Health

തൈര് ആരോഗ്യ സംരക്ഷണത്തിൽ അഗ്രഗണ്യൻ, പക്ഷേ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചാൽ അപകടകാരി

   തൈര് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമൊക്കെ ഉത്തമമാണ്. എന്നാൽ ചില ഭക്ഷ്യവസ്തുക്കളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. തെറ്റായ കോമ്പിനേഷനുകള്‍ ചര്‍മത്തിനെ ദോഷകരമായി ബാധിക്കും. മാത്രമല്ല ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. മാങ്ങ പോലുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കാരുത്. ഇത് ഒരേസമയം ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തില്‍ വിഷാംശം ഉല്‍പാദിപ്പിക്കുകയും ചെയ്യും. രാത്രി തൈര് കഴിക്കാന്‍ പാടില്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളിലെ പഞ്ചസാരയില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലര്‍ജി, ടോക്സിന്‍ ഇവയെല്ലാം ഉണ്ടാക്കുന്നു.

പഴങ്ങള്‍ക്കു പകരം റൂം ടെംപറേച്ചറില്‍ തൈരില്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. തൈരില്‍ ഉള്ളി ചേര്‍ത്ത് കഴിക്കാന്‍ പാടില്ല. തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചര്‍മത്തില്‍ അലര്‍ജി പ്രശ്നങ്ങളായ ചുവന്ന പാടുകള്‍, സോറിയാസിസ്, എക്സിമ ഇവയ്ക്കു കാരണമാകും. തൈര് മൃഗങ്ങളുടെ പാലില്‍ നിന്ന് എടുക്കുന്നതായതിനാല്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി എന്നിവയുടെ ഒപ്പം കഴിക്കരുത്. തൈരും മത്സ്യവും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഈ രണ്ടു ഭക്ഷണവും ചേരുമ്പോള്‍ അത് അനാരോഗ്യകരമാകുന്നു. തെരും പറാത്തയും മികച്ച കോമ്പിനേഷന്‍ ആണ്. പക്ഷേ എണ്ണമയമുള്ള പലഹാരത്തിപ്പം തൈര് കഴിക്കാന്‍ പാടില്ല.

Back to top button
error: