KeralaLead NewsLIFELife StyleNEWSpolitics

പോലീസ് സ്‌റ്റേഷനിലെ പിറന്നാള്‍ ആഘോഷം; സിഐക്കെതിരേ കടുത്ത നടപടി ഉണ്ടാകില്ല; ജാഗ്രത കുറവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്; ‘സ്‌റ്റേഷനിലുള്ളില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് തെറ്റായ കീഴ്‌വഴക്കം’

കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തില്‍ സിഐ കെ.പി.അഭിലാഷിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. അബദ്ധം പറ്റിയതാണെന്ന സിഐയുടെ വിശദീകരണം അംഗീകരിച്ച് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐയുടെ പിറന്നാളിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് എത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാദമാകുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്​വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Signature-ad

അതേസമയം, സിഐ അഭിലാഷിന്‍റേത് ചട്ടവിരുദ്ധമായ നടപടിയാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരാതികള്‍ ഒത്തുതീര്‍പ്പാക്കി അഭിലാഷ് പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

മേയ് 30നായിരുന്നു കൊടുവള്ളി ഇന്‍സ്പെകടര്‍ കെപി അഭിലാഷിന്‍റെ പിറന്നാള്‍. അന്നേദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു കേക്ക്  മുറിച്ചുള്ള പിറന്നാള്‍ ആഘോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നാള്‍ ആഘോഷം റീലായി. അത് സ്റ്റാറ്റസുകളായി. ഇതോടെയാണ് ആഘോഷത്തിനെതിരെ താമരശേരി ഡിവൈഎസ്പി അന്വേഷണം പ്രഖ്യാപിച്ചത്.

Back to top button
error: