Life Style
-
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും എന്നെ പ്രണയിച്ചവര്‍! ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍…
സിനിമാ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭസമ്പത്തുള്ള സോന നായര്‍ക്ക് നിരവധി ശ്രദ്ധേയ റോളുകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. പ്രഗല്‍ഭരായ സംവിധായകരുടെ സിനിമകളിലും ടെലി ഫിലിമുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയെന്ന നിലയില്‍ സോന നായര്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ സിനിമാ രംഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്, ക്യാമറമാന്‍ ഉദയന്‍ അമ്പാടിയെയാണ് സോന വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം. വിവാഹശേഷവും തന്നോട് പ്രണയം തുറന്ന് പറഞ്ഞവരെക്കുറിച്ച് സംസാരിക്കുകയാണ് സോന നായര്‍ ഇപ്പോള്‍. ഇന്‍ഫൈന്‍ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്നെ പ്രണയിക്കുന്നവരുമുണ്ട്. പ്രണയം ആര്‍ക്കും തടുക്കാന്‍ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവര്‍ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവര്‍ക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മള്‍ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. പ്രണയമില്ലാതെ എന്ത് ലോകം. ഇങ്ങനെയാെരാള്‍ക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറയാറുണ്ട്. പക്ഷെ ആള്‍ക്ക് എന്നെ അറിയാം. അതൊക്കെയാണ്…
Read More » -
സ്വന്തം ആന്റണിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍
നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം. ആന്റണി തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം എമ്പുരാന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. നടന വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരരാജാവിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താന്‍ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം ‘മുഖരാഗം’ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 47 വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ…
Read More » -
ഒട്ടുമിക്ക മാസങ്ങളിലും വിദേശ യാത്രകള്‍, ഓരോ ട്രിപ്പിനും പൊടിയുന്നത് ലക്ഷങ്ങള്‍; ചിലവുകള്‍ മക്കള്‍ വഹിക്കാറുണ്ടോ?
കൃഷ്ണകുമാറും സിന്ധുവും നാല് പെണ്‍മക്കളും കുടുംബാംഗങ്ങളെപ്പോലെയായി മാറിയിരിക്കുന്നു മലയാളികള്‍ക്ക്. എല്ലാവര്‍ക്കും യുട്യൂബ് ചാനലുകളുണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെ വീഡിയോ പങ്കുവെച്ച് ആരാധകരെ നേടിയത് സിന്ധു കൃഷ്ണയാണ്. സിനിമയും രാഷ്ട്രീയവുമെല്ലാമായി എപ്പോഴും തിരക്കിലായതിനാല്‍ സിന്ധു തന്നെയാണ് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ച് സിന്ധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ധാരാളം പേര്‍ എന്നോട് പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. കുട്ടികള്‍ സമ്പാദിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോള്‍ ഒരു ഷെയര്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി നല്‍കി തുടങ്ങി. അവരവര്‍ക്ക് പറ്റുന്നതുപോല അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോണ്‍ട്രിബ്യൂഷന്‍ ഇപ്പോള്‍ കുട്ടികള്‍ ചെയ്യുന്നത്. അത് വളരെ നല്ലതാണ്. നാല് പിള്ളേരും കോണ്‍ട്രിബ്യൂട്ട് ചെയ്യാറുണ്ട്. നിങ്ങള്‍ യാത്രകള്‍ പോകുമ്പോള്‍ എങ്ങനെയാണ്? ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്? ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേര്‍ന്നാണോ എന്നൊക്കെ ചോദ്യം വരാറുണ്ട്. ഞങ്ങള്‍ എല്ലാവരും തുല്യമായി…
Read More » -
‘ഇത് എന്നുടെ സോള്‍ മേറ്റ്’; 15 വര്‍ഷത്തെ സൗഹൃദത്തിന് ഒടുവില്‍ നടന്‍ വിശാലും സായ് ധന്‍സികയും വിവാഹിതരാകുന്നു; ഓഡിയോ ലോഞ്ചിനിടെ അപ്രതീക്ഷിത പ്രഖ്യാപനം
പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവില്‍ നടന്‍ വിശാലും നടി സായ് ധന്‍സികയും വിവാഹിതരാവുന്നു. സായ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ‘യോഗി ഡാ’ യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്. അടുത്തിടെ ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. എന്നാല്‍ വധുവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.
Read More » -
രവി മോഹനെ പോലെ രജിനികാന്തും ഡിവോഴ്‌സിന് ശ്രമിച്ചു; അന്ന് ലത ചെയ്തത്…
അടുത്ത കാലത്ത് തമിഴകം കണ്ട വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്‌നം. ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ ഉണ്ടായെന്നും രവി മോഹന്‍ പറയുന്നു. വീട് വിട്ടിറങ്ങിയ ജയം രവി ഇപ്പോള്‍ ഗായിക കെനീഷ ഫ്രാന്‍സിസുമായി പ്രണയത്തിലാണ്. അതേസമയം രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താന്‍ ഭാര്യയാണെന്നും മക്കളുടെ ഉത്തരാവിത്വങ്ങളില്‍ നിന്ന് പോലും രവി മോഹന്‍ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി പറയുന്നു. സംയമന ചര്‍ച്ചകള്‍ക്ക് പല തവണ ശ്രമിച്ചെങ്കിലും രവി കാണാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരതി രവി പറയുന്നത്. തമിഴകത്ത് അടുത്ത കാലത്തൊന്നും ഇത്രയും വിവാദമായ വേര്‍പിരിയല്‍ ഉണ്ടായിട്ടില്ല. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയിലാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതുമധ്യത്തിലേക്ക് കൊണ്ട് വരേണ്ടിയിരുന്നോ എന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. തമിഴ് മീഡിയകള്‍ രവി മോഹന്റെയും ആരതിയുടെയും പ്രശ്‌നം വലിയ ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെ തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍ പറഞ്ഞ…
Read More » -
എല്ലാം അച്ഛന്‍ നോക്കി, മുംബൈയിലെത്തിയോടെ എല്ലാം മാറി; അന്ന് വിലക്ക് വന്നപ്പോള്‍…
സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് അസിന്‍. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തുടരെ ഹിറ്റുകള്‍ ലഭിച്ച അസിനെ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. വളരെ പെട്ടെന്നായിരുന്നു കരിയറില്‍ അസിന്റെ വളര്‍ച്ച. വളരെ ശ്രദ്ധാപൂര്‍വമായിരുന്നു അസിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍. കൊമേഴ്ഷ്യല്‍ സിനിമകളില്‍ ശ്രദ്ധേയ നായികാ വേഷം അസിന് ലഭിച്ചു. ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍സ്റ്റാര്‍ സിനിമകളാണ് അസിന്‍ ചെയ്തത്. തമിഴ് ചിത്രം ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലേക്ക് കടന്ന അസിന് അവിടെയും ഹിറ്റുകള്‍ ലഭിച്ചു. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി നടി അഭിനയിച്ചു. ഹിന്ദിയില്‍ തിരക്കായതോടെ തമിഴിലും തെലുങ്കിലും അസിന്‍ സജീവമല്ലാതായി. കാവലന്‍ മാത്രമാണ് ബോളിവുഡ് നടിയായ ശേഷം അസിന്‍ ചെയ്ത തമിഴ് സിനിമ. തമിഴകത്ത് നിന്നും നടി മാറി നിന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല. അക്കാലത്തുണ്ടായ ചില വിവാദങ്ങളാണ് ഇതിന് കാരണം. 2010 ലായിരുന്നു ഈ സംഭം. സല്‍മാന്‍ ഖാന്‍ നായകനായ റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ…
Read More » -
‘ആദ്യവിവാഹം വേര്‍പിരിഞ്ഞു; ഫോട്ടോഷൂട്ടിന് വന്ന എന്റെ സുഹൃത്തിനൊപ്പം ബന്ധം, മുന്‍ കാമുകന്റെ വഞ്ചന മറക്കില്ല’
പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബാബു. ഏറെക്കാലമായി സുഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകന്‍ അകന്നു. നടിയെ മാനസികമായി തകര്‍ത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിംഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ തോന്നാറുണ്ട്. ഷോയില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തില്‍ എനിക്ക് ഇരുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികമായിട്ടില്ല. എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്ന്…
Read More »


