Life Style
-
ഭീകരാക്രമണം തകര്ത്തത് സഞ്ചാരികളുടെ സ്വപ്നങ്ങള്; ടൂര് പാക്കേജുകള് വ്യാപകമായി റദ്ദാക്കിത്തുടങ്ങി; കുള-മണാലി, നേപ്പാള്-ഭൂട്ടാന് യാത്രകള്ക്കുപോലും നിയന്ത്രണം; ടൂര് ഓപ്പറേറ്റര്മാര്ക്ക് ലക്ഷങ്ങള് നഷ്ടം; തിരിച്ചടി കോവിഡില്നിന്ന് കരകയറുന്നതിനിടെ
കൊച്ചി: കോവിഡിന്റെ തിരിച്ചടിക്കുശേഷം ഉണര്വിലേക്കെത്തിയ വിനോദ സഞ്ചാരത്തിന് ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും പ്രതിസന്ധി. കേരളത്തില്നിന്ന് അവധിക്കാലത്തു വന്തോതില് കശ്മീരിലേക്കു പ്ലാന് ചെയ്തിരുന്ന ടൂര് പാക്കേജുകള് റദ്ദാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം സമാധാനത്തിലേക്കു നീങ്ങിത്തുടങ്ങിയ കശ്മീര് താഴ്വര കലുഷിതമാകുന്നത് കേരളത്തില്നിന്നുള്ള ടൂര് ഓപ്പറേറ്റര്മാരെക്കൂടിയാണ്. വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോടുനിന്ന് ജമ്മുവിലേക്കു പോകേണ്ടിയിരുന്ന 35 പേരുടെ സംഘം യാത്ര കാന്സലാക്കിയതോടെ ടൂര് ഓപ്പറേറ്റര്ക്കു നഷ്ടം 16 ലക്ഷം രൂപയെന്ന് ഒരു ചാനല് റിപ്പോര്ട്ട് ചെയ്തു. ഇതടക്കം ദക്ഷിണേന്ത്യന് ടൂര് ഓപ്പറേറ്റര്മാരെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണു വിവരം. അവധിക്കാലം ലക്ഷ്യമിട്ടു ജമ്മു കശ്മീരിലേക്കു മാസം അഞ്ചും ആറും യാത്രാ സംഘങ്ങളെയാണു ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില്നിന്ന് എത്തിച്ചിരുന്നത്. കേരളത്തിലെ ചൂടിനെത്തുടര്ന്നാണു കശ്മീരില് സീസണ് കഴിയാറായിട്ടും മലയാളികള് ടൂര് പാക്കേജുകള് ബുക്ക് ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില് വിമാന യാത്രകള് റദ്ദാക്കാനും പണം തിരിച്ചു നല്കാനും വിമാനക്കമ്പനികളും രംഗത്തുവന്നതു മാത്രമാണ് ടൂര് ഓപ്പറേറ്റര്മാര്ക്കും യാത്രികര്ക്കും ആശ്വാസമാകുന്നത്. കാശ്മീര് കഴിഞ്ഞാല് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങള് ഡല്ഹിയും ആഗ്രയും കുളു-മണാലിയുമാണ്.…
Read More » -
കാമുകിയുടെ കൈപിടിച്ച് നടി ക്രിസ്റ്റന് സ്റ്റെവാര്ട്ട്; ദീര്ഘകാല സ്വവര്ഗപ്രണയത്തിന് ശുഭപര്യവസാനം
ട്വിലൈറ്റ് സാഗ, സ്പെന്സര്, ചാര്ളീസ് ഏയ്ഞ്ചല്സ്, പാനിക്ക് റൂം, ഇന്ടു ദ വൈല്ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റന് സ്റ്റെവാര്ട്ട് വിവാഹിതയായെന്ന് TMZ റിപ്പോര്ട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങില് തന്റെ പെണ്സുഹൃത്തായ ഡിലന് മെയറിന്റെ വിരലില് താരം മോതിരം അണിയിക്കുന്ന ചിത്രങ്ങള് പുറത്തുവന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന ക്രിസ്റ്റന് സ്റ്റെവാര്ട്ടിന്റെയും ഡിലന് മെയറിന്റെയും ഡേറ്റിങ് ചിത്രങ്ങള് പാപ്പരാസികള് ആഘോഷമാക്കിയിരുന്നു. റോളിംഗ് സ്റ്റോണ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില് തങ്ങള് കുട്ടികളെ വളര്ത്താന് താല്പര്യപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റന് സ്റ്റെവാര്ട്ട് വെളിപ്പെടുത്തിയത് മുതല് ഇരുവരുടെയും വിവാഹാം ഉണ്ട ഉണ്ടാകുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. 37 കാരിയായ ഡിലന് മെയര് നടിയും എഴുത്തുകാരിയുമാണ്. താരത്തിന്റെ ലോസാഞ്ചലസിലെ വീട്ടില് വെച്ച് നടന്ന ചടങ്ങില് നടി ആഷ്ലി ബെന്സണും, ബ്രെണ്ടന് ഡെസിസ് എന്നിവര് പങ്കുചേര്ന്നു. വാമ്പയറിനെ സ്നേഹിച്ച പെണ്കുട്ടിയുടെ കഥ പറഞ്ഞ ട്വിലൈറ്റ് സാഗ ചിത്രങ്ങളിലൂടെയായിരുന്നു ക്രിസ്റ്റന് സ്റ്റെവാര്ട്ട് ആഗോള തലത്തില് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ നായകന് റോബര്ട്ട് പാറ്റിന്സണുമായുള്ള…
Read More » -
പ്രത്യേക കാറും ആയമാരും, ജയഭാരതിയും ഷീലയും തമ്മില് മത്സരമായിരുന്നോ? അക്കാലത്ത് അങ്ങനെ…
മലയാള സിനിമാ ലോകത്തെ ഒരു കാലത്തെ താര റാണിമാരായിരുന്നു ഷീലയും ജയഭാരതിയും. ശ്രദ്ധേയമായ വേഷങ്ങള് ഇരുവര്ക്കും തുടരെ ലഭിച്ചു. കരിയറില് ജയഭാരതിയേക്കാള് സീനിയറാണ് ഷീല. ഷീല താരമായി മാറിയ ശേഷമാണ് ജയഭാരതിയുടെ കടന്ന് വരവ്. ഷീല അഭിനയ രംഗത്ത് നിന്നും മാറിത്തുടങ്ങിയ കാലത്താണ് ജയഭാരതി തിളങ്ങിയത്. ഷീലയ്ക്കും ജയഭാരതിക്കും പുറമെ ശാരദയും അക്കാലത്തെ ജനപ്രിയ നടിയായിരുന്നു. ഷീല ഇന്നും ലൈം ലൈറ്റില് സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാല് ജയഭാരതിയെ ആരാധകര് കാണാറേയില്ല. പൂര്ണമായും സ്വകാര്യ ജീവിതം നയിക്കാനാണ് ജയഭാരതി ഇന്ന് ആഗ്രഹിക്കുന്നത്. പണ്ട് പരസ്പരം വലിയ സൗഹൃദം ഷീലയും ജയഭാരതിയും തമ്മിലില്ലായിരുന്നു. ഷീലയെയും ജയഭാരതിയെയും കുറിച്ച് നടി കുട്ട്യേടത്തി വിലാസിനി ഒരിക്കല് സംസാരിച്ചിട്ടുണ്ട്. പഴയ കാലത്ത് ഷീലയും ജയഭാരതിയും തമ്മില് മത്സരമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു നടി. മത്സരമുണ്ടായിരുന്നിരിക്കാം. അതേക്കുറിച്ച് അറിയില്ല. അവര്ക്ക് പ്രത്യേക കാറാണ്. പോകാനും വരാനും അവര് മാത്രമേയുണ്ടാകൂ. പിന്നെ അവരുടെ ആയമാരും. അതേസമയം, ഷീല തന്നോട് അക്കാലത്ത് സംസാരിച്ചിട്ടുണ്ടെന്നും…
Read More » -
മഞ്ജു വാര്യരെ അടിച്ചിട്ടത് കൊണ്ട്, അല്ലെങ്കില് ജീവനോടെ ഉണ്ടാവില്ല! മീര ജാസ്മിനും ഇതേ സ്വഭാവമുണ്ട്!
സൂപ്പര് നായികമാരായി സിനിമയില് നിറഞ്ഞ് നില്ക്കുന്ന കാലത്താണ് നടിമാരായ മഞ്ജു വാര്യരും മീര ജാസ്മിനും അഭിനയ ജീവിതത്തിനോട് വിട പറയുന്നത്. വിവാഹം കഴിച്ച് പോയതോട് കൂടി അഭിനയം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയ നടിമാര് വര്ഷങ്ങളോളം മാറി നിന്ന ശേഷമാണ് തിരിച്ച് വരവ് നടത്തുന്നത്. അതും വിവാഹമോചനം നേടിയ ശേഷമാണെന്ന സാമ്യതയും നടിമാരുടെ ജീവിതത്തിലുണ്ടായി. ഇത് മാത്രമല്ല മഞ്ജുവിനും മീരയ്ക്കും ചില പ്രത്യേക സ്വഭാവങ്ങള് സമാനമായ രീതിയിലുണ്ടെന്ന് പറയുകയാണ് മാധ്യമപ്രവര്ത്തകനായ പല്ലിശ്ശേരി. ജീവന് പോലും ആപത്ത് സംഭവിക്കാവുന്ന പ്രവര്ത്തികള് ഇരുവരും അഭിനയിക്കുന്ന സമയത്ത് കാണിച്ചിട്ടുണ്ടെന്നും അതിലിന്ന് മാറ്റം വന്നിട്ടുണ്ടോന്ന് വ്യക്തമല്ലെന്നും പല്ലിശ്ശേരി പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. ഇന്നത്തെ പ്രമുഖ നായിക നടിമാരാണ് മീര ജാസ്മിനും മഞ്ജു വാര്യരും. ലോഹിതദാസാണ് ഇരുവരെയും സിനിമയിലെത്തിക്കുന്നത്. ഇവര് രണ്ട് പേര്ക്കും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല. ഇനിയെങ്കിലും അതിലൊരു മാറ്റമുണ്ടാവുമോ എന്നതിനെ പറ്റിയാണ് താനിവിടെ സംസാരിക്കാന്…
Read More » -
നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല; വിവാഹ വാര്ത്തകളില് പ്രതികരിച്ച് തൃഷ
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന് താരസുന്ദരി തൃഷ കൃഷ്ണന്. ഏറ്റവും പുതിയ ചിത്രമായ തഗ്ലൈഫുമായി ബന്ധപ്പെട്ട പ്രസ് മീറ്റിനിടെയാണ് താരത്തിന്റെ പ്രതികരണം. 41 ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും താരത്തോട് ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി നല്കുന്നതില് നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹം എന്ന സങ്കല്പത്തില് താന് വിശ്വസിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കി. വിവാഹത്തില് ഞാന് വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു തൃഷയുടെ വാക്കുകള്. 2015ല് തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും വിവാഹത്തിന് മുമ്പ് തന്നെ അത് മുടങ്ങി. സമീപകാലത്ത് നടന് വിജയ്യും തൃഷയും തമ്മില് പ്രണയത്തിലാണെന്ന വാര്ത്തകളും പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള് പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഗോസിപ്പുകള് ശക്തമായത്. എന്നാല് ഈ വാര്ത്തകളോട് തൃഷയോ വിജയോ പ്രതികരിച്ചിരുന്നില്ല. ഗോട്ട് എന്ന സിനിമയിലായിരുന്നു ഇരുവരും ഒടുവില്…
Read More » -
40 ശതമാനം സ്ത്രീകളില് പ്രസവാനന്തര വിഷാദം, ചികിത്സതേടുന്നത് 10% പേര് മാത്രം!
തിരുവനന്തപുരം: സംസ്ഥാനത്ത് 40% സ്ത്രീകളിലും പോസ്റ്റ്പാര്ട്ടം ഡിപ്രഷന് (പ്രസവാനന്തര വിഷാദം) വില്ലനാകുന്നു. മൂന്നരമാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വാര്ത്തകളില് നിറയുകയും ഒടുവില് കഴിഞ്ഞ ദിവസം ഭര്തൃവീട്ടില് മരിച്ചനിലയില് കണ്ടെത്തുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശി ദിവ്യ ജോണിയാണ് പോസ്റ്റുപാര്ട്ടം ഡിപ്രഷന്റെ ഒടുവിലത്തെ ഇര. ചികിത്സതേടുന്നത് 10% മാത്രം.ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കാണിത്.ലക്ഷണങ്ങള് അവഗണിക്കുന്നതും മാനസികാരോഗ്യ വിദഗ്ദ്ധര്ക്ക് മുന്നില് ചികിത്സതേടാന് മടിക്കുന്നതും രോഗം സങ്കീര്ണമാക്കുന്നു. 20-35 പ്രായക്കാരാണ് രോഗികളാകുന്നവരിലേറെയും. ‘സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ’; പോസ്റ്റ്പാര്ട്ടം ഡിപ്രഷന്റെ ഇരയായ ദിവ്യാ ജോണി മരിച്ച നിലയില് യഥാസമയം ചികിത്സിച്ചാല് രോഗമുക്തി നേടാം. പ്രസവാനന്തരം ഹോര്മോണ് വ്യതിയാനത്തിലൂടെ 80% സ്ത്രീകളിലും പോസ്റ്റ്പാര്ട്ടം ബ്യൂസ് എന്ന വിഷാദ ലക്ഷണങ്ങള് അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് നാലാഴ്ചക്കുള്ളില് മാറും. അതിനുശേഷവും വിഷാദാവസ്ഥ തുടരുന്നതാണ് പോസ്റ്റ്പാര്ട്ടം ഡിപ്രഷന്. കാലക്രമേണ മാറുമെന്ന് കരുതി വീട്ടുകാര് നിസാരവത്കരിക്കും. ഇത് പോസ്റ്റ്പാര്ട്ടം സൈക്കോസിസ് എന്ന അതിസങ്കീര്ണമായ അവസ്ഥയിലെത്തിക്കും. കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്നതും സ്വയം ജീവനൊടുക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്. സൈക്യാട്രിസ്റ്റിനെ കാണില്ല!…
Read More » -
കാട്ടാന ആക്രമണം: ടെന്റ് സ്ഥാപിച്ചത് ആനത്താരയിലെന്ന് ആദിവാസികള്ക്ക് ഇടയില് വിമര്ശനം; എല്ലാവര്ക്കും സുപരിചിതമായ ഇടം; അന്നു രാവിലെയും പ്രദേശത്ത് ആനയെത്തി; മൃഗങ്ങളെ അകറ്റാന് തീകൂട്ടിയത് രാത്രി ഏഴിനുമുമ്പ് മഴയില് കെട്ടത് അറിയാതെ പോയതെങ്ങനെ?
അതിരപ്പിള്ളി: വാഴച്ചാല് കാടര് ഉന്നതിയില് നാലുപേര് കാട്ടനയുടെ ആക്രമണത്തിന് ഇരയായത് കാട്ടുതേന് ശേഖരിച്ചു മടങ്ങിയതിനു പിന്നാലെയെന്നും ആന പോകുന്ന വഴിയായിട്ടും മുന്കരുതല് എടുത്തില്ലെന്നും വിമര്ശനം. ആനയെ അകറ്റിനിര്ത്താന് സാധാരണഗതിയില് തീ കൂട്ടാറുണ്ട്. അന്നുപെയ്ത മഴയില് തീയണഞ്ഞു. രാത്രി ഏഴിനായിരുന്നു കാട്ടാന ആക്രമണം. അതിനുമുമ്പു പെയ്ത മഴയില് തീയണഞ്ഞത് ഇവര് എങ്ങനെ അറിയാതെ പോയെന്ന സംശയവും ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഇവര് തേന് ശേഖരിക്കാന് കാടുകയറിയത്. 13ന് വൈകുന്നേരം ഏഴിന് തേനുമായി അതിരപ്പിള്ളിയിലെത്തി കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സതീഷ് (36) അംബിക (42) സതീഷിന്റെ ഭാര്യ രമ സതീഷ് (29) അംബികയുടെ ഭര്ത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടി പുഴയ്ക്കരികിലുള്ള പാറക്കെട്ടില് ടാര്പോളിന്കൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാനകള് കൂട്ടാമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകര്ത്തു. ഇതിനുമുമ്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്, വേണ്ടത്ര മുന്കരുതലെടുക്കാതെ ഇവര് ഇവിടെ കഴിഞ്ഞതില് ആദിവാസി കാടര് വിഭാഗക്കാര്ക്കിടയിലും വിമര്ശനമുണ്ട്. അതിരപ്പിള്ളിയില്നിന്ന് ഏതാനും കിലോമീറ്റര്മാത്രം…
Read More » -
ജനകീയ ഹര്ത്താല്: അതിരപ്പിള്ളി, വാഴച്ചാല് ഇക്കോ ടൂറിസം കേന്ദ്രങ്ങള്ക്ക് ഏപ്രില് 16ന് അവധി; കാട്ടാന ആക്രമണത്തില് മരിച്ചവരുടെ ബന്ധുക്കള്ക്ക് അഞ്ചുലക്ഷം വീതം ആദ്യ ഗഡു കൈമാറി
അതിരപ്പിള്ളി: ചാലക്കുടിയില് കാട്ടാന ആക്രമണത്തില് മരിച്ച അടിച്ചില് തൊട്ടി മേഖലയിലെ തമ്പാന്റെ മകന് സെബാസ്റ്റ്യന് (20), വാഴച്ചാല് സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം കൈമാറി തൃശൂര് ജില്ല കളക്ടര് അര്ജുന് പാണ്ഡ്യന്. മരണപ്പെട്ടവരുടെ ബന്ധുക്കള്ക്ക് ഫോറസ്റ്റ് വകുപ്പില് താല്ക്കാലിക ജോലി നല്കുന്നതിന് സര്ക്കാരിന് ശുപാര്ശ നല്കുമെന്നും ജില്ലാ കളക്ടര് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയില് കളക്ടര് സന്ദര്ശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികള് വിലയിരുത്തി. സംഭവം നടന്ന ഉടന്തന്നെ ജില്ലാ കളക്ടര് ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതി ഗതികള് ആരാഞ്ഞിരുന്നു. ശനിയാഴ്ച ഈ പ്രദേശങ്ങള് കളക്ടര് സന്ദര്ശിച്ചിരുന്നു. നാട്ടുകാരുടെ പരാതികള് പരിശോധിക്കാന് വനംവകുപ്പുമായി ചേര്ന്ന് യോഗം വിളിച്ചു ചേര്ക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെന്സിങ് എന്നിവയുടെ നിര്മ്മാണം വേഗം നടപ്പിലാക്കുവാന് വനംവകുപ്പിന് നിര്ദ്ദേശം നല്കിയിട്ടുണ്ടെന്നും സര്ക്കാരിന്റെ പരിഗണനയില് വരേണ്ട വിഷയങ്ങള് കാലതാമസം കൂടാതെ ശ്രദ്ധയില്പ്പെടുത്തുമെന്നും കളക്ടര് അറിയിച്ചു. എന്നാല്,…
Read More »

