Breaking NewsKeralaLead NewsNEWS
പുതിയ വീട് അടിച്ചുവാരാനെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയും യുവാവും ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മാമ്പിലാട് സ്വദേശിയായ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി അജേഷ് (32) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. ഏറെ നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.





