Health

ഇയർഫോണിന്റെ അമിതോപയോ​ഗം മൂലം കേൾവിക്കുറവ് അടക്കമുള്ള ​ഗുരുതര പ്രശ്നങ്ങൾ ബാധിക്കാം, ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാം എന്നറിയുക

    മൊബൈൽഫോൺ പോലെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത  അവശ്യവസ്തുവായി മാറിയിരിക്കുന്നു ഇയർഫോണും. പാട്ടുകേൾക്കുക, സിനിമ കാണുക, ഫോൺ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും ഔദ്യോ​ഗിക കാര്യങ്ങൾക്കും വരെ നമ്മൾ ഇയർഫോണിനെ ആശ്രയിക്കുന്നു. യാതൊരു തടസ്സങ്ങളും ഇല്ലാതെ മണിക്കൂറുകളോളം ഇയർഫോൺ ചെവിയിൽ വച്ചിരിക്കാൻ ഭൂരിഭാ​ഗം പേരും ഇഷ്ടപ്പെടുന്നു. എന്നാൽ കേൾവിക്കുറവ് അടക്കമുള്ള ​ഗുരുതരമായ പ്രശ്നങ്ങളാണ് ഇയർഫോണിന്റെ അമിതോപയോ​ഗം മൂലം ഉണ്ടാകുന്നതെന്ന് ഭൂരിഭാ​ഗം പേരും തിരിച്ചറിയുന്നില്ല. ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോ​ഗിക്കാമെന്ന് മനസിലാക്കുക.

ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോ​ഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.

അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.

​ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക.

ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.

മറ്റൊരാളുടെ ഇയർഫോൺ ഉപയോ​ഗിക്കുന്ന ശീലം അരുത്.

ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോ​ഗിക്കേണ്ടി വന്നാൽ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിക്കുക.

Back to top button
error: