Health

സ്‌ട്രോക്ക്: ഉടൻ തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ രോഗിയെ രക്ഷിച്ചെടുക്കാം, രോഗം വരുന്നത് തടയാനും ചില മാർഗങ്ങളുണ്ട്; സ്‌ട്രോക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

   സ്‌ട്രോക്ക് ഇന്ന് ചെറുപ്പക്കാരെ പോലും  ബാധിയ്ക്കുന്നു. തലച്ചോറിനുള്ളിലെ രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതും ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതുമാണ് സ്‌ട്രോക്ക്. ഇങ്ങനെ വന്നാല്‍ നാഡികള്‍ നശിക്കും. നശിക്കുന്ന നാഡികള്‍ ശരീരത്തിലെ ഏതു ഭാഗത്തേയാണ് നിയന്ത്രിയ്ക്കുന്നതെന്നാല്‍ ആ ഭാഗത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. ചിലപ്പോള്‍ സംസാരത്തെയും കാഴ്ചയെയും  സ്‌ട്രോക്ക് ബാധിയ്ക്കും. ശരീരം തളര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും

സ്‌ട്രോക്ക് അംഗവൈകല്യമുണ്ടാക്കുന്നു. 10 പേര്‍ക്ക് സ്‌ട്രോക്ക് വന്നാല്‍ ഇതില്‍ 3 പേര്‍ മരിക്കും. ബാക്കി നാലു പേര്‍ കിടപ്പാകും. ഇനിയുള്ള മൂന്നു പേര്‍ വലിയ പ്രശ്‌നമില്ലാതെ പോകും. എന്നാല്‍ വീണ്ടും സ്‌ട്രോക്ക്, അറ്റാക്ക്, ഡിമന്‍ഷ്യ സാധ്യതകള്‍ ഇവര്‍ക്ക് കൂടുതലാണ്. ഇതു പോലെ പ്രായം ചെന്നവരിലെ അപസ്മാരം ഒരു കാര്യമാണ്.

Signature-ad

സ്‌ട്രോക്ക് സാധ്യത

ലോകത്ത് ഇന്ന് അറ്റാക്ക് കഴിഞ്ഞാൽ കൂടുതല്‍ പേര്‍ മരിക്കുന്ന രോഗമാണ് സ്‌ട്രോക്ക്. അതിനാല്‍ തന്നെ മാരകമാണ് ഇത്. അതു കൊണ്ടു തന്നെ ഇത് തടയാന്‍ കൃത്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇപ്പോള്‍ നാലില്‍ ഒരാള്‍ക്ക് സ്‌ട്രോക്ക് സാധ്യത വരുന്നു എന്നതാണ് പഠനങ്ങള്‍ പറയുന്നത്. ഈ സ്‌ട്രോക്ക് തടുത്തു നിര്‍ത്താന്‍ പറ്റും. ഇതു പോലെ ചികിത്സയുമുണ്ട്. പക്ഷേ വരാതെ നോക്കുകയാണ് ഏറ്റവും നല്ലത്. പ്രമേഹം, ബി.പി, അമിത വണ്ണം എന്നിവയുടെ ഒരു പരിണിത ഫലമാണ് സ്‌ട്രോക്ക്. ഇതു പോലെ അമിത മദ്യപാനം, പുകവലി എന്നിവയും സ്‌ട്രോക്കിനു കാരണമാണ്. ഹൃദയവാല്‍വ് തകരാര്‍ പോലുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും സ്‌ട്രോക്കിന് കാരണമാകും.

നാഡികള്‍ മരിക്കുന്നു

ഇതു പോലെ വ്യായാമം പ്രധാനമാണ്. ആഴ്ചയില്‍ 5 ദിവസമെങ്കിലും നടക്കണം. ഹൃദയാരോഗ്യം നോക്കണം. ഇതെല്ലാം മുൻകൂട്ടി കണ്ട് പരിഹരിക്കുക. അതായത് മെഡിക്കല്‍ പരിശോധന പ്രധാനം. സ്‌ട്രോക്ക് തുടങ്ങിയ ആ നിമിഷം മുതല്‍ രണ്ട് മില്യണ്‍ നാഡികള്‍ മരിച്ചു കൊണ്ടിരിയ്ക്കുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയണം. മെഡിക്കല്‍ സഹായം തേടണം.

സ്‌ട്രോക്ക് വന്നാല്‍ ഉടന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മുഖം ശ്രദ്ധിയ്ക്കുക. മുഖം കോടിപ്പോകുന്നത് കാണാം. ചിരിയ്ക്കാന്‍ ആവശ്യപ്പെടുക. ചുണ്ടു കോടിപ്പോകുന്നുണ്ടോയെന്ന് നോക്കുക. ഇതു പോലെ സംസാരിയ്ക്കാന്‍ പറയുക. സംസാരം അവ്യക്തമാകുമെങ്കില്‍ ശ്രദ്ധിക്കുക. ഇതു പോലെ കൈ നീട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുക. കൈ നീട്ടിപ്പിടിച്ച് ഏതെങ്കിലും കയ്യോ ഇരു കൈകളുമോ താഴെ വീണാല്‍ ഇത് മറ്റൊരു ലക്ഷണമാകും. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആശുപത്രയില്‍ എത്തിക്കുക. ആശുപത്രിയില്‍ എത്തിച്ചാല്‍ നാലര മണിക്കൂറിനുളളില്‍ ഒരു കുത്തിവയ്പ് നല്‍കിയാല്‍ ഈ ബ്ലോക്ക് അലിയിക്കാന്‍ സാധിയ്ക്കും.

എത്രയും വേഗം ചികിത്സ തേടാതെ ചിന്തിച്ചു നിന്നാല്‍ പല ന്യൂറോണുകളും നശിക്കും. കൂടുതല്‍ ആപത്തുണ്ടാക്കും. ഈ കുത്തിവയ്പ് എടുത്താന്‍ 90 ദിവസത്തിനു ശേഷം ഏകദേശം സാധാരണ നിലയില്‍ പലരും എത്തിയേക്കും. ഇതെക്കുറിച്ച് ഏറ്റവും നന്നായി മനസിലാക്കിയാല്‍ തന്നെ എത്രയും പെട്ടെന്ന് സ്‌ട്രോക്ക് തിരിച്ചറിഞ്ഞ് ആളെ രക്ഷിച്ചെടുക്കാനും സാധിയ്ക്കും. സമയമാണ് സ്‌ട്രോക്ക് കാര്യത്തില്‍ ഏറ്റവും പ്രധാനം.

Back to top button
error: