HealthLIFE

ആര്‍ത്തവ സമയത്തെ സെക്‌സ്; ഞെട്ടിക്കും ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍

ര്‍ത്തവ സമയത്തെ സെക്‌സ് സ്ത്രീകളെ വെറുപ്പിക്കുന്ന സംഗതിയാണ്. ഇക്കാലങ്ങളില്‍ സെക്‌സ് ഒഴിവാക്കുന്നവരാണ് പലരും. ഹൈജീനിക് പ്രശ്‌നങ്ങളെ ഭയന്ന് ആര്‍ത്തവകാലത്തെ സെക്‌സ് എല്ലാവരും ഒഴിവാക്കു. എന്നാല്‍, ആര്‍ത്തവ സമയത്തെ സെക്‌സ് സുരക്ഷിതമാണ്. ആര്‍ത്തവ സമയത്തെ ലൈംഗികത കൊണ്ടുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇവയൊക്കെയാണ്.

ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കാന്‍ സെക്‌സിന് കഴിയും. ഓര്‍ഗസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്‍ത്തിച്ച് ഈ സമയത്തുണ്ടാകുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല. രക്തമുള്ളതിനാല്‍ ലൂബ്രിക്കന്റുകളുടെ ആവശ്യവും വരുന്നില്ല.

Signature-ad

ലൈംഗികബന്ധത്തോടനുബന്ധിച്ച് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതു കൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാവുന്നതിനാല്‍ ആര്‍ത്തവം നേരത്തെ തീരാന്‍ സാധ്യതയുണ്ട്. ആര്‍ത്തവ കാലത്ത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വളരെ അപൂര്‍വമാണ്. എങ്കിലും ഗര്‍ഭനിരോധനസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്

പതിവ് വേഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ത്തവ സമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കുന്നതായി പറയുന്നു. ലൈംഗിക ശുചിത്വം പാലിക്കുക, ബന്ധപ്പെടുന്നതിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ അണുബാധ തടയും. ആര്‍ത്തവ വേളകളില്‍ സെക്സിലേര്‍പ്പെടുമ്പോള്‍രോഗങ്ങള്‍ പടരാനും അണുബാധയുണ്ടാവാനുമുള്ള സാധ്യത കൂടുതലാണെന്ന കാര്യവും മറക്കരുത്.

Back to top button
error: