Health
-
രൂക്ഷമായ വിയര്‍പ്പുഗന്ധത്തെ പ്രതിരോധിക്കാൻ ലളിത മാർഗങ്ങൾ പലതുണ്ട്, അറിഞ്ഞിരിക്കുക അവയൊക്കെ
വിയര്‍പ്പുഗന്ധം പലരും അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്നമാണ്. പക്ഷേ ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ അകറ്റാം. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തി വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധമകറ്റും. അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്. വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിത മസാല, എരിവ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തിലെ മഗ്നീഷ്യം അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം. മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നു. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള,…
Read More » -
വെറും വയറ്റില്‍ ചായയും ബിസ്‌കറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരം
ചായയും ബിസ്‌കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് പലവിധത്തിൽ ദോഷകരം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബിസ്‌കറ്റ് കഴിക്കുമ്പോള്‍ ഒരു ഊര്‍ജമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചായ-ബിസ്‌കറ്റ് കോമ്പിനേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടല്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിച്ചാൽ അത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ ഉപയോഗം മലബന്ധത്തിലേക്ക് നയിക്കും. ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ബിസ്‌ക്കറ്റിലെ പഞ്ചസാരയുടെ അംശം കാരണം ചായയുടെ ആഘാതം കൂടുതല്‍ വഷളാകുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്‌ക്കൊപ്പം ബിസ്‌ക്കറ്റില്‍ സാധാരണയായി ഗോതമ്പ് പൊടിയും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം ആമാശയത്തിലെ ബാലന്‍സ് പുനഃസ്ഥാപിക്കുന്ന ആല്‍ക്കലൈന്‍ എന്തെങ്കിലും കുടിക്കേണ്ടതുണ്ട്. ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍, കുടലിന്റെ വീക്കം കുറയ്ക്കാനും ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം ഒഴിവാക്കാനും പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍…
Read More » -
അറിഞ്ഞിരിക്കാം വായിലെ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ചുണ്ടുകൾ, മോണകൾ, നാവ്, കവിളുകളുടെ ആന്തരിക പാളി എന്നിങ്ങനെ ഏത് ഭാഗങ്ങളിലും ഓറൽ കാൻസർ വികസിക്കാം. ഇന്ത്യയിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ഓറൽ ക്യാൻസർ അഥവാ വായിലെ കാൻസർ. പുകയില ഉപഭോഗം വായിലെ അർബുദത്തിന് കാരണമാകുന്ന പ്രധാന ഘടകമാണെന്ന് സയൻസ് ഡയറക്‌റ്റിൽ 2020-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. പുകവലി ട്യൂമർ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. തിരിച്ചറിയാൻ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതൽ കൂടുതൽ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ പലപ്പോഴും ഇത് നേരത്തെ കണ്ടെത്താൻ സാധിക്കും. രോഗം വരുന്നത് തടയാൻ സാധിക്കില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രായം കൂടുന്തോറും ഓറൽ കാൻസർ വരാനുള്ള സാധ്യതയും കൂടുന്നു. 45 വയസ്സിനു മുകളിൽ ഉള്ളവരിലാണ് ഈ കാൻസർ ഏറ്റവുമധികം കാണുന്നത്. മോണയിലോ നാവിലോ ടോൺസിലോ വായയുടെ ആവരണത്തിലോ ചുവപ്പോ വെള്ളയോ കട്ടിയുള്ള പാടുകൾ പ്രത്യക്ഷപ്പെടാം.…
Read More » -
കാത്സ്യം കുറഞ്ഞാൽ പല ഗുരുതര രോഗങ്ങളും പിടികൂടും, മുൻ കരുതലായി ഈ ഭക്ഷണങ്ങൾ കഴിക്കൂ
കാത്സ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദം, പേശികളിലും സന്ധികളിലും വേദന, പല്ലുവേദന, വരണ്ട ചര്‍മ്മം, നഖങ്ങള്‍ ഒടിഞ്ഞുപോകുക, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാത്സ്യത്തിന്റെ കുറവ് നികത്താൻ പാല്‍, തൈര്, പനീര്‍, പച്ച പച്ചക്കറികള്‍ എന്നിവയുടെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കണം. കാത്സ്യത്തിന്റെ ഏറ്റവും വലിയ ഉറവിടം പാലും പാലുല്‍പ്പന്നങ്ങളുമാണ്. നമ്മുടെ ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്‌സ്. ബദാം ആണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം നല്‍കുന്നത്. ഒരു കപ്പ് ബദാമില്‍ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു. മഗ്‌നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ബദാം. കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടം പച്ച ഇലക്കറികളാണ്. ഇവ വഴിക്കുന്നത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍…
Read More » -
രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
രക്തത്തിലെ പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കും. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി 12 സഹായിക്കും. വിറ്റാമിന്‍ ബി 12 സാധാരണയായി മുട്ട, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഉത്പാദനത്തെ ഇരുമ്പ് പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകള്‍, മാതളനാരങ്ങ, പയര്‍, ഇലക്കറികള്‍ എന്നിവ…
Read More » -
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പാല്‍ കുടിക്കുന്ന ശീലം നന്നല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകും
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പലർക്കും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന ശീലമുണ്ട്. പക്ഷേ ഇത് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്‌റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്‌റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്‌റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്‌റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല്‍ നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്‌റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍…
Read More » -
ഉറക്കം വരാത്തവർക്ക് ഉറങ്ങാൻ ചില സൂത്രവഴികൾ, ഉറങ്ങാനും ഉണരാനും ‘ജൈവ ക്ലോക്ക്’ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം
വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം ദോഷകരമെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ജീവിതശൈലീ രോഗങ്ങളില്‍ നിന്നു സുരക്ഷ നേടാനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകാനുമൊക്കെ നല്ല ഉറക്കം അനിവാര്യമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴു മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണങ്ങളൊന്നുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിനൊരു ‘ജൈവ ക്ലോക്ക്’ ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിൻ്റെ പ്രവര്‍ത്തനക്രമമാണത്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്.…
Read More » -
കൊഴിച്ചിലിനെയും അകാലനരയെയും പ്രതിരോധക്കും; മുടി തഴച്ചുവളരാനും മുരിങ്ങയില മാജിക്!
