Life Style
-
‘സിനിമാ രംഗം വിട്ടതിന് കാരണം, കുറേ സാഹചര്യങ്ങളുണ്ടായി; ഞാനായിട്ട് പോസ്റ്റ് ചെയ്തില്ല’
ചുരുക്കം സിനിമകള്‍ മാത്രം ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ അഭിനേതാക്കളുണ്ട്. ലൈം ലൈറ്റില്‍ നിന്ന് അകന്നിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു. നടി അഖില ശശിധരന്‍ ഇതിന് ഉദാഹരണമാണ്. കാര്യസ്ഥന്‍, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളില്‍ മാത്രമേ അഖില ശശിധരന്‍ അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ വളരെ പെട്ടെന്ന് ജനപ്രീതി നേടാന്‍ അഖിലയ്ക്ക് കഴിഞ്ഞു. സിനിമയ്ക്ക് മുമ്പ് ആങ്കറായും അഖില പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജില്‍ അഖില വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാല്‍ രണ്ട് സിനിമകള്‍ക്ക് ശേഷം അഖിലയെ സിനിമകളില്‍ കണ്ടിട്ടില്ല. ഏറെ നാളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചെയ്ത സിനിമകള്‍ ഹിറ്റായിട്ടും ഫീല്‍ഡ് ഔട്ടായ നടി, അഖില സിനിമാ രംഗം വിട്ടതിന് കാരണം എന്നിങ്ങനെ പല ചര്‍ച്ചകള്‍ നടന്നു. അനുമാനങ്ങള്‍ അഖിലയുടെ ആരാധകര്‍ക്ക് ഇനി അവസാനിപ്പിക്കാം. താന്‍ സിനിമാ രംഗം വിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അഖില ശശിധരനിപ്പോള്‍. ജനം ടിവിക്ക്…
Read More » -
ഈ വർഷത്തെ വിഷുഫലം അറിയാം…
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വിഷുഫലമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാ ഫലങ്ങളും ആശ്രയിച്ചിരിക്കുന്നത് അവരവരുടെ ജാതകസംബന്ധിയായ ഫലങ്ങളുമായാണ്. അതിനാല്‍ ഓരോ കാലത്തെയും കാര്യങ്ങള്‍ അറിയുന്നതിന് ജാതകം വിശകലനം ചെയ്യുക. അശ്വതി: തൊഴിലില്‍ ഉത്തരവാദിത്വങ്ങളേറും, അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും, സന്താനങ്ങളെ ചൊല്ലി മനസ് വിഷമിക്കും, ക്ഷേത്രകാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുമെങ്കിലും ഉദാസീന മനോഭാവം പുലര്‍ത്തും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. ഭരണി: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ അനുയോജ്യമായ ബന്ധങ്ങള്‍ വന്നുചേരും, ഉറ്റ സുഹൃത്തുക്കളഉമായി പിണങ്ങുന്നതിനിട വരും, ഓര്‍മക്കുറവ് അനുഭവപ്പെടാം, എല്ലാക്കാര്യങ്ങളും കൃത്യതയോടും ആസൂത്രണത്തോടും ചെയ്തു തീര്‍ക്കാന്‍ പ്രയാസിപ്പെടും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. കാര്‍ത്തിക: അസൂയാലുക്കളെ ശ്രദ്ധിക്കണം, വ്യാപാര കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കും, കുടുംബസംബന്ധമായി ചില വിഷമതകളുണ്ടാകും, അനാരോഗ്യമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വര്‍ധിക്കും, ക്ഷേത്രക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. രോഹിണി: ധനപരമായ ഇടപാടുകള്‍…
Read More » -
ആറ് ദിവസം ഒരു മിനിറ്റ് നേരത്തെ ഇറങ്ങി, യുവതിയെ പിരിച്ചുവിട്ടു! തൊഴിലുടമയ്ക്ക് പണികൊടുത്ത് കോടതി
ജോലി സമയത്ത് ഉണ്ടാകുന്ന പ്രശ്‌നനങ്ങള്‍ പലരുടെയും മാനസികനില വരെ തെറ്റിച്ചേക്കാം. ജോലിയില്‍ മികച്ച പ്രകടനം കഴ്ച്ച വെക്കുന്നവര്‍ക്കുപോലും പലപ്പോഴും ഭുരനുഭവം ഉണ്ടാകാറുണ്ട്. പലര്‍ക്കും അതിന്റെ പ്രത്യാഘാതമായി ജോലി വരെ നഷ്ടപ്പെടാം. അതുപോലെ ഒരു ദുരനുഭവമാണ് ചൈനയിലെ ‘വാങ്’ എന്ന് പേരുളള സ്ത്രീക്കും നേരിടേണ്ടി വന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്വാങ്ഡോംങ് പ്രവിശ്യയിലെ ഗ്വാങ്ഷോയില്‍ ആസ്ഥാനമായുള്ള കമ്പനിയിലാണ് സംഭവം നടന്നത്. മാസത്തില്‍ ആറു ദിവസം ജോലിയില്‍ നിന്ന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയതിന് തൊഴിലുടമ സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെ സ്ത്രീ കൊടുത്ത പരാതിയിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. തൊഴിലുടമ അന്യായമായി തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അതുകൊണ്ടുതന്നെ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് സ്ത്രീ കോടതില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി, കമ്പനി ഉടമ സ്ത്രീയോട് ചെയ്തത് അന്യായമാണെന്നും ജീവനക്കാരിയെ നിയമവിരുദ്ധമായാണ് ജോലിസ്ഥലത്ത് നിന്നും പിരിച്ചുവിട്ടതെന്ന് കോടതിക്ക് മനസിലായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ സ്ത്രീ ആവശ്യപ്പെട്ട നഷ്ടപരിഹാരം തൊഴിലുടമ…
Read More » -
മരിക്കാന്‍ നേരത്ത് ഉപ്പ പറഞ്ഞത് അതാണ്… 16 വയസുള്ളപ്പോള്‍ ഒരു കുടുംബം മുഴുവന്‍ തലയിലായി
പാരഡി പാട്ടുകാരന്‍ എന്ന ലേബലിലാണ് നാദിര്‍ഷ ജനകീയനാവുന്നത്. മിമിക്രി രംഗത്ത് നിന്നും കഷ്ടപ്പെട്ട് ഉയര്‍ന്ന് വന്ന താരം പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. താനൊരു കിടിലന്‍ സംവിധായകനാണെന്നും നാദിര്‍ഷ തെളിയിച്ചു. അങ്ങനെ സജീവമായി നില്‍ക്കുകയാണ് താരം. ഇതിനിടെ തന്റെ ഉമ്മയ്ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത നാദിര്‍ഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വാപ്പയെ നഷ്ടപ്പെട്ട താരം പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പതിനെട്ട് വയസ് മുതല്‍ താന്‍ ജോലിയ്ക്ക് പോയി തുടങ്ങിയെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നാദിര്‍ഷ വ്യക്തമാക്കുന്നത്. വാപ്പ മരിച്ചതിന് ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ എനിക്കും ജോലി കിട്ടി. പത്ത് വര്‍ഷത്തോളം അവിടെ ഞാനും ജോലി ചെയ്തിരുന്നു. പാട്ട് പാടാനും മറ്റ് പ്രോഗ്രാമുകള്‍ക്കുമൊക്കെ പോയി തുടങ്ങിയതോടെ അവര്‍ പറഞ്ഞുവിടുമെന്ന അവസ്ഥയായി. ഇതോടെ നമ്മള്‍ തന്നെ ആ ജോലി നിര്‍ത്തുകയായിരുന്നു. സിനിമയിലേക്കോ കലാപരമായ രീതിയിലേക്കോ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ കമ്പനിയിലെ ജോലിക്കാരന്‍ മാത്രമായിരിക്കും.…
Read More » -
”ആ വിവാദങ്ങള്‍ എന്റെ കരിയറിനെ തകര്‍ത്തു, ഒരു വേഷം താടാ എന്ന് ഞാനവരോട് കെഞ്ചി”
വില്ലന്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നിരവധി നടന്‍മാര്‍ മലയാളത്തിലുണ്ടെങ്കിലും മലയാള സിനിമയ്ക്ക് ലഭിച്ച ലക്ഷണമൊത്ത വില്ലന്‍ അന്നും ഇന്നും ബാബു ആന്റണിയാണ്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണി തിളങ്ങി. വലിയ ആരാധക വൃന്ദം അക്കാലത്ത് ബാബു ആന്റണിക്കുണ്ടായിരുന്നു. ഇന്നും ജനപ്രീതിക്ക് കുറവില്ല. അതേസമയം കരിയറില്‍ ഉയര്‍ച്ച പോലെ തന്നെ താഴ്ചയും ബാബു ആന്റണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പുകളും വിവാദങ്ങളും ബാബു നടനെ ചുറ്റിപ്പറ്റി വന്ന ഒരു കാലഘട്ടമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണിയിപ്പോള്‍. ഓവര്‍കം ചെയ്യേണ്ട വിവാദങ്ങള്‍ എനിക്കങ്ങനെ വന്നിട്ടില്ല. വന്ന വിവാദങ്ങളൊക്കെ കരിയറിനെ തകര്‍ത്ത് കളഞ്ഞിട്ടേയുള്ളൂ. അത് ഓവര്‍കം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പിന്നെ ബ്രേക്ക് എടുത്തു. കുറേക്കാലം കഴിഞ്ഞിട്ടാണ് തിരിച്ച് വരുന്നത്. അതിലൊന്നും ചെയ്യാനില്ല. ഒരു മോശം സാഹചര്യം വന്നാല്‍ അത് അംഗീകരിക്കണം. ഒഴുക്കിന് ശക്തി കൂടുമ്പോള്‍ നീന്താന്‍ പറ്റില്ല. പറിച്ച് കളഞ്ഞ് മുന്നോട്ട് പോകാനേ പറ്റൂ. തുടര്‍ച്ചെ പന്ത്രണ്ട് ഹിറ്റുകള്‍ ഉള്ളപ്പോഴാണ് വീഴ്ച വന്നത്. എന്റെ കൂടെ തന്നെ…
Read More » -
കാര്‍ മുതല്‍ വാട്ടര്‍ മെട്രോയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ ബുക്ക് ചെയ്യാം; കിടിലനായി ‘കേരള സവാരി’ തിരിച്ചെത്തുന്നു; ഊബറിനേക്കാള്‍ നിരക്ക് കുറവ്; തുക മുഴുവന്‍ ഡ്രൈവര്‍മാര്‍ക്ക്; നടപ്പാകുക ചെന്നൈ മുതല്‍ ഡല്‍ഹിവരെയുള്ള എല്ലാ നഗരങ്ങളിലും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ കേരള സവാരി സൂപ്പര്‍ സ്മാര്‍ട്ടായി പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മെയ് ഒന്നിന് പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാനാകും. ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ട്രിപ്പിനും കമീഷന്‍ നല്‍കേണ്ട. പകരം സബ്സ്‌ക്രിപ്ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയിലാണിത്. രാത്രി 12 മുതല്‍ പിറ്റേ ദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. ഊബറിനേക്കാള്‍ നിരക്ക് കുറവായിരിക്കും. എത്ര റൈഡ് പോയാലും ആ തുക മുഴുവനും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലായിരിക്കും. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം…
Read More » -
മനസമാധാനം മുഖ്യം ബിഗിലേ! കോര്‍പ്പറേറ്റ് ജോലി കാട്ടില്‍ക്കളഞ്ഞ് ക്യാന്റീനില്‍ ജോലിക്ക് കയറി യുവതി
മത്സരാധിഷ്ഠിതമായ ഈ ലോകത്ത് പണത്തിനും പദവിയ്ക്കുമായി രാപകലില്ലാതെ ഓടുന്ന തലമുറയാണ് നമ്മുടേത്. കോര്‍പറേറ്റ് ജോലിയാണ് ഉളളതെങ്കില്‍ പിന്നെ പറയണ്ട. ടാര്‍ഗറ്റായി ഡെഡ്ലൈനായി മനസമാധാനം പോകാന്‍ മറ്റെന്താണ് വേണ്ടത്. എങ്കിലും നാം കഷ്ടപ്പെട്ട് പിടിച്ചുനില്‍ക്കും. എന്നാല്‍ ചൈനയില്‍ നിന്നുളള ഒരു യുവതി വ്യത്യസ്തമായ രീതിയാണ് തിരഞ്ഞെടുത്തത്. ചൈനയിലെ പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുവാങ് എന്ന യുവതി കോര്‍പ്‌റേറ്റ് ജോലി ഉപേക്ഷിച്ച് തിരഞ്ഞെടുത്തത് സര്‍വ്വകലാശാലാ കാന്റീനിലെ ജോലിയാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേക്കാള്‍ തന്റെ മനസമാധാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് യുവതി പറയുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതി നിരവധി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും ഇന്റേണ്‍ ആയി ജോലി ചെയ്തു. മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ തനിക്ക് സംതൃപ്തി ലഭിച്ചത് കാന്റീനില്‍ ജോലി ചെയ്യുമ്പോഴാണ് എന്നാണ് യുവതി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഹുവാങ് അമ്മ എന്നാണ്…
Read More » -
കൈ ഒടിഞ്ഞു, കണ്ണിനും പരുക്ക്; പറഞ്ഞത് വീണു പറ്റിയതെന്ന്; സല്‍മാന്റെ പീഡനം മറച്ചുപിടിച്ച താരറാണി
ഓണ്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയാകില്ല പലപ്പോഴും താരങ്ങളുടെ ജീവിതം. ഓണ്‍ സ്‌ക്രീനിലെ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ച് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ സന്തോഷിക്കും. എന്നാല്‍ എല്ലാ ജോഡിയ്ക്കും ശുഭാന്ത്യം ഉണ്ടാകണമെന്നില്ല. പല ജനപ്രീയ ജോഡിയും വലിയ വഴക്കിലായിരിക്കും അവസാനിക്കുക. ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ പ്രണയ ഇരുവരും ജീവിതത്തിലും ആവര്‍ത്തിച്ചു. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഐശ്വര്യയും സല്‍മാനും വിവാഹം കഴിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. പക്ഷെ സംഭവിച്ചതാകട്ടെ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ബ്രേക്കപ്പും. ഐശ്വര്യയും സല്‍മാനും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായ സമയത്ത് ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി സല്‍മാന്‍ എത്തി. ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കിയെന്ന് സല്‍മാനെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. പക്ഷെ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍…
Read More » -
അവള്‍ക്ക് കുറച്ചിലാണ്! ഭര്‍ത്താവിന്റെ ജോലി മറച്ചുവെച്ച യുവതി; സ്റ്റാഫിനോട് പൊട്ടിത്തെറിച്ച് ഉര്‍വ്വശി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരം. ഒരുകാലത്ത് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു ഉര്‍വ്വശി. അഭിനയത്തില്‍ ഇന്നും ഉര്‍വ്വശി തന്നെയാണ് ബെഞ്ച് മാര്‍ക്ക്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിട്ടാണ് ഉര്‍വ്വശിയെ കണക്കാക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരൊക്കെ പ്രയോഗത്തില്‍ വരും മുമ്പേ അത്തരത്തിലുള്ള സ്വാധീനമുണ്ടായിരുന്നു ഉര്‍വ്വശിയ്ക്ക്. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാറാണ് ഉര്‍വ്വശി. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് ഉര്‍വ്വശിയുടെ ശീലം. തനിക്ക് ചുറ്റുമുള്ളവരെ ഒരമ്മയെ പോലെ ശകാരിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന ഉര്‍വ്വശിയെ കാണാം. ഒരിക്കല്‍ തന്റെ സ്റ്റാഫില്‍ ഒരാളോട് താന്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ച് ഉര്‍വ്വശി സംസാരിച്ചു. തന്റെ ജോലിക്കാരിയായ പെണ്‍കുട്ടിയെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് ഉര്‍വ്വശി സംസാരിക്കുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ മുമ്പ് ഉര്‍വ്വശി ആ കഥ പങ്കുവെക്കുന്നത്. ”എന്റെ കൂടെ സ്റ്റാഫ്…
Read More »
