‘ആദ്യവിവാഹം വേര്‍പിരിഞ്ഞു; ഫോട്ടോഷൂട്ടിന് വന്ന എന്റെ സുഹൃത്തിനൊപ്പം ബന്ധം, മുന്‍ കാമുകന്റെ വഞ്ചന മറക്കില്ല’

പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബാബു. ഏറെക്കാലമായി സുഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകന്‍ അകന്നു. നടിയെ മാനസികമായി തകര്‍ത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിംഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ തോന്നാറുണ്ട്. ഷോയില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തില്‍ എനിക്ക് ഇരുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികമായിട്ടില്ല. എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങി ആദ്യം ഫോണ്‍ ചെയ്തത് ആളെയാണ്. കുഞ്ഞിനെ പോലും വിളിച്ചില്ല. പക്ഷെ ആള്‍ എടുത്തില്ല. അവസാനം പാനിക്കായി ഞാന്‍ സഹോദരിയെ വിളിച്ചു. ആള്‍ എവിടെയാണ് ഞാന്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. തിരക്കായിരിക്കാം, ഞാന്‍ വിളിക്കാമെന്ന് പറഞ്ഞു. അവളുടെ പറച്ചിലിലും ആത്മവിശ്വാസമില്ലായ്മ എനിക്ക് തോന്നി. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് ഉറപ്പായി.

എന്തോ പ്രശ്നമുണ്ടെന്ന് മനസിലായെങ്കിലും എന്താണെന്ന് അറിയില്ലായിരുന്നു. ബിഗ് ബോസില്‍ കയറുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. ഞാന്‍ ബിഗ് ബോസിലേക്ക് കയറുന്നതിന് മുമ്പ് വിളിച്ചപ്പോള്‍ അത്രയും ദിവസ എന്നെ കാണാന്‍ പറ്റാത്തതില്‍ ആള്‍ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളില്‍ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. ഈ റിലേഷന്‍ഷിപ്പില്‍ അത്രയും ഇന്‍വെസ്റ്റഡ് ആയിരുന്നു ഞാന്‍. എന്താണ് പ്രശ്നമെന്ന് ദൈവം സഹായിച്ച് ഞാന്‍ കണ്ടുപിടിച്ചു.
പങ്കാളിയും തന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വെടി വെച്ച് കൊല്ലാന്‍ തോന്നിയെന്നും ആര്യ അന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. അവര്‍ക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാല്‍ ഞാനായിരിക്കും ലോകത്തില്‍ ഏറ്റവും സന്തോഷിക്കുന്നയാള്‍. അവര്‍ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ഇപ്പോള്‍ ജീവിക്കുകയാണെന്ന് എനിക്കറിയാം. അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവര്‍ക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാല്‍ താന്‍ സന്തോഷിക്കുമെന്നും ആര്യ വ്യക്തമാക്കി. ആര്യയുടെ സുഹൃത്തിനൊപ്പമാണ് മുന്‍ കാമുകന്‍ ബന്ധത്തിലാകുകയും ആര്യയെ ഉപേക്ഷിക്കുകയും ചെയ്തത്. ആര്യയുടെ ബ്രാന്‍ഡിന്റെ ഫോട്ടോഷൂട്ടിന് വന്നപ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. മറക്കാന്‍ പറ്റാത്ത വേദനയാണ് ഈ ബ്രേക്കപ്പ് തനിക്കെന്നും ആര്യ പറഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊന്നുണ്ടോ എന്ന് അദ്ദേഹത്തോട് ഓപ്പണായി ചോദിക്കുകയായിരുന്നു. ഫാമിലി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നതിനാല്‍ അവളെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്നാണ് ലഭിച്ച മറുപടി. എന്റെ സുഹൃത്തായാണ് അവളെ പരിചയപ്പെടുന്നത്. എന്നോട് പറയാനാകാത്ത എന്ത് ഫാമിലി പ്രശ്നമാണ് നിങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ബന്ധത്തെക്കുറിച്ച് ഇപ്പോഴും അവര്‍ എന്നോട് പറഞ്ഞിട്ടില്ല. ഞാനായിട്ട് ഈ റിലേഷന്‍ഷിപ്പ് നിര്‍ത്തിയതാണ്. അതായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നതെന്നും ആര്യ പാര്‍വതി പറഞ്ഞു.