ശരീരത്തിന്റെ ആരോഗ്യം പോലെ പ്രാധാന്യം നല്‍കേണ്ടതാണ് മുടിയുടെ ആരോഗ്യത്തിന് ശരീരത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില സാധനങ്ങള്‍ മുടിക്കും പ്രയോജനം ചെയ്യുന്നു. അതിലൊന്നാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കോശവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ബയോട്ടിന്‍ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സിങ്ക്,? വിറ്റാമിന്‍ എ,? അയണ്‍ എന്നിവയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മുടിക്ക് ഇത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. മുടി നരയ്ക്കുന്നത് തടയാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു, ആന്റ് ഓക്‌സിഡന്റായതിനാല്‍ ഇത് മുടിയിലെ മെലാനിന്‍ നിലനിറുത്താന്‍ സഹായിക്കുന്നു. ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയുകയും മുടിയുടെ കറുപ്പ് നിറം നിലനിറുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മുടിക്ക് സംരക്ഷണം നല്‍കുകയും മുടിയിഴകളില്‍ ആവരണം പോലെ നിലനില്‍ക്കുകയും ചെയ്യും. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍ തലമുടി കൊഴിയുന്നത് തടയുന്നു. . മുടിയുടെ വളര്‍ച്ച കൂട്ടുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മുരിങ്ങയിലയില്‍ ടെറിഗോസ്പേര്‍മിന്‍ എന്ന ഘടകമുണ്ട്.…
Read More » -
മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ അതിപ്രധാനം, അത്തരം ഭക്ഷണങ്ങൾ ഏതൊക്കെ…?
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം വഹിക്കുന്നു. ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിറുത്തുന്നതിന് ധാന്യങ്ങള്‍ ആവശ്യമാണ്. അതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഡാര്‍ക്ക് ചോക്കളേറ്റ്, കോഫി, മുട്ട, കപ്പലണ്ടി, അവോക്കാഡോ, സോയ, വാള്‍നെട്ട്, പിസ്ത എന്നീ ഭക്ഷണങ്ങളും കഴിക്കുക. കൂടാതെ ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും…
Read More » -
അമിതവണ്ണം ക്യാൻസർ സാധ്യത കൂട്ടുമോ ?
ലോകത്താകമാനം ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാൻസർ കേസുകൾ കൂടാൻ കാരണമാകുന്നത്, മോശം ജീവിതരീതികൾ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികൾ അല്ലാത്ത കാരണങ്ങളും ഉണ്ടാകാം. എന്നാൽ കേസുകളിൽ കാര്യമായ വർധനവുണ്ടാകുന്നത് ജീവിതരീതികൾ അനാരോഗ്യകരമാകുന്നതിനാലാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഭക്ഷണരീതികൾ, വ്യായമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ വിഷയങ്ങളും അതുപോലെ തന്നെ അമിതവണ്ണവുമാണ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ അമിതവണ്ണം എല്ലാപ്പോഴും ക്യാൻസർ സാധ്യത കൂട്ടുകയില്ല. അങ്ങനെ ആശങ്കപ്പെടേണ്ടതുമില്ല. എന്നാൽ ഒരു വിഭാഗം കേസുകളിൽ അമിതവണ്ണം വില്ലനായി വരാറുമുണ്ട്. ഇത്തരത്തിൽ അമിതവണ്ണം എങ്ങനെയെല്ലാമാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. മൂന്ന് രീതികളാണ് കാര്യമായും ഇവർ വിശദീകരിക്കുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുമ്പോൾ അത് ഇൻസുലിൻ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം കോശങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസിനെ ആകിരണം ചെയ്യാൻ സാധിക്കാതിരിക്കുകയും കോശങ്ങൾ പെട്ടെന്ന് പെട്ടെന്ന് വിഘടിക്കുകയും ചെയ്യുന്നു. ഇതാണ് ക്യാൻസർ…
Read More »