ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച മേജറിന്റെ മകള്‍! വീരമൃത്യു വരിച്ച പിതാവിനെ സ്മരിച്ച് ബോളിവുഡ് താരമായ മകള്‍

ജയ്പുര്‍: അഞ്ച് ധീരജവാന്മാരുടെ വിലപ്പെട്ട ജീവനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത്. പാകിസ്ഥാനിലെ ഭീകരതാവളങ്ങളും സൈനിക കേന്ദ്രങ്ങളും പെഹല്‍ഗാം ആക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യ തകര്‍ത്തിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനമാണ് സൈനികരെ നമുക്ക് നഷ്ടമാകാന്‍ ഇടയാക്കിയത്. ഈ സമയം മൂന്ന് പതിറ്റാണ്ട് മുന്‍പ് തന്റെ പിതാവടക്കം 12 സൈനികരുടെ ജീവന്‍ നഷ്ടമായ സംഭവം ഓര്‍ത്തെടുക്കുകയാണ് ബോളിവുഡ് താരം നിമ്രത് കൗര്‍.
തന്റെ പിതാവിന്റെയും ഒപ്പം ജീവന്‍ നഷ്ടമായ 12 സൈനികരുടെയും സ്മരണയ്ക്കായി നിമ്രത് കൗര്‍ രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ നഗരത്തില്‍ ഒരു സ്മാരകം തന്നെ പണികഴിപ്പിച്ചു. നിമ്രതും അമ്മയും സഹോദരിയും ചേര്‍ന്നാണ് സ്മാരകം തുറന്നത്. 1994ല്‍ കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ നേരിട്ട് ജീവന്‍ നഷ്ടമായ മേജര്‍ ഭൂപേന്ദര്‍ സിംഗാണ്, നിമ്രത് കൗറിന്റെ പിതാവ്.

കാശ്മീരിലെ വെറിനാഗില്‍ ബോര്‍ഡര്‍ റോഡ്സില്‍ എഞ്ചിനീയറായിരുന്നു മേജര്‍ ഭൂപേന്ദര്‍ സിംഗ്. ഹിസ്ബുള്‍ ഭീകരര്‍ അദ്ദേഹമടക്കം സൈനികരെ തട്ടിക്കൊണ്ടുപോകുകയും വലിയ തുക പ്രതിഫലമായി ചോദിക്കുകയും ചെയ്തു. അവരോട് എതിരിട്ട് സൈനികര്‍ വീരചരമമടഞ്ഞു. 44 വയസ് മാത്രമായിരുന്നു മേജര്‍ ഭൂപേന്ദര്‍ സിംഗിന് അന്ന് പ്രായം. മരണശേഷം അദ്ദേഹത്തിന് ശൗര്യചക്ര നല്‍കി രാജ്യം ആദരിച്ചു.
ഡയറി മില്‍ക്കിന്റെ പരസ്യത്തിലൂടെ പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ താരമാണ് നിമ്രത്. പിന്നീട് ബോളിവുഡ് ചക്രവര്‍ത്തി അമിതാഭ് ബച്ചന്റെ മകനും സാക്ഷാല്‍ ഉലകഅഴകി ഐശ്വര്യ റായിയുടെ ഭര്‍ത്താവുമായ അഭിഷേക്ബച്ചനുമായുള്ള അടുപ്പത്തിന്റെ പേരിലും നിമ്രത് വാര്‍ത്തകളില നിറഞ്ഞു.