Health
-
ജലദോഷ പനി പടരുന്നു, കാര്യക്ഷമമായി നേരിട്ടില്ലെങ്കിൽ ഗുരുതരമാകാം; രോഗം മാറാൻ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ജലദോഷ പനി തണുപ്പ് കാലം മാറാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പലരും ജലദോഷ പനിയില്‍ നിന്ന് മുക്തരായിട്ടില്ല. പനി, കുളിര്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ജലദോഷപ്പനി കുറച്ചൊന്നുമല്ല നമ്മെ ബുദ്ധിമുട്ടിക്കുന്നത്. ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) അനുസരിച്ച് ഒരാൾക്ക് വർഷത്തിൽ രണ്ടുതവണ ജലദോഷം വരാൻ സാധ്യതയുണ്ടത്രേ. ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും, നമ്മെ വളരെയേറെ അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന്റെ കാരണങ്ങൾ ജലദോഷത്തിന് കാരണമാകുന്ന നിരവധി വൈറസുകൾ ഉണ്ട്, റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണം. നമ്മുടെ വായ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരും. ജലദോഷത്തിന്റെ ലക്ഷണങ്ങൾ അണുബാധ പിടിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ജലദോഷത്തിന്റെ ചില ലക്ഷണങ്ങൾ ഇതാ. > ക്ഷീണം, തളർച്ച, കുളിര്,…
Read More » -
താരനെ തുരത്താന്‍ മൈലാഞ്ചിക്കൊപ്പം ഇവ ചേര്‍ക്കൂ
മുടിയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. പലപ്പോഴും ഈ താരന്‍ കാരണം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ബുദ്ധിമുട്ടാറുണ്ട്. തലയോട്ടിയില്‍ വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. തലയോട്ടിയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നതാണിത്. വരണ്ട താരന്‍ ആണെങ്കില്‍ അത് ചീകുമ്പോള്‍ വസ്ത്രങ്ങളിലും പുറത്തുമൊക്കെ വീഴാനുള്ള സാധ്യത കൂടുതലാണ്. എണ്ണമയമുള്ള അടരുകള്‍ തലയോട്ടിയില്‍ ഒട്ടിപ്പിടിക്കുന്ന പ്രവണതയുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മുടി നന്നായി കഴുകാതിരിക്കല്‍, നനഞ്ഞ മുടി കെട്ടി വയ്ക്കു എന്നിവയെല്ലാം താരനുള്ള കാരണങ്ങളാണെങ്കിലും താരന്‍ അകറ്റേണ്ടത് വളരെ പ്രധാനമാണ്. താരന്‍ മാറ്റാന്‍ മൈലാഞ്ചി പണ്ട് കാലം മുതലെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മൈലാഞ്ചി. നര മാറ്റാന്‍ പലരും മൈലാഞ്ചി ഉപയോ?ഗിക്കുന്നത് എല്ലാവര്‍ക്കുമറിയാം. മുടിയ്ക്ക് പ്രകൃതിദത്ത നിറമായും ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കാന്‍ ഇത് സഹായിക്കും. മുടിയിലെ താരന്‍ മാറ്റാനും മൈലാഞ്ചി അഥവ ഹെന്ന ഏറെ സഹായിക്കും. മൈലാഞ്ചി മാത്രമായി ഉപയോഗിക്കുന്നത് ഒരു പക്ഷെ മുടി വരണ്ടതായി…
Read More » -
അധികമായാല്‍ അമൃതും വിഷം; ഈ പ്രശ്‌നങ്ങളുള്ളവര്‍ ‘ബ്രോക്കോളി’ കഴിക്കരുത്
പോഷക സമ്പുഷ്ടമായ ബ്രോക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ബ്രോക്കോളി കഴിക്കുന്നത് ഒഴിവാക്കണം. പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. പക്ഷേ ബ്രോക്കോളി വലിയ അളവില്‍ കഴിക്കരുത്. എന്തൊക്കെ പ്രശ്നമുള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം. അലര്‍ജികള്‍ ബ്രൊക്കോളി അമിതമായി കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകും. ഇത് ചൊറിച്ചില്‍, ചര്‍മ്മത്തില്‍ ചുവപ്പ് അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുണങ്ങ് എന്നിവയുടെ പ്രശ്‌നത്തിലേക്ക് നയിക്കും. ഗ്യാസ് പ്രശ്‌നം ബ്രോക്കോളിയുടെ അമിതമായ ഉപഭോഗം ഗ്യാസ്, വായു, എരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. ബ്രോക്കോളിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും. ഇത് മലബന്ധം, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്കും കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തില്‍ ദോഷകരം ബ്രോക്കോളി കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് ഇതിനകം കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്‌നമുണ്ടെങ്കില്‍ ബ്രൊക്കോളി അമിതമായി…
Read More » -
കട്ടൻ കാപ്പിക്ക് ഗുണങ്ങൾ ധാരാളം, പക്ഷേ അമിതമാകരുത്; കുടിക്കൂ ദിവസവും നാല് കപ്പ് വീതം
ദിവസവും നാല് കപ്പ് കട്ടന്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിച്ചാല്‍ ഗുണം ഇരട്ടിയാകും. മാത്രമല്ല, കട്ടൻ കാപ്പിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പറയുന്നത്, കാപ്പി ബീന്‍സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടന്‍ കാപ്പിയില്‍ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔണ്‍സ് എസ്പ്രെസോയില്‍ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മിതമായി കഴിക്കുമ്പോള്‍, കട്ടന്‍ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. ബ്ലാക്ക് കോഫിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാപ്പിയില്‍ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റായ ഫിനോളിക് ഗ്രൂപ്പിന്റെ സംയുക്തമാണ്. ഇത് ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, ഗ്ലൂക്കോസ് സ്പൈക്കുകള്‍ കുറയ്ക്കുകയും കാലക്രമേണ…
Read More » -
പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം, പരീക്ഷിക്കൂ; ഫലം ഉറപ്പ്
ഡോ.വേണു തോന്നയ്ക്കൽ പൊണ്ണത്തടി കുറയ്ക്കാം എന്ന് കേൾക്കുമ്പോൾ അത് എപ്രകാരം എന്നാവും ഏവരും ചിന്തിക്കുന്നത്. ചികിത്സ ഒറ്റമൂലിയാണോ, ചിലവേറിയതാണോ, എന്നൊക്കെ അറിയാൻ ഒരു പക്ഷേ ആകാംക്ഷയുണ്ടാവാം. ഇത് തീരെ ചെലവ് കുറഞ്ഞ മാർഗ്ഗമാണ്. എന്നാൽ സീസണൽ ആണ് എന്ന ഒരു പ്രശ്നമുണ്ട്. ഇതാണ് സീസൺ. അതിനാൽ വൈകിപ്പിക്കേണ്ട. പൊണ്ണത്തടിക്ക് മാത്രമല്ല, ഉദര പ്രശ്നങ്ങൾ, അമിത കൊളസ്ട്രോൾ, പ്രമേഹം, അങ്ങനെ അനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാര്യമായ തോതിൽ പരിഹാരമാണ്. ഔഷധം അല്ല . ഭക്ഷണമാണ്. ഭക്ഷ്യ വസ്തുവിന്റെ പേര് പറയുമ്പോൾ ഒരു പക്ഷേ ചിലരുടെയെങ്കിലും മുഖത്ത് പ്രകടമായിരുന്ന ആകാംക്ഷ മാറി അവജ്ഞ നിഴലിച്ചു എന്നു വരാം. ആള് മറ്റാരുമല്ല. നമ്മുടെ ചക്കപ്പൂഞ്ഞ്. ചക്കപ്പൂഞ്ഞ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാത്തവരോട് പറയുകയാണ്. ചക്കയുടെ ഉള്ളിൽ മധ്യഭാഗത്തായി സ്പോഞ്ച് മാതിരി കാണപ്പെടുന്ന ഭാഗമാണിത്. ചക്കപ്പൂഞ്ഞിനെ ചുറ്റിയാണ് ചക്കച്ചുള ക്രമീകരിച്ചിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു എന്നിവയെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളിൽ എഴുതിയിരുന്നു. ഇത് ചക്കയുടെ കാലമാകയാൽ ചക്കപ്പൂഞ്ഞ് സുലഭമാണ്. ചക്കപ്പൂഞ്ഞിൽ…
Read More » -
ആര്‍ത്തവ സമയത്തെ സെക്‌സ്; ഞെട്ടിക്കും ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍
ആര്‍ത്തവ സമയത്തെ സെക്‌സ് സ്ത്രീകളെ വെറുപ്പിക്കുന്ന സംഗതിയാണ്. ഇക്കാലങ്ങളില്‍ സെക്‌സ് ഒഴിവാക്കുന്നവരാണ് പലരും. ഹൈജീനിക് പ്രശ്‌നങ്ങളെ ഭയന്ന് ആര്‍ത്തവകാലത്തെ സെക്‌സ് എല്ലാവരും ഒഴിവാക്കു. എന്നാല്‍, ആര്‍ത്തവ സമയത്തെ സെക്‌സ് സുരക്ഷിതമാണ്. ആര്‍ത്തവ സമയത്തെ ലൈംഗികത കൊണ്ടുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇവയൊക്കെയാണ്. ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കാന്‍ സെക്‌സിന് കഴിയും. ഓര്‍ഗസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്‍ത്തിച്ച് ഈ സമയത്തുണ്ടാകുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല. രക്തമുള്ളതിനാല്‍ ലൂബ്രിക്കന്റുകളുടെ ആവശ്യവും വരുന്നില്ല. ലൈംഗികബന്ധത്തോടനുബന്ധിച്ച് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതു കൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാവുന്നതിനാല്‍ ആര്‍ത്തവം നേരത്തെ തീരാന്‍ സാധ്യതയുണ്ട്. ആര്‍ത്തവ കാലത്ത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വളരെ അപൂര്‍വമാണ്. എങ്കിലും ഗര്‍ഭനിരോധനസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ് പതിവ് വേഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ത്തവ സമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കുന്നതായി പറയുന്നു. ലൈംഗിക ശുചിത്വം പാലിക്കുക, ബന്ധപ്പെടുന്നതിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ അണുബാധ…
Read More » -
പേൻ ഒരു ‘ഭീകരജീവി’: ഉറക്കം നഷ്ടപ്പെടുത്തുന്നു, മാനസിക- ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു
ഡോ.വേണു തോന്നക്കൽ ചിത്രത്തിൽ കാണുന്ന ഈ ‘ഭീകരരൂപി’യെ അറിയാത്തവർ ഉണ്ടാവില്ല. അതാണ് നമ്മുടെ തലയിലെ സാക്ഷാൽ പേൻ. ഒഴിവു നേരത്ത് ഗ്രാമങ്ങളിൽ സ്ത്രീകൾ ഒത്തുകൂടിയാൽ അവർ പരസ്പരം തലയിൽ പേൻ നോക്കുന്നത് പണ്ടു കാലങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ജീവിതത്തിൽ മാത്രമല്ല പഴയ കാല സിനിമയിലും അത്തരം സീക്വൻസുകൾ ധാരാളമുണ്ടായിരുന്നു. പരസ്പരം തലയിൽ പേൻ തേടുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്. അമ്മമാർ ചെറിയ കുട്ടികളെ ഉറക്കാൻ ഈ മാർഗ്ഗം അവലംബിക്കാറുണ്ട്. കുട്ടികൾ മാത്രമല്ല ഉറക്കക്കുറവുള്ള മുതിർന്നവരിലും ഇത് വേറിട്ടൊരു അനുഭവമാണ്. ഈ പ്രവൃത്തി ഒരു നേരമ്പോക്ക് കൂടിയാണ്. കലയും വിനോദവും ആണ് . ഒരു നാടിൻ്റെ സാംസ്കാരത്തിന്റെ ഭാഗമാണ് എന്ന് വേണമെങ്കിൽ പറയാം. മുട്ട (Egg), നിംഫ് ( Nymph), പൂർണ്ണ വളർച്ചയെത്തിയ ജീവി (Adult) എന്നിങ്ങനെ മൂന്ന് അവസ്ഥകൾ ഉണ്ട് പേൻന്റെ ജീവിത ചക്രത്തിൽ. തലമുടിയിൽ മണൽ വിരിച്ച മാതിരി കാണുന്നതാണ് പേൻ മുട്ട. മുട്ട പൊട്ടി പേൻ കുഞ്ഞ്…
Read More » -
ആയുസ്സു വേണമെങ്കിൽ ആരോഗ്യം വേണം, ആരോഗ്യം വേണമെങ്കിൽ ആഹാരം കുറയ്ക്കണം
ശരീരഭാരം കുറയ്ക്കുന്നതിലും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിലും ഭക്ഷണ ശീലങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഭക്ഷണ സമയം നമ്മുടെ ഭാരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ഈ കുറിപ്പില്‍, ഭക്ഷണത്തിന്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിനെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യുന്നു. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്. ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ശരീരത്തിന് നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയോ തൈരോ പോലുള്ള ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം, ആസക്തി കുറയ്ക്കാനും ദിവസം മുഴുവന്‍ പൂര്‍ണ്ണതയുടെ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നേരെമറിച്ച്, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, പിന്നീട് ദിവസത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഉയര്‍ന്ന കലോറിയുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പ്രോട്ടീന്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ സമീകൃത ഉച്ചഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും ഉച്ചതിരിഞ്ഞ് മുഴുവനും നിങ്ങളെ പൂര്‍ണ്ണമായി നിലനിര്‍ത്താനും സഹായിക്കും. സമൃദ്ധമായ ഉച്ചഭക്ഷണവും ചെറിയ അത്താഴവും കഴിക്കുന്നത്…
Read More » -
തൈര് ആരോഗ്യ സംരക്ഷണത്തിൽ അഗ്രഗണ്യൻ, പക്ഷേ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ അപകടകാരി
തൈര് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമൊക്കെ ഉത്തമമാണ്. എന്നാൽ ചില ഭക്ഷ്യവസ്തുക്കളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. തെറ്റായ കോമ്പിനേഷനുകള്‍ ചര്‍മത്തിനെ ദോഷകരമായി ബാധിക്കും. മാത്രമല്ല ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. മാങ്ങ പോലുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കാരുത്. ഇത് ഒരേസമയം ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തില്‍ വിഷാംശം ഉല്‍പാദിപ്പിക്കുകയും ചെയ്യും. രാത്രി തൈര് കഴിക്കാന്‍ പാടില്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളിലെ പഞ്ചസാരയില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലര്‍ജി, ടോക്സിന്‍ ഇവയെല്ലാം ഉണ്ടാക്കുന്നു. പഴങ്ങള്‍ക്കു പകരം റൂം ടെംപറേച്ചറില്‍ തൈരില്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. തൈരില്‍ ഉള്ളി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചര്‍മത്തില്‍ അലര്‍ജി പ്രശ്നങ്ങളായ ചുവന്ന പാടുകള്‍, സോറിയാസിസ്, എക്സിമ ഇവയ്ക്കു കാരണമാകും. തൈര് മൃഗങ്ങളുടെ പാലില്‍ നിന്ന് എടുക്കുന്നതായതിനാല്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളായ…
Read More » -
വിവാഹിതരില്‍ മൂത്രായശ അണുബാധ കൂടുന്നതിനു കാരണങ്ങള്‍
വിവാഹശേഷം മൂത്രത്തില്‍പ്പഴുപ്പ് മൂലം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളും പുരുഷന്മാരുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. വൃത്തിയുള്ള സാഹചര്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താത്തതും വ്യക്തിശുചിത്വം ഇല്ലാത്തതും ഇത്തരത്തില്‍ മൂത്രത്തില്‍പ്പഴുപ്പിന് കാരണമാകുന്നു. നമ്മളുടെ യുറിനറി സിസ്റ്റത്തെ ബാധിക്കുന്ന ഈ അസുഖം കൂടിയാല്‍ ഗര്‍ഭാശയത്തേയും കിഡ്നിയേയുംവരെ ബാധിക്കുവാന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്താണെന്നു നോക്കാം. 1. എപ്പോഴും മൂത്രമൊഴിക്കുവാന്‍ തോന്നുക 2. മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ ചുട്ടുപുകച്ചില്‍ അനുഭവപ്പെടുക. 3. കുറച്ചുമാത്രം മൂത്രം പോവുക 4. കട്ടിയില്‍ മൂത്രം പോവുക 5. നല്ല കടും നിറത്തിലുള്ള മൂത്രം. 6. മൂത്രത്തില്‍ നിന്നും മണം വമിക്കുക. 7. വേദന അനുഭവപ്പെടുക. വിവാഹിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലൈംഗിക ബന്ധത്തിന് മുന്‍പും അതിനുശേഷവും ശരീരം വൃത്തിയാക്കേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്. ഇതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയാണ്. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 1. നന്നായി കഴുകി വൃത്തിയാക്കുക ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും തങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കി കഴുകേണ്ടത് അനിവാര്യമാണ്. അല്ലാത്ത…
Read More »