Breaking NewsIndiaKeralaLead NewsNEWS

തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ച സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരുകൾ എടുക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തുടർനടപടികൾ കേന്ദ്രവും സംസ്ഥാനവും തീരുമാനിക്കുമെന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം സ്വീകരിക്കുക. പാറമേക്കാവുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിൽ നിന്നുണ്ടായാൽ ദേവസ്വങ്ങൾ ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. മരിച്ചവരുടെ സംസ്കാരവും സഹായങ്ങളും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

സ്ഫോടനത്തിൽ മരിച്ച 14 പേരിൽ ഒമ്പത് പേരെ ഇതിനകം തിരിച്ചറിഞ്ഞു. പരുക്കേറ്റ 13 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ പത്ത് പേർ ഗുരുതരാവസ്ഥയിൽ പ്രത്യേക പരിചരണ വിഭാഗത്തിലുമാണ്, രണ്ട് പേർ വെന്റിലേറ്റർ സഹായത്തോടെയുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Signature-ad

ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യകുമാർ (48), വേലൂർ സ്വദേശി സാജൻ (38), വിഷ്ണു (30), പ്രവീൺ (45), രജീഷ് (40), ഹരി (40), ഭവാനി (65), സുന്ദരൻ (46) എന്നിവരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, തിരിച്ചറിയാനാകാത്ത ശരീരാവശിഷ്ടങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ തിരിച്ചറിയുന്നതിനായി ജനിതക പരിശോധന നടത്തുന്നതിനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. ഇതിനായി രാജീവ്യി ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി സാമ്പിളുകൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളേജിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: