Health

‘പുളിഞ്ചിക്ക’ എന്നു കേട്ടപ്പോഴേ നാവ് പുളിച്ചില്ലേ, ഔഷധഗുണങ്ങളുടെ കലവറയായ ഈ ചെടി ഇന്ന് തന്നെ തൊടിയിൽ നടുക

ഡോ.വേണു തോന്നക്കൽ

     പ്രമേഹം, രക്ത സമ്മർദ്ദം, രക്തരോഗ ങ്ങൾ, കരൾ രോഗങ്ങൾ, അമിത കൊളസ്ട്രോൾ എന്നിവ അലട്ടുന്നുണ്ടോ…? ഇല്ല എന്നാണ് ഉത്തര മെങ്കിൽ വളരെ നന്ന്. ഇനി അത്തരം രോഗങ്ങൾ പിടിപെടാതിരിക്കാൻ ഒരു പുളിഞ്ചിക്ക ചെടി തൊടിയിൽ നടുക തന്നെ.
പുളിഞ്ചിക്കയ്ക്ക് അത്രയേറെ ഔഷധ-പോഷക ഗുണങ്ങളുണ്ടെന്ന് മനസിലാക്കുക.

പുരാതനകാലത്ത് പ്രമേഹം, രക്തസ മ്മർദ്ദം, അണുബാധ എന്നിവയ്ക്ക് ഔഷധ മായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടു വൈദ്യത്തിലും ഇതര ചികിത്സാ രീതികളിലും പുളിഞ്ചിക്കയ്ക്ക് സ്ഥാനമുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല ഈജിപ്ത്, യൂറോപ്പ്, ഓസ്ട്രേലിയ, അമേരിക്ക എന്നീ നാടുകളിൽ പാരമ്പര്യ വൈദ്യശാസ്ത്ര ത്തിന്റെ ഭാഗമാണ് പുളിഞ്ചിക്ക .
ശാസ്ത്രീയമായ പഠനങ്ങളിൽ പുളിഞ്ചിക്കയുടെ ഔഷധഗുണം മനസ്സിലാക്കി യിട്ടുണ്ട്.
ഇരുമ്പൻ പുള്ളി , ചെമ്മീൻ പുളി എന്നൊക്കെ പ്രാദേശിയുമായി വിവിധ പേരിൽ അറിയപ്പെടുന്ന ഒരു പഴമാണിത്. ഇംഗ്ലീഷിൽ ഇതിനെ ബിലിമ്പി ഫ്രൂട്ട് (Bilimbi fruit) എന്ന് വിളിക്കുന്നു. Averrhoa bilimbi എന്നാണ് ശാസ്ത്രനാമം. ഓക്സാലിഡേസി (oxalidaceae) കുടുംബക്കാരാണ്. ലോകത്ത് മിക്ക പ്രദേശ ങ്ങളിലും ഇത് വളരുന്നു. എന്നാൽ മലേഷ്യയും ഇൻഡോനേഷ്യ യുമാണ് സ്വദേശം .
ഇത് ചെറിയൊരു മരമാണ്. പരിചരണം ഒന്നുമില്ലാതെ വളരും. നിറയെ കായ്ക്കും. അതാണ് ഏറ്റവും വലിയ പ്രത്യേകത. ചുവടു മുതൽ തല വരെ നിറയെ പുളിഞ്ചിക്ക പിടിച്ചു കിടക്കുന്നത് കാണാൻ എന്തൊരു ചന്തമാണ്. അപ്പോൾ ഇത് ഒരു അലങ്കാര ചെടി കൂടിയാണ്. ഭൂമി ഇല്ലാത്തവർക്ക് ചെടിച്ചട്ടിയിലും വളർത്താം.
പുളിഞ്ചിക്ക തിന്നാൻ ഏവർക്കും ഇഷ്ടമാണ്. വിശേഷിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും. വല്ലാത്ത പുളിപ്പാണ്. ആ പുളിപ്പിനു മുണ്ടൊരു സുഖം. മുതിർ ന്നവരുടെ സ്കൂൾ സ്മരണകളിൽ പുളിഞ്ചി ക്കയും കടന്നുവരുന്നുണ്ടാവും.

പുളിഞ്ചിക്ക ഒരു അടയാളമാണ്. നമ്മുടെ നാട്ടിൻപുറങ്ങളിൽ വിവാഹിതരായ യുവതി കൾ ഇത് തിന്ന് താൻ ഗർഭിണിയാണെന്ന് അറിയിച്ചിരുന്നു.
ഇതിൻ്റെ പുളിരുചി കാരണം ഇത് പുളിക്ക് പകരമായി വിഭവങ്ങളിൽ ചേർക്കുന്നു. കൂടാതെ ധാരാളം വിഭവങ്ങളും ഉണ്ടാ ക്കാവുന്നതാണ്. പുളിഞ്ചിക്ക അച്ചാർ ഗംഭീര മാണ്.
പുളിഞ്ചിക്ക ജീവകം സിയുടെ വലിയ ഒരു കലവറയാണ്. കൂടാതെ ജീവകം ഏ , ജീ വകം ബി കോംപ്ലക്സ, ഫോസ്ഫറസ്, കാൽ സ്യം, അയേൺ തുടങ്ങിയ ഖനിജങ്ങൾ, നാ രു ഘടകം എന്നിവയും ധാരാളമായി അടങ്ങി യിരിക്കുന്നു.
ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലുമ്പി. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: Averrhoa bilimbi. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി, കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. കസർഗോഡ് ഭാഗങ്ങളിൽ കോയക്കപ്പുുളി എന്നും അറിയപ്പെടുന്നുനുണ്ട്.

ഒരു പ്രധാന കാര്യം കൂടി . ഇരുമ്പൻ പുളിക്ക് ഏറെ പോഷക ഗുണങ്ങൾ ഉണ്ട്. എന്നുവച്ച് അത് അമിതമായി കഴിക്കരുത്. ഔഷധഗുണം ഉണ്ട് എന്ന കാരണം പറഞ്ഞു ചിലർ ഇതിന്റെ നീര് എടുത്തും കുടിക്കാറുണ്ട്. അരുത്. ഇതിൽ ഓക്സലേറ്റ് (oxalate)എന്ന ഒരു രാസഘടകം അടങ്ങി യിരിക്കുന്നു. ഇത് വൃക്കയിലെ കല്ലിന് കാര ണമാവാം. ഭയക്കേണ്ട. നിത്യേന ഒരു പാട് പ ഴങ്ങൾ നേരിട്ടും നീരെടുത്തും കഴിക്കുന്നവർ മാത്രം ശ്രദ്ധിച്ചാൽ മതി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: