Health
-
സ്‌ട്രോക്ക്: ഉടൻ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ രോഗിയെ രക്ഷിച്ചെടുക്കാം, രോഗം വരുന്നത് തടയാനും ചില മാർഗങ്ങളുണ്ട്; സ്‌ട്രോക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
സ്‌ട്രോക്ക് ഇന്ന് ചെറുപ്പക്കാരെ പോലും ബാധിയ്ക്കുന്നു. തലച്ചോറിനുള്ളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതും ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതുമാണ് സ്‌ട്രോക്ക്. ഇങ്ങനെ വന്നാല്‍ നാഡികള്‍ നശിക്കും. നശിക്കുന്ന നാഡികള്‍ ശരീരത്തിലെ ഏതു ഭാഗത്തേയാണ് നിയന്ത്രിയ്ക്കുന്നതെന്നാല്‍ ആ ഭാഗത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ചിലപ്പോള്‍ സംസാരത്തെയും കാഴ്ചയെയും സ്‌ട്രോക്ക് ബാധിയ്ക്കും. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും സ്‌ട്രോക്ക് അംഗവൈകല്യമുണ്ടാക്കുന്നു. 10 പേര്‍ക്ക് സ്‌ട്രോക്ക് വന്നാല്‍ ഇതില്‍ 3 പേര്‍ മരിക്കും. ബാക്കി നാലു പേര്‍ കിടപ്പാകും. ഇനിയുള്ള മൂന്നു പേര്‍ വലിയ പ്രശ്‌നമില്ലാതെ പോകും. എന്നാല്‍ വീണ്ടും സ്‌ട്രോക്ക്, അറ്റാക്ക്, ഡിമന്‍ഷ്യ സാധ്യതകള്‍ ഇവര്‍ക്ക് കൂടുതലാണ്. ഇതു പോലെ പ്രായം ചെന്നവരിലെ അപസ്മാരം ഒരു കാര്യമാണ്. സ്‌ട്രോക്ക് സാധ്യത ലോകത്ത് ഇന്ന് അറ്റാക്ക് കഴിഞ്ഞാൽ കൂടുതല്‍ പേര്‍ മരിക്കുന്ന രോഗമാണ് സ്‌ട്രോക്ക്. അതിനാല്‍ തന്നെ മാരകമാണ് ഇത്. അതു കൊണ്ടു തന്നെ ഇത് തടയാന്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നാലില്‍ ഒരാള്‍ക്ക്…
Read More » -
നരച്ച മുടി കറുപ്പിക്കാൻ കിടിലൻ വിദ്യകൾ വീട്ടിൽത്തന്നെ തയ്യാറാക്കാം: പിന്നെന്തിന് കൃത്രിമ ഡൈ ഉപയോഗിച്ച് അതിവേഗം മൊട്ടത്തലയനാകണം
മധ്യവയസ്കരേയും ചെറുപ്പക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. കൂടാതെ സ്‌ട്രെസ്, പോഷകങ്ങളുടെ അഭാവം, ചില മരുന്നുകള്‍ എന്നിവയും മുടി നരയ്ക്കാൻ കാരണമാണ് മുടി കറുപ്പിയ്ക്കാന്‍ കൃത്രിമ ഡൈ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. പകരം വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഹെയര്‍ ഡൈകൾ പലതുണ്ട്. ഉണക്ക നെല്ലിക്ക കൊണ്ട് ഹെയർ ഡൈ ഇതിനായി വേണ്ടത് ഒരു ഇരുമ്പ് ചീനച്ചട്ടിയും ഉണക്ക നെല്ലിക്ക, ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവയുമാണ്. ഉണക്ക നെല്ലിക്ക വീട്ടില്‍ തന്നെ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ വാങ്ങാം. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പ് പകരാനുമെല്ലാം ഇത് ഉത്തമമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത്. പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. തയ്യാറാക്കുന്ന വിധം ഒരു പിടി ഉണങ്ങിയ നെല്ലിക്ക ചീനച്ചട്ടിയില്‍ ഇടുക.…
Read More » -
രക്തസമ്മര്‍ദം കുറയ്ക്കും, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയും, മുടി വളരാൻ സഹായിക്കും: മുന്തിരി ഔഷധ സമ്പുഷ്ടം
ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ധര്‍. 1600ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞന്‍ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോള്‍ എന്ന സംയുക്തം അണുക്കള്‍ക്കെതിരെ പോരാടി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയുടെ വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയുടെ മറ്റു ഘടകങ്ങള്‍ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാനും സഹായിക്കുന്നു. മുന്തിരിയിലെ പ്രകൃതിദത്ത രാസവസ്തുക്കള്‍ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. മുന്തിരിയില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലമൂത്ര വിസര്‍ജനം എളുപ്പമാക്കുന്നു. മുന്തിരിയുടെ തോലില്‍ ഉറക്കം മെച്ചപ്പെടുത്തുന്ന മെലറ്റോണിന്‍ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുന്തിരിയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വായ, ശ്വാസകോശം, തൊണ്ട,…
Read More » -
അറിയാതെ ചെയ്യുന്നതാണെങ്കിലും അത്യാപത്ത്; ഹൃദയത്തെ തളര്‍ത്തുന്ന 6 ശീലങ്ങള്‍
ശരീരത്തിലെ വിശ്രമമില്ലാത്ത പേശികളാണ് ഹൃദയപേശികള്‍. സദാസമയവും അത് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. രക്തചംക്രമണ സംവിധാനത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തവും ഓക്‌സിജനും പമ്പ് ചെയ്യുന്ന ഒരു അതിലോലമായ അവയവമാണ് ഹൃദയം. ആരോഗ്യമുള്ള ശരീരത്തിനായി ഹൃദയത്തിന്റെ ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഹൃദയത്തിനായി ആരോഗ്യകരമായ ജീവിതം നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി, ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും നിങ്ങളുടെ ദിനചര്യയാക്കി മാറ്റണം. നമ്മുടെ ഹൃദയാരോഗ്യത്തില്‍ ആശ്ചര്യകരമായ രീതിയില്‍ സ്വാധീനം ചെലുത്തുന്ന ചില ദോഷ പ്രവൃത്തികളുണ്ട്. അവ നിങ്ങള്‍ക്ക് നിരുപദ്രവകരമായ പ്രവര്‍ത്തനങ്ങളായി തോന്നുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുകയാണെങ്കില്‍ അവ നിങ്ങളുടെ ഹൃദയത്തിന്റെ കാര്യക്ഷമതയും ആരോഗ്യവും കുറയുന്നതിന് കാരണമാകും. ഇത് നിങ്ങളെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഇരയാക്കും. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഹാനികരമാകുന്ന ചില മോശം പ്രവൃത്തികള്‍ ഇതാ. ദിവസം മുഴുവന്‍ ഇരിക്കുന്ന ശീലം ദിവസം മുഴുവന്‍ ഒരേ സ്ഥലത്ത് ഇരുന്ന് നിങ്ങള്‍ ജോലി ചെയ്യുന്നവരാണോ? എങ്കില്‍ നിങ്ങള്‍ അപകടത്തിലാണ്. ദിവസം മുഴുവന്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍…
Read More » -
‘പുളിഞ്ചിക്ക’ എന്നു കേട്ടപ്പോഴേ നാവ് പുളിച്ചില്ലേ, ഔഷധഗുണങ്ങളുടെ കലവറയായ ഈ ചെടി ഇന്ന് തന്നെ തൊടിയിൽ നടുക
ഡോ.വേണു തോന്നക്കൽ പ്രമേഹം, രക്ത സമ്മർദ്ദം, രക്തരോഗ ങ്ങൾ, കരൾ രോഗങ്ങൾ, അമിത കൊളസ്ട്രോൾ എന്നിവ അലട്ടുന്നുണ്ടോ…? ഇല്ല എന്നാണ് ഉത്തര മെങ്കിൽ വളരെ നന്ന്. ഇനി അത്തരം രോഗങ്ങൾ പിടിപെടാതിരിക്കാൻ ഒരു പുളിഞ്ചിക്ക ചെടി തൊടിയിൽ നടുക തന്നെ. പുളിഞ്ചിക്കയ്ക്ക് അത്രയേറെ ഔഷധ-പോഷക ഗുണങ്ങളുണ്ടെന്ന് മനസിലാക്കുക. പുരാതനകാലത്ത് പ്രമേഹം, രക്തസ മ്മർദ്ദം, അണുബാധ എന്നിവയ്ക്ക് ഔഷധ മായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടു വൈദ്യത്തിലും ഇതര ചികിത്സാ രീതികളിലും പുളിഞ്ചിക്കയ്ക്ക് സ്ഥാനമുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല ഈജിപ്ത്, യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നീ നാടുകളിൽ പാരമ്പര്യ വൈദ്യശാസ്ത്ര ത്തിന്റെ ഭാഗമാണ് പുളിഞ്ചിക്ക . ശാസ്ത്രീയമായ പഠനങ്ങളിൽ പുളിഞ്ചിക്കയുടെ ഔഷധഗുണം മനസ്സിലാക്കി യിട്ടുണ്ട്. ഇരുമ്പൻ പുള്ളി , ചെമ്മീൻ പുളി എന്നൊക്കെ പ്രാദേശിയുമായി വിവിധ പേരിൽ അറിയപ്പെടുന്ന ഒരു പഴമാണിത്. ഇംഗ്ലീഷിൽ ഇതിനെ ബിലിമ്പി ഫ്രൂട്ട് (Bilimbi fruit) എന്ന് വിളിക്കുന്നു. Averrhoa bilimbi എന്നാണ് ശാസ്ത്രനാമം. ഓക്സാലിഡേസി…
Read More » -
ഇയർഫോണിന്റെ അമിതോപയോഗം മൂലം കേൾവിക്കുറവ് അടക്കമുള്ള ഗുരുതര പ്രശ്നങ്ങൾ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാം എന്നറിയുക
മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുവായി മാറിയിരിക്കുന്നു ഇയർഫോണും. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാമെന്ന് മനസിലാക്കുക. ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക. ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്. ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വന്നാൽ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
Read More » -
വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് ഫിറ്റ്നസ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉപയോഗിച്ച് ശരീരത്തിന് ഭക്ഷണം നൽകുന്നത് പ്രധാനമാണ്. ഡിഎൻഎ സിന്തസിസ്, ഊർജ ഉൽപ്പാദനം, നാഡീവ്യൂഹം പ്രവർത്തനം തുടങ്ങിയ വിവിധ പ്രക്രിയകളിൽ ശരീരത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്. വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ ക്ഷീണം ശ്വാസം മുട്ടൽ തലകറക്കം മഞ്ഞനിറമുള്ള ചർമ്മം ക്രമരഹിതമായ ഹൃദയമിടിപ്പ് ഭാരം കുറയുക. കൈകളിലും കാലുകളിലും മരവിപ്പ് പേശി ബലഹീനത അസ്ഥിരമായ ചലനങ്ങൾ മറവി മാംസം, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ ബി 12 കൂടുതലായി കാണപ്പെടുന്നു. എന്നാൽ നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടാം. വിറ്റാമിൻ ബി 12…
Read More » -
ചർമം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? എങ്കിൽ ഈ പഴങ്ങൾ ശീലമാക്കാം
പ്രായമായി എന്നതിന്റെ സൂചനകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശരീരത്തിൽ ചർമ്മങ്ങളിലാണ്. ചുളിവുകൾ പാടുകളും വീണു തുടങ്ങുമ്പോൾ തന്നെ നാം തിരിച്ചറിയും പ്രായമേറി വരികയാണ് എന്ന്. എന്നാൽ ഭക്ഷണ ശീലവും ഭക്ഷണത്തിലെ ക്രമമില്ലായ്മയും ചർമ്മത്തിന് ദോഷകരമായി സംഭവിക്കാം. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നത് ഏറെ പ്രധാനമാണ്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ…
Read More » -
ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതേ… പക്ഷാഘാതമാകാം
ശ്രദ്ധിച്ചില്ലെങ്കിലും പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും അപകടകരമാകുന്ന ഒന്നാണ് പക്ഷാഘാതം. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ് മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക. ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം. കൈകാലുകളില്‍…
Read More » -
പ്രമേഹവും ഓർമക്കുറവുമുണ്ടോ…? വീട്ടുമുറ്റത്ത് ഒരു പാഷൻ ഫ്രൂട്ട് നട്ടുവളർത്തൂ
ഡോ.വേണു തോന്നക്കൽ നിങ്ങളുടെ വീട്ടിൽ ഒരു പാഷൻ ഫ്രൂട്ട് (Passion fruit) ചെടിയുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത്തരമൊരു ചെടി നട്ടു നനക്കേണ്ടതാണ്. അത്രകണ്ട് പോഷകസമൃദ്ധമാണ് നാം നിസ്സാരമായി കാണുന്ന ചെറുനാരങ്ങയുടെ ആകൃതിയിലും നിറത്തിലും വലിപ്പത്തിലും ഉള്ള ഈ പഴം. ഇത് ജീവകം സി യുടെ നല്ല ഒരു സ്രോതസ്സാണ്. കൂടാതെ ജീവകം ഏ, ജീവകം ബി കോംപ്ലക്സ്, പോളി ഫിനോലുകൾ തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, നാരു ഘടകം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലുള്ള ഹോളിഫീനോലുകൾ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നു. രക്തത്തിൽ പഞ്ചസാരയുടെ അമിത വർദ്ധന തടയുന്നു. മാത്രമല്ല ഇതര പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് പാഷൻ ഫ്രൂട്ടിൽ വളരെ കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് 30 (Glycemic index 30) ആണ് .…
Read More »