Breaking NewsLead NewsLIFELife StyleNEWS

15-ാം വയസില്‍ 35കാരനുമായി പ്രണയം, അമ്മയില്‍നിന്നു ക്രൂരപീഡനം; ഇത് സീമയുടെ കഥ!

കുട്ടിക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സീമ കപൂര്‍. വേദനാജനകമായ ഓര്‍മകളും വ്യക്തിജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുമാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സീമയ്ക്ക് വെറും ആറ് വയസുള്ളപ്പോഴാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. രമേഷ് സിപ്പി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ഷോയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ’15 വയസുള്ളപ്പോള്‍ 35 വയസുള്ള ഒരാളുമായി ഞാന്‍ പ്രണയത്തിലായി. അയാള്‍ വിവാഹിതനാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഇക്കാര്യം ഞാന്‍ അറിഞ്ഞതോടെ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍, അത് വെറും കള്ളമായിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Signature-ad

അഭിനയത്തോടുള്ള ഇഷ്ടം കുട്ടിക്കാലത്ത് തുറന്നുപറഞ്ഞപ്പോള്‍ അമ്മ ക്രൂരമായി ഉപദ്രവിച്ചു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലുള്ളയാളാണ് അമ്മ. അവര്‍ എപ്പോഴും വളരെ മോശമായും ദേഷ്യത്തോടെയുമാണ് എന്നോട് സംസാരിച്ചിരുന്നത്. എന്നെ പലപ്പോഴും അവര്‍ ഉപദ്രവിക്കുമായിരുന്നു. ഇത് സ്ഥിരമായതോടെ എനിക്ക് സഹിക്കവയ്യാതെയായി. പിന്നീട് ഞാന്‍ അച്ഛനൊപ്പം കഴിയാന്‍ തീരുമാനിച്ചു. വേര്‍പിരിഞ്ഞിട്ടും മാതാപിതാക്കള്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. മറ്റുള്ളവരോട് ഞാന്‍ അധികം സംസാരിക്കാതെയായി’ – സീമ പറഞ്ഞു.

ടിവി സീരിയലുകളില്‍ ഏറ്റവും കൂടുതല്‍ പ്രധാന വേഷങ്ങളും ടൈറ്റില്‍ വേഷങ്ങളും ചെയ്ത ഒരേയൊരു ഇന്ത്യന്‍ നടി എന്ന റെക്കോര്‍ഡുള്ള വ്യക്തിയാണ് സീമ കപൂര്‍. ‘എ സ്യൂട്ടബിള്‍ ബ്രൈഡ്’ എന്ന സ്റ്റേജ് നാടകത്തില്‍ 12 വ്യത്യസ്ത കഥാപാത്രങ്ങളെ തത്സമയം അവതരിപ്പിച്ചതും സീമയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: