ടും,അടുത്ത ബന്ധുവിന്റെ വേര്‍പാടില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കും, സഹായികള്‍ വര്‍ധിക്കും, ആസൂത്രണമികവില്‍ ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കും, സമൂഹത്തിലെ ഉന്നത വ്യക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തും.

ചോതി: പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണം, ദൂരയാത്രകള്‍ നടത്തേണ്ടി വരും, പുതിയ തൊഴില്‍ ലഭിക്കും, മനസിന് ഉന്മേഷംകൈവരും, ഭൂമിലാഭമുണ്ടാകും, സാമ്പത്തിക പ്രതിസന്ധികളെ ഒരുപരിധിവരെ മറികടക്കാന്‍ കഴിയും, കടബാധ്യതകളെ കുറയ്ക്കാന്‍ കഴിയും, സഹോദരങ്ങളില്‍നിന്നു സഹായമുണ്ടാകും, കുടുംബത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ധിക്കും.

വിശാഖം: നൂതനസംരംഭങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കും, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും, ജീവിതപങ്കാളിമുഖേന നേട്ടങ്ങളുണ്ടാകും, ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും, തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

അനിഴം: സത് സന്താനഭാഗ്യമുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങളെ കരുതിയിരിക്കണം, തുടക്കം ഗംഭീരവും പിന്നീട് മന്ദഗതിയിലുമാകാം കാര്യങ്ങള്‍, മനസ് ഉറച്ച് നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സാധിക്കും, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും, സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, ആശുപത്രിവാസം വേണ്ടി വരും.

തൃക്കേട്ട: ഗൃഹനിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും, മക്കളുടെ പഠനാവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കും, കഫജന്യരോഗങ്ങള്‍ അലട്ടും, ഓര്‍മക്കുറവ് അനുഭവപ്പെടാം, സന്താനങ്ങളെ ചൊല്ലി മനസ് വിഷമിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവ് വര്‍ധിക്കും, അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

മൂലം: വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, പ്രണയം സഫലമാകും, കുടുംബത്തില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നേക്കാം, സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടാകും, സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകും, വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധവേണം, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ അലസതയുണ്ടാകും.

പൂരാടം: സന്താനഭാഗ്യമുണ്ടാകും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, പൂര്‍വിക സ്വത്തുക്കള്‍ കൈവശം വന്നു ചേരും, സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കും,ദൂരസ്ഥലങ്ങൡലേക്ക് തൊഴില്‍ മാറ്റമുണ്ടാകും, വിവാദവിഷയങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, എതിര്‍പ്പുകളെ അവഗണിച്ചും മനസിലുദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കും, സര്‍ക്കാര്‍ ഉദ്യോഗത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പുകള്‍ലഭിക്കും.

ഉത്രാടം: സന്താനങ്ങള്‍ക്ക് ഉന്നതിയുണ്ടാകും, ബന്ധുജനങ്ങളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, മാനസികമായി അല്പം വിഷമതകളുണ്ടാകാം, തുറന്നുപറച്ചിലുകള്‍ ശത്രുക്കളെ സൃഷ്ടിക്കും, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിശേഷപ്പെട്ട സ്ഥലങ്ങളിലേക്ക് തീര്‍ഥയാത്രകള്‍ നടത്തും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

തിരുവോണം: സഹോദരസ്‌നേഹം വര്‍ധിക്കും, സാമ്പത്തികമായി അടുത്ത ബന്ധുക്കളെ സഹായിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കും, ഏറെക്കാലമായി അലട്ടിയിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും, ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കും, തെറ്റിദ്ധാരണകള്‍ അകലും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.

അവിട്ടം: പിതാവിന് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാന്‍ ശ്രമിക്കണം, കലാകാരന്മാര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാകും, സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും, സഹോദരഗുണമുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

ചതയം: വിശ്വാസവഞ്ചനയ്ക്ക് ഇടയാകാതിരിക്കാന്‍ ശ്രദ്ധിക്കണം, എടുത്തുച്ചാടി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതു നന്ന്, സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസമുണ്ടാകുമെങ്കിലും മറികടക്കും, സുഹൃത്തുക്കളുടെ പിന്തുണയോടെ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, സമൂഹത്തില്‍ മാന്യതയും അംഗീകാരവും വര്‍ധിക്കും, ആരോഗ്യപ്രശ്‌നങ്ങളില്‍നിന്ന് മോചനം നേടും.

പുരുരുട്ടാതി: ശ്രദ്ധയോടെ എല്ലാക്കാര്യത്തെയും സമീപിച്ചാല്‍ ഗുണാനുഭവങ്ങളുണ്ടാകും, വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും, വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കണം, നവസംരംഭങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, സാഹസിക പ്രവര്‍ത്തികളില്‍നിന്ന് വിട്ടുനില്‍ക്കണം, ദൂരയാത്രകളുണ്ടാകും, പഠനത്തോടനുബന്ധിച്ച് തൊഴില്‍നേട്ടങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

ഉത്രട്ടാതി: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം, സന്താനങ്ങള്‍ക്ക് അഭിമാനര്‍ഹമായ നേട്ടങ്ങള്‍ വന്നുചേരും, കുടുംബത്തിലെമുതിര്‍ന്നവരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, സാമ്പത്തികമായി ഗുണാനുഭവങ്ങളുണ്ടാകും, വിവാഹം നടക്കും, മര്‍പ്പിക്കുന്ന പ്രൊജക്ടുകള്‍ക്ക് അംഗീകാരം ലഭിക്കും, വിശേഷപ്പെട്ട പുണ്യസ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തും.

രേവതി: ക്ഷേത്രക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, ഗൃഹനിര്‍മാണ കാര്യങ്ങള്‍ പുനരാരംഭിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയാം, സമൂഹത്തിലെ ഉന്നതരുമായി ആത്മബന്ധം പുലര്‍ത്തും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ബന്ധുജനങ്ങളെ സാമ്പത്തികമായി സഹായിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടുക-
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി 9995373305

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: