LIFELife Style

ഈ ചെടി വീട്ടിലുണ്ടെങ്കില്‍ കടം വരില്ല! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

വീട്ടില്‍ തുളസി ചെടി നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. പവിത്രമായി കണക്കാക്കപ്പെടുന്ന ഈ ചെടി വൃന്ദ എന്നും അറിയപ്പെടുന്നു. മോക്ഷത്തിനായി സഹായിക്കുന്ന സസ്യം കൂടിയാണ് തുളസിയെന്നാണ് വിശ്വാസം. മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിദ്ധ്യം തുളസിയില്‍ കുടികൊളളുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

വീടിന്റെ വടക്ക്, കിഴക്ക്, വടക്ക് – കിഴക്ക് ഭാഗങ്ങളില്‍ തുളസിച്ചെടി വളര്‍ത്തുന്നതാണ് ഉത്തമം. ഈ മൂന്ന് ദിശകളിലും തുളസി വളരുന്നുണ്ടെങ്കില്‍ അത് വളരെ നല്ലതാണ്. തുളസിയോടൊപ്പം മുള്ളുള്ള ചെടികള്‍ വളര്‍ത്താന്‍ പാടില്ല. തനിയെ വളര്‍ന്ന് വരികയാണെങ്കില്‍ അത് എത്രയും വേഗം വെട്ടിമാറ്റേണ്ടതാണ്. ആല്‍ ചെടിയും തുളസിക്ക് സമീപം വരാന്‍ പാടില്ല. ഇത് കുടുംബത്തില്‍ വലിയ ദാരിദ്ര്യത്തിന് കാരണമാകുന്നു. തുളസിക്ക് സമീപം ചപ്പുചവറുകള്‍ ഇടാന്‍ പാടുള്ളതല്ല. അഴുക്ക് ജലം കെട്ടിക്കിടക്കുന്നതും ദോഷമാണ്.

Signature-ad

ജ്യോതിഷത്തില്‍ തുളസിയിലയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട് . തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ യമദേവന്‍ വീ്ട്ടിലേക്ക് കടക്കില്ലെന്നാണ് വിശ്വാസം. വാസ്തു ശാസ്ത്രപ്രകാരം തുളസിച്ചെടിയുടെ വേര് വീടിന്റെ പ്രധാന കവാടത്തില്‍ തൂക്കിയിടുന്നത് ഐശ്വര്യമാണ്. ഇത് നെഗറ്റീവ് എനര്‍ജിയെ തടയും. തുളസിയുടെ വേര് ഒരു ചുവന്ന തുണിയില്‍ അരിയും ചേര്‍ത്ത് കെട്ടിയതിന് ശേഷം ഇത് വീടിന്റെ പ്രധാന വാതിലില്‍ സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

തുളസിച്ചെടിക്ക് രാവിലെ വെള്ളമൊഴിക്കുന്നതാണ് നല്ലത്. മറ്റ് സമയങ്ങളില്‍ വെളളം ഒഴിക്കുന്നത് ദോഷങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. തുളസിക്ക് ചുറ്റും മൂന്ന് പ്രാവശ്യം വലം വയ്ക്കുന്നതും വളരെ നല്ലതാണ്.

ഏകാദശി ദിനത്തില്‍ തുളസിച്ചെടിയില്‍ വെള്ളമൊഴിക്കാന്‍ പാടില്ല. കാരണം തുളസി എന്നാല്‍ ലക്ഷ്മി ദേവി എന്നാണ് സങ്കല്‍പ്പം. അതിനാല്‍ ഏകാദശി ദിവസം വ്രതമെടുക്കുന്ന ദേവിക്ക് ജലം കൊടുക്കുന്നത് വലിയ ദോഷങ്ങള്‍ വരുത്തിവയ്ക്കും. അന്നത്തെ ദിവസം തുളസിയില ഇറുക്കുവാനും പാടില്ല.

Back to top button
error: