Life Style

    • കഴുത്തിൽ വരുന്ന കറുപ്പുനിറം മാറ്റാം, അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍…

      കഴുത്തിൽ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോ​ഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപ​യോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകും. പല കാരണങ്ങൾ കൊണ്ടും കഴുത്തിൻറെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… പഴം അരച്ച് തേനിൽ ചാലിച്ച്‌ കഴുത്തിൽ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയിൽ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും. രണ്ട്… തൈരിൽ റവ കലക്കി വെണ്ണയുമായി യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും. മൂന്ന്… രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം…

      Read More »
    • ”കണ്ട ആണ്‍പിള്ളേരെ പിഴപ്പിക്കാനാണോടീ നിന്നെ ഞാന്‍ പഠിപ്പിച്ചത്; അമ്മ ഒരു തഗ്ഗ്റാണിയായിരുന്നു”

      ഇപ്പോള്‍ മലയാള സിനിമയില്‍ സഹതാര വേഷങ്ങളില്‍ ഏറ്റവും സജീവമായിട്ടുള്ള നടിയാണ് മാല പാര്‍വ്വതി. കോമഡിയാണെങ്കില്‍ കോമഡി, സീരിയസ് ആണെങ്കില്‍ സീരിയസ്. അങ്ങനെ ഏത് റോളും പാര്‍വ്വതിയുടെ കൈയ്യില്‍ ഭദ്രമാണ്. യഥാര്‍ത്ഥ ജീവിതത്തിലും മാല പാര്‍വ്വതി അങ്ങനെയൊക്കെയാണ്. ഗൗരവമായി കാണേണ്ട കാര്യങ്ങള്‍ അത്രയും ഗൗരവത്തോടെ തന്നെ കാണും. എന്നാല്‍ ആള് വളരെ ഫണ്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് ആണ് എന്ന് ഏറ്റവുമൊടുവില്‍ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖം കണ്ടാല്‍ മനസ്സിലാവും. അഭിമുഖത്തില്‍ മാല പാര്‍വ്വതി കൂടുതലും സംസാരിച്ചത് അമ്മ ലളിതയെ കുറിച്ചാണ്. ഒരു വര്‍ഷം മുന്‍പ് അമ്മയും അച്ഛനും തന്നെ വിട്ട് പോയി. എന്നാലും അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ എല്ലാം മാലയെ സംബന്ധിച്ച് ചിരിയുണര്‍ത്തുന്നതാണ്. അക്കാലം മുതലേ തിരക്കുള്ള ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു അമ്മ. അച്ഛന്‍ അഭിഭാഷകനാണ്. അമ്മയുടെ പ്രശസ്തിയെയും തിരക്കുകളെയും വളരെ അഭിമാനത്തോടെ കാണുന്ന ആളായിരുന്നുവത്രെ അച്ഛന്‍. എന്തിനും തനിയ്ക്ക് സ്വാതന്ത്ര്യം തരുന്ന, വളരെ ഓപ്പണ്‍ മൈന്റ് ആയിട്ടുള്ള പാരന്റ്സ് ആയിരുന്നു എന്ന്…

      Read More »
    • ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഈ പാനീയങ്ങൾ കഴിക്കൂ; നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു

      ആരോഗ്യകരമായ ജീവിതശൈലിക്ക് ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പ്രമേഹം, ഫാറ്റി ലിവർ, കിഡ്നി തകരാർ തുടങ്ങിയ രോ​ഗങ്ങൾക്ക് കാരണമാകും. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ചില പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതിനൊപ്പം നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു. ഏതൊക്കെയാണ് ആ പാനീയങ്ങളെന്നതാണ് താഴേ പറയുന്നത്… കറുവപ്പട്ട വെള്ളം… കറുവപ്പട്ട വെള്ളം പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ്. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും തുടർന്ന് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സ്ഥിരപ്പെടുത്തുന്നതിലും കറുവാപ്പട്ട ഒരു പങ്കു വഹിക്കുന്നു. ഇത് ഭാരവുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ​ഗ്രീൻ ടീ… ശരീരഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ.…

      Read More »
    • മുഖകാന്തി കൂട്ടാം; ഈ രീതിയിൽ മുൾട്ടാണി മിട്ടി ഉപയോ​ഗിക്കൂ…

      മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ചേരുവകയാണ് മുൾട്ടാണി മിട്ടി. മുഖത്തിന് തിളക്കം കൂട്ടാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും മുൾട്ടാണിമിട്ടി സഹായിക്കും. മുൾട്ടാണി മിട്ടി ചർമ്മത്തിലെ അഴുക്ക് ശുദ്ധീകരണവും ചർമ്മത്തിലെ എണ്ണയും ആഗിരണം ചെയ്യാനും അതിനെ അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു. മുൾട്ടാനി മിട്ടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം കൈവരിക്കുന്നതിനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിന് മുൾട്ടാണി മിട്ടി ഇങ്ങനെ ഉപയോ​ഗിക്കാം… ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് സ്പൂൺ റോസ് വാട്ടറും ഉപയോ​ഗിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. ഈ പാക്ക് ആഴ്ചയിൽ മൂന്ന് തവണ ഉപയോ​ഗിക്കാം. 1 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടേബിൾ സ്പൂൺ മുൾട്ടാണി…

      Read More »
    • കരുത്തുറ്റ ഇടതൂർന്ന മുടിക്ക് ഇതാ ഒരു നെല്ലിക്ക മാജിക്! മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം

      മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കരുത്തുള്ളതാക്കാൻ സഹാകയമാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ ആവശ്യമായ അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് അകാലനര തടയാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും. നെല്ലിക്ക പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയിൽ ടാനിൻ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക കൊണ്ട് ഹെയർ പാക്കുകൾ പരിചയപ്പെടാം… രണ്ട് മുട്ടയുടെ വെള്ള, അരക്കപ്പ് നെല്ലിക്കാപ്പൊടി എന്നിവ യോജിപ്പിച്ച് ഹെയർ പാക്ക് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിൽ പുരട്ടുക.…

      Read More »
    • ആരെന്നുപോലും അറിയില്ല, പേരും മറന്നു; കനകലതയുടെ ജീവിതത്തിലെ വില്ലന്‍

      അഭിനയചരിത്രത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് കനകലത. അല്‍പകാലമായി സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷമായ ഈ കലാകാരി ഓര്‍മകളില്ലാത്ത ലോകത്താണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളാണ് കനകലതയെ ഇത്തരം അവസ്ഥയിലെത്തിച്ചത്. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവില്‍ ആയിരുന്നു. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലും നിര്‍ത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്നു. ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. ഡയപ്പര്‍ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ പറയുന്നു. ഡിമെന്‍ഷ്യ അഥവാ മറവിരോഗം ഇന്ന് ലോകത്ത്…

      Read More »
    • ദിവസവും രാവിലെ ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

      നമ്മളിൽ പലരുടെയും ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ എ, ബി5, ബി6, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. ദിവസവും രാവിലെ ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. അതിനാൽ മുട്ട കഴിക്കുന്നത് തലച്ചോറിന്റെ വളർച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. പ്രത്യേകിച്ച്, കുട്ടികൾക്ക് ദിവസവും രാവിലെ ഓരോ മുട്ട വീതം കൊടുക്കുന്നത് നല്ലതാണ്. രണ്ട്… രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മൂന്ന്… ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള.…

      Read More »
    • ലോകത്തിലെ ഏറ്റവും ഭീകരമായ ബോഡി ബിൽഡറായ ഇല്ലിയ ഗോലെം തന്‍റെ ശരീരം ഭീമാകാരമായി നിലനിർത്താൻ കഴിക്കുന്നത്…

      ലോകത്തിലെ ഏറ്റവും ഭീകരമായ ബോഡി ബിൽഡർ എന്നാണ് ഇല്ലിയ ഗോലെം അറിയപ്പെടുന്നത്. ചെക്ക് റിപ്പബ്ലിക് സ്വദേശിയായ അദ്ദേഹം ഇപ്പോൾ മിയാമിയിലാണ് താമസിക്കുന്നത്. തൻറെ ശരീരം ഭീമാകാരമായി നിലനിർത്താൻ, ഇല്ലിയ ഗോലെം ഒരു ദിവസം കഴിക്കുന്ന ഭക്ഷണക്രമം കേട്ടാൽ ആരും അമ്പരക്കും. ഈ ബോഡി ബിൽഡർക്ക് ഒരു ദിവസം 272 കിലോഗ്രാം ബെഞ്ച് പ്രസ് ചെയ്യാനും 317 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്യാനും കഴിയും. എപ്പോഴും ഒരു രാക്ഷസനെ പോലെ ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് മെൻസ് ഹെൽത്ത് മാഗസിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നത്. ഈ കിടിലൻ ബോഡി ബിൽഡറുടെ ഭക്ഷണരീതിയാണ് ഇപ്പോൾ വൈറലാകുന്നത്. ദി മെൻസ് ഹെൽത്ത് മാഗസിൻ ആണ് ഇല്ലിയ ഗോലെമിൻറെ ദൈനംദിന ഭക്ഷണക്രമം പ്രസിദ്ധീകരിച്ചത്.   View this post on Instagram   A post shared by ILLia GOLEM Yefimchyk (@illiagolem) ഇദ്ദേഹം തൻറെ ദിവസം ആരംഭിക്കുന്നത് 300 ഗ്രാം ഓട്സ് കഴിച്ചാണ്. ജിമ്മിൽ…

      Read More »
    • ”ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീക്കൊപ്പമാണ് ജീവിക്കുന്നത് എന്ന് അറിഞ്ഞത് എട്ടാം വിവാഹ വാര്‍ഷികത്തില്‍; എന്റെ ജീവിതം രക്ഷിച്ചത് ഭാവ്ന”

      ബിഗ്ഗ് ബോസ് തമിഴ് സീണ്‍ 4 ന് ശേഷമാണ് സംയുക്ത ഷണ്‍മുഖാനന്ദം എന്ന നടിയെ ആളുകള്‍ കൂടുതല്‍ അടുത്തറിഞ്ഞത്. അങ്ങനെ ഒരു റിയാലിറ്റി ഷോയിലൂടെ എനിക്ക് ജീവിതം ഉണ്ടാക്കി തന്നത് വിജെയും ഗായികയുമൊക്കെയായ ഭാവ്ന ബാലകൃഷ്ണന്‍ ആണെന്ന് സംയുക്ത പറയുന്നു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴയെ കുറിച്ച് നടി തുറന്നു പറഞ്ഞത്. തുഗ്ലക്ക് ദര്‍ബാര്‍, ഓള് തുടങ്ങിയ സിനിമകളിലൂടെയാണ് സംയുക്ത കരിയര്‍ ആരംഭിച്ചത്. ആ സമയത്താണ് ബിസിനസ്സുകാരനായ കാര്‍ത്തിക് ശങ്കറുമായി പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. റയാന്‍ എന്ന മകനും ഇവര്‍ക്കുണ്ട്. ദുബായിലാണ് കാര്‍ത്തിക്കിന്റെ ബിസിനസ്. അവിടെയാണ് അയാള്‍ ജോലി ചെയ്യുന്നത്. സംയുക്ത ചെന്നൈയിലും. കോവിഡ് കാലത്താണ് ഭര്‍ത്താവ് കഴിഞ്ഞ നാല് വര്‍ഷമായി ദുബായില്‍ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പമാണ് താമസിയ്ക്കുന്നത് എന്ന് സംയുക്ത അറിഞ്ഞത്രെ. മാനസികമായി തകര്‍ന്നുപോയി എന്നാണ് നടി പറഞ്ഞത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ എങ്ങോട്ടും പോകാനും, ഒന്നും ചെയ്യാനും സംയുക്തയ്ക്ക് അപ്പോള്‍ സാധിച്ചില്ല.…

      Read More »
    • വിസ്മയമായി വിസ്മയയുടെ പ്രകടനം! ഇത്ര നന്നായി ഡാന്‍സ് ചെയ്യുമായിരുന്നോയെന്ന് പ്രേക്ഷകര്‍

      താരസന്തതികളുടെ ഫോട്ടോസും ലുക്കും ഡാന്‍സും എല്ലാം വൈറലാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, മോഹന്‍ലാലിന്റെ മക്കളുടെ ഫോട്ടോകളും വീഡിയോകളും ഒന്നും അത്ര സുലഭമായി സോഷ്യല്‍ മീഡിയയില്‍ എത്താറില്ല. അത്ര സജീവമല്ലെങ്കിലും വിസ്മയയും പ്രണവും പങ്കുവയ്ക്കുന്ന അപൂര്‍വ്വമായ വീഡിയോകളും പോസ്റ്റുകളും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ താരപുത്രിയുടെ ഒരു ഡാന്‍സ് വീഡിയോ വൈറലാവുന്നു. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് പോയട്രി എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് വിസ്മയയുടെ ഡാന്‍സ്. മനസ്സിനും ശരീത്തിനും നല്‍കുന്ന എക്സസൈസ് ആണ് ഡാന്‍സ് എന്നതാണ് കവിതയുടെ ആശയം. ഡാന്‍സ് ചെയ്യുമ്പോള്‍ മാത്രമാണ് എനിക്ക് എന്റെ തലയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നത് എന്ന് മായ പറയുന്നു. എന്നാല്‍, തന്റെ ഡാന്‍സ് പ്രകടനത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമൊന്നും താരപുത്രിക്ക് ആവശ്യമില്ല. അതുകൊണ്ടാവുമല്ലോ കമന്റ് ബോക്സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ധന്യ വിനീത് അടക്കമുള്ളവര്‍ വീഡിയോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്. എന്തായാലും താരപുത്രി ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ലാല്‍…

      Read More »
    Back to top button
    error: