LIFELife Style
ഒടുവില്‍ പാര്‍വതീ പരിണയം! നീണ്ടനാളത്തെ പ്രണയം, ആവേശത്തിലെ ‘കുട്ടി’ വിവാഹിതനായി

ഫഹദ് ഫാസില്‍ ചിത്രം ആവേശത്തില്‍ രങ്കണ്ണന്റെ പിള്ളേരെ വിറപ്പിച്ച കുട്ടി എന്ന കഥാപാത്രത്തിലെ ശ്രദ്ധേയനായ മിഥുന്‍ (മിഥൂട്ടി)? വിവാഹിതനായി. തിരുവനന്തപുരം സ്വദേശി പാര്‍വതിയാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. തൃശൂര്‍ സ്വദേശിയാണ് മിഥുന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് ഇവര്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നത്.
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ മിഥുന്റെ റീല്‍സിലെ പ്രകടനം കണ്ടാണ് ജിത്തു മാധവന്‍ ആവേശം എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. വില്ലനായുള്ള മിഥുന്റെ പ്രകടനം കൈയടി നേടിയിരുന്നു.