Food

  • മത്തങ്ങാക്കുരുവിന്റെ ഗുണങ്ങള്‍  അറിഞ്ഞാൽ നിങ്ങളത് ഒരിക്കലും പാഴാക്കില്ല

    ഒട്ടുമിക്ക ആളുകളും  മത്തങ്ങ ഉപയോഗിക്കുമ്പോൾ അതിന്റെ കുരു വെറുതെ പാഴാക്കി കളയുന്നു. എന്നാൽ മത്തങ്ങ കുരുവിനുമുണ്ട് ധാരാളം ഗുണങ്ങൾ. നിങ്ങള്‍ക്ക്‌ ആകര്‍ഷകമായ ചര്‍മ്മവും മനോഹരമായ മുടിയുമാണോ ആവിശ്യം എങ്കില്‍ ഇതാ ഈ മത്തങ്ങാക്കുരുവിനെ കൂട്ട്‌ പിടിച്ചോളു.. പഴുത്ത മത്തങ്ങായുടെ കുരു വെള്ളത്തില്‍ ഇട്ട്‌ കഴുകിയ ശേഷം വെറുതെ കഴിക്കാവുന്നതാണ്‌. ഇങ്ങനെ ദിവസവും കഴിക്കുയാണെങ്കില്‍ ചര്‍മ്മ, കേശ സൗന്ദര്യം വളരെയധികം വര്‍ധിക്കും. ദിവസവും കഴിക്കുന്നത്‌ സൗന്ദര്യത്തിന്‌ മാത്രമല്ല ആരോഗ്യത്തിനും ഗുണം ചെയ്യും. മത്തങ്ങാക്കുരുവിന്റെ ഗുണങ്ങള്‍ തിരിച്ചറിയു. 1, മത്തങ്ങാക്കുരുവില്‍ അടങ്ങീരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ്‌ ചര്‍മ്മത്തിന്റെ ഈര്‍പ്പം നില നിര്‍ത്താന്‍ സഹായിക്കും. 2, മത്തങ്ങാക്കുരു മുഖത്തുണ്ടാകുന്ന കുരുവില്‍ നിന്നും കാരയില്‍ നിന്നും രക്ഷിക്കും. 3, വിറ്റാമിന്‍ ഏ-യാല്‍ സമ്പന്നമായ മത്തങ്ങാക്കുരു ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ അതി വേഗം ഉണങ്ങാന്‍ സഹായിക്കുന്നു. 4, ദിവസവും മത്തങ്ങാക്കുരു കഴിക്കുനത്‌ മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കും. 5, സിങ്ക്‌ ധാരാളം അടങ്ങീരിക്കുന്ന മത്തങ്ങാക്കുരു കഴിക്കുന്നത്‌ താരനില്‍ നിന്ന്‌…

    Read More »
  • ഗുണവും രുചിയും ആവോളം; ഇത് ഇഞ്ചിക്കറി മാഹാത്മ്യം

    നമ്മുടെ എല്ലാ സദ്യകളിലും ഇഞ്ചിക്കറി ഉണ്ടാവും. വെറുമൊരു കറി മാത്രമല്ല ഇത് കേട്ടോ. പുരാണകഥകളില്‍ തന്നെ പ്രാധാന്യം നേടിയ കറിയാണ് ഇഞ്ചിക്കറി. 108 കറികള്‍ക്ക് തുല്യമായ ഗുണങ്ങളും രുചിയുമുള്ള കറിയാണിതെന്ന് പറയപ്പെടുന്നു.   ഇഞ്ചിക്കറി ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവകള്‍ ഇഞ്ചി – 100 ഗ്രാം വെളിച്ചെണ്ണ – 2 ടീസ്പൂണ്‍ കടുക് – 1/2 ടീസ്പൂണ്‍ വറ്റല്‍ മുളക് കറിവേപ്പില – ആവശ്യത്തിന് മുളകുപൊടി – 1 ടീസ്പൂണ്‍ പച്ചമുളക് – 4 എണ്ണം ശര്‍ക്കര – 2 ടേബിള്‍സ്പൂണ്‍ വാളന്‍പുളി – ചെറുനാരങ്ങ വലിപ്പത്തില്‍ ഉപ്പ് – ആവശ്യത്തിന്   ഇഞ്ചിക്കറി തയ്യാറാക്കുന്ന വിധം ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം മിക്‌സിയില്‍ നന്നായി ചതച്ചെടുക്കുക. ശേഷം വാളന്‍ പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിര്‍ത്ത ശേഷം പിഴിഞ്ഞ് മാറ്റിവയ്ക്കുക. ഒരു കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചതച്ചുവച്ച ഇഞ്ചി…

    Read More »
  • ചൂടാണ്; തണ്ണിമത്തൻ വാരിവലിച്ചു കഴിക്കരുത്

    വേനലിലെ പരവേശത്തിനും ദാഹം ശമിപ്പിക്കുന്നതിനും ഏറ്റവും അത്യുത്തമമാണ് തണ്ണിമത്തൻ.എന്നാൽ ഇവ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷവുമാണ്.ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍  തണ്ണിമത്തന്‍ അധികം കഴിക്കുന്നത് പ്രമേഹത്തിനിടവരുത്തും. അമിതമായി മദ്യപിക്കുന്നവര്‍ മിതമായ അളവില്‍ മാത്രമെ തണ്ണിമത്തന്‍ കഴിക്കാവു എന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.മദ്യം കഴിക്കുന്നവര്‍ തണ്ണിമത്തന്‍ അധികം കഴിക്കുന്നത് കