Health
-
വായ്പുണ്ണ് ശല്യപ്പെടുത്തുന്നോ…? അഗത്തി ചീരയുടെ പൂവ് കറിവച്ച് കഴിക്കൂ; അറിയൂ അഗത്തി ചീരയുടെ 1000 ഗുണങ്ങൾ
ഡോ. വേണു തോന്നക്കൽ നാവിലും ചുണ്ടിലും നിറയെ പുണ്ണ് വന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ ഉടൻ അഗത്തി ചീരയുടെ പൂവ് കറി വച്ച് കഴിക്കുകയോ എണ്ണ കാച്ചി പുണ്ണിൽ പുരട്ടുകയോ ചെയ്യുക. ബുദ്ധിമുട്ടുകൾ വളരെ പെട്ടെന്ന് മാറും. പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ മതി ചിലർക്ക് വായിൽ പുണ്ണ് നിറയാൻ. ഭാര്യമാരോട് ഒന്ന് വഴക്കിട്ടാൽ മതി പിന്നെ ഒരാഴ്ചക്കാലം ചായപോലും കുടിക്കാൻ ആവാതെ വായിപ്പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്ന ഭർത്താക്കന്മാരെ കാണാം. വായ്പുണ്ണിന് മനസ്സുമായുള്ള ബന്ധം വ്യക്തമായല്ലോ. ഇതിന് അനവധി കാരണ ങ്ങളുണ്ട്. അതിന്റെ പാതോളജി തുടങ്ങി കൂടുതൽ വിവരങ്ങൾ ഇവിടെ തൽക്കാലം ചർച്ച ചെയ്യുന്നില്ല. വളരെയേറെ പോഷകസമൃദ്ധമായ ഒരു ഇലക്കറിയാണിത്. ജീവകം എ, ജീവകം ബി കോംപ്ലക്സ്, ജീവകം സി തുടങ്ങിയ ജീവകങ്ങളും മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം തുടങ്ങിയ ഖനിജ ങ്ങളും അടങ്ങിയിരിക്കുന്നു. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം…
Read More » -
ചെറുനാരങ്ങ ഔഷധസമ്പുഷ്ടം, അറിഞ്ഞിരിക്കുക ചെറുനാരങ്ങയുടെ എണ്ണമറ്റ ഗുണങ്ങൾ
ചെറുതൊന്നുമല്ല ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ. ദഹനക്കേടിനുള്ള ഉത്തമ പരിഹാരമാണ് ചെറുനാരങ്ങ. ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. സലാഡുകൾക്കു മുകളിലും ഇത് ഒഴിക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ് സോഡയിലോ ചെറുചൂടുള്ള വെള്ളത്തിലോ ചേര്‍ക്കുക. പല നിലയിലുള്ള ആരോഗ്യ സംരക്ഷണത്തോടൊപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. പല്ലിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന ധാരാളം ഗുണങ്ങള്‍ നാരങ്ങയിലുണ്ട്. ഇത് ബ്ലീച്ചിംഗ് ഏജന്റാണ്, ഇത് പല്ലിന്റെ മഞ്ഞനിറത്തെ തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. വായ്‌നാറ്റം, ബാക്ടീരിയ, മോണയിലെ രക്തസ്രാവം, പല്ലുവേദന എന്നിവയ്‌ക്കെതിരേ പ്രകൃതിദത്തമായി പോരാടാനും സഹായിക്കുന്നു ചെറുനാരങ്ങ. ഇതിനായി, ടൂത്ത് പേസ്റ്റിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് പല്ല് തേയ്ക്കുക. മുടിക്ക് നാരങ്ങ നീര് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഈ നീര് ശിരോചര്‍മ്മത്തില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, ശിരോചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സഹായകമാകും. ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ് നാരങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഗുണം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങ…
Read More » -
കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാം! 378 സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തി എഫ്ഡിഎ
അമേരിക്ക, ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പല രാജ്യങ്ങളും മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധമാർഗങ്ങൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നിരവധി സാനിറ്റൈസറുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378-ഓളം സാനിറ്റൈസറുകൾക്കാണ് എഫ്ഡിഎ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ സാനിറ്റൈസറുകൾ ഉപയോഗിക്കരുതെന്ന് എഫ്ഡിഎ നിർദേശം നൽകിയിരിക്കുന്നത്. മെഥനോൾ, 1-പ്രൊപനോൾ, ബെൻസൈൻ, അസറ്റൽഡിഹൈഡ് തുടങ്ങിയ ഏതാനും ഘടകങ്ങളടങ്ങിയ സാനിറ്റൈസറുകൾക്കാണ് വിലക്ക്. ഒപ്പം ഈഥൈൽ ആൽക്കഹോൾ, ഐസോപ്രോപിൽ ആൽക്കഹോൾ, ബെൻസൽകോനിയം ക്ലോറൈഡ് തുടങ്ങിയവ മതിയായ അളവിൽ ഇല്ലാത്ത സാനിറ്റൈസറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനും എഫ്ഡിഎ തീരുമാനിച്ചിട്ടുണ്ട്. മെഥനോൾ അടങ്ങിയ സാനിറ്റൈസറുകളുമായി സമ്പർക്കം പുലർത്തിയവർ ഉടനടി ചികിത്സ തേടണമെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു. ഉയർന്ന അളവിൽ മെഥനോൾ അടങ്ങിയവയുമായി സമ്പർക്കം പുലർത്തുന്നത് വഴി ഛർദി, തലവേദന, കാഴ്ചമങ്ങൽ, കോമ, നാഡീവ്യവസ്ഥയ്ക്ക് തകരാർ തുടങ്ങി മരണം വരെ സംഭവിക്കാമെന്നും എഫ്ഡിഎ…
Read More » -
നോറോ വൈറസ്: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്; പ്രതിരോധവും തക്ക സമയത്ത് ചികിത്സയും അനിവാര്യം
എറണാകുളം കാക്കനാട്ടെ സ്കൂളിലുള്ള വിദ്യാർത്ഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതൽ കുട്ടികളിലേക്ക് പകരാതിരിക്കാൻ ക്ലാസുകൾ ഓൺലൈൻ ആക്കി. രോഗബാധ ഉള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്കൂളിൽ നിന്നല്ല രോഗ ഉറവിടമെന്നാണ് നിഗമനം. പ്രതിരോധ നടപടികളെടുക്കാൻ സ്കൂളിന് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകി. വൈറസ് ബാധയുള്ള കുട്ടി സ്കൂളിൽ വന്നതാണ് മറ്റു കുട്ടികൾക്ക് പകരാൻ കാരണമെന്നാണ് നിഗമനം. തുടക്കത്തില്‍തന്നെ ശരിയായ ചികിത്സ നല്‍കിയാല്‍ ഈ രോഗം വളരെ വേഗത്തില്‍ ഭേദമാകുന്നതാണ്. വൈറസ് ബാധ ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. നോറോ വൈറസിനെക്കുറിച്ച് അറിയാം: എന്താണ് നോറോ വൈറസ്? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തിന്‍റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.…
Read More » -
പഴം മുളച്ചൊരു വാഴ, കല്ലുവഴ ഔക്ഷധങ്ങളുടെ അക്ഷയഖനി
ഡോ. വേണു തോന്നക്കൽ പഴം മുളച്ച ഒരു വാഴ എന്ന ടൈറ്റിൽ ക ണ്ടപ്പോൾ ഉണ്ടായ കൗതുകം സ്വാഭാവികം . വാഴച്ചോട്ടിൽ കാണ്ഡത്തിൽ മുളക്കുന്ന വാഴക്കന്ന് വളർന്നാണ് വാഴയുണ്ടാവുന്നത്. ഇവിടെ വാഴപ്പത്തിലെ വിത്ത് മുളച്ച് വാഴയുണ്ടാവുന്നു. കല്ലുവാഴ, കാട്ടുവാഴ എന്നൊക്കെ വിളിക്കും. ഇംഗ്ലീഷിൽ wild banana അഥവാ rock banana. ബാഹുജ എന്നാണ് സംസ്കൃതത്തിലെ പേര്. ശാസ്ത്രനാമം എൻസെറ്റ സൂപ്പർബം (Ensete superbum). മൂസ്സേസീ (Musaceae) യാണ് കുടുംബം. ജന്മംകൊണ്ട് ഇന്ത്യക്കാരാണ്. എങ്കിലും ലോകത്ത് മിക്കാവാറും ഭാഗങ്ങളിൽ കാണുന്നു. ഇവ വംശനാശത്തിന്റെ വക്കിലാണ്. എന്നിരുന്നാലും നമ്മുടെ സഹ്യപർവ്വ നിരകളിൽ കാണാനാവും. കേരളത്തിൽ ഇടുക്കി ജില്ലയുടെ മലയോര പ്രദേശങ്ങളിലും വയനാട്ടിലും ഇവ അത്യാവശ്യം വളരുന്നു. മഹാരാഷ്ട്രയിലെ മദേരാൻ മലനിരകളിൽ വച്ചാണ് ലേഖകൻ ആദ്യമായി ഈ ചെടി കാണുന്നത്. സാധാരണ വാഴകളിൽ നിന്നും വ്യത്യസ്തമായി 10 മുതൽ 12 വർഷങ്ങൾ വരെ ഇത് ജീവിക്കുന്നു. ഏതാണ്ട് രണ്ടാൾ പരം (12 അടി) ഉയരവും…
Read More » -
ഒരേ ഇരിപ്പിൽ തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അരമണിക്കൂർ ഇടവിട്ട് എണീറ്റ് നടക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ
ദീര്‍ഘനേരം ഒരേ ഇരിപ്പിൽ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അനവധിയാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. പക്ഷേ, എത്ര നേരം ഇടവിട്ടാണ് ഇരിപ്പിടത്തിൽ നിന്നും ഇടവേളയെടുക്കേണ്ടത് എന്നും അത് എത്ര സമയം നീണ്ടുപോകണം എന്നുമൊക്കെ പലരുടെയും സംശയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദീർഘനേരം ഇരിക്കുന്നവരാണെങ്കിൽ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിറ്റുവീതം ഇടവേളയെടുത്ത് നടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ തടയുമെന്നാണ് ഗവേഷകർ പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പ്രസ്തുത ഫലം കണ്ടെത്തിയത്. അമേരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുപ്പത് മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം,…
Read More » -
ശരീരത്തെ രോഗമുക്തമാക്കാൻ, മനസ്സിനെ സംഘര്‍ഷരഹിതമാക്കാൻ, അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയാൻ യോഗ പഠിക്കുക, പരിശീലിക്കുക
ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ സവിശേഷസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്. ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നമ്മെ സഹായിക്കും. ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളും യോഗയിലുണ്ട്. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി പകരും. അതുപോലെ സ്‌ട്രെസ്, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ- ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗയിമുകളിലേര്‍പ്പെടുന്നത് ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തും. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ്…
Read More » -
കണ്ണിന് ചുറ്റുമുള്ള ‘ഡാർക്ക് സർക്കിൾസ്’ മാറ്റാം, ചില വഴികൾ
കണ്ണുകളുടെ ചുറ്റുമുള്ള ഇരുണ്ട നിറം പല ആളുകളും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും കണ്‍തടങ്ങളില്‍ കറുത്ത പാട് അഥവാ ‘ഡാർക്ക് സർക്കിൾസ്’ ഉണ്ടാകാം. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കൂടാതെ, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകും. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം… സ്ട്രോബെറി നീര് തുളസിയിലയും വെള്ളരിക്കാ നീരും കലർത്തി കണ്ണിനു ചുറ്റും പുരട്ടുന്നത് ഇരുണ്ട പാടുകൾ കുറയ്ക്കാൻ സഹായിക്കും. തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും. അവാക്കാഡോയുടെ പള്‍പ്പും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കും. ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍…
Read More » -
കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; രോഗബാധിതരെ കണ്ടെത്താൻ അശ്വമേധം കാമ്പയിനു തുടക്കം
തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു. തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍ എന്നിവയുള്ളവര്‍ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് ആരോഗ്യ വകുപ്പ് ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തിനായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി പൂര്‍ണമായും കുഷ്ഠരോഗത്തില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കൃത്യമായ വിവരം നല്‍കണം. അതിലൂടെ രോഗമുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആളുകളിലും…
Read More » -
ചർമ്മകാന്തിയും സൗന്ദര്യവും വർദ്ധിപ്പിക്കാൻ വഴിതേടി അലഞ്ഞവർക്ക് ഒരു സന്തോഷ വാർത്ത, ഇതാ ഒരത്ഭുത പഴം
ഡോ. വേണു തോന്നക്കൽ മെച്ചപ്പെട്ട ചർമ്മകാന്തിയും സൗന്ദര്യവും സ്വായത്തമാക്കി പ്രായത്തെ അതിജീവിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരത്ഭുത ഫോർമുല. അതാണ് പെർസിമൺ ( Persimmon) പഴം. പ്രായത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന ചില ജൈവ തന്മാത്രകൾ ഈ പഴത്തിലുണ്ട്. തന്മൂലം ചർമം തിളക്കമുള്ളതും സുന്ദരവും ആയിരിക്കും. ഇത് ചർമ്മരോഗങ്ങളെ അകറ്റി ചർമാരോഗ്യം നില നിർത്തുന്നു. മാത്രമല്ല, ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ക്യാൻസർ, ഹൃദ്രോ ഗങ്ങൾ എന്നിവയെ ചെറുത്തു തോൽപ്പി ക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പൂർവാധികം ഭംഗി യോടെ നിലനിർത്താൻ സഹായിക്കുന്നു. ഇക്കാലത്ത് പടർന്നേറുന്ന പകർച്ചവ്യാധിക ൾ നമ്മുടെ രോഗപ്രതിരോധശേഷിക്കുറവി നെയാണ് സൂചിപ്പിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായി ക്കുകയും ശ്വാസകോശം, വൃക്കകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വർദ്ധിത കൊളസ്ട്രോൾ, പ്രമേഹം, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നത് ഉത്തമം. പെർസിമൺ പഴം ആന്റി ഓക്സിഡന്റു കളുടെ ഒരു കലവറയാണ്. കൂടാതെ ജീവ കം എ, ജീവകം…
Read More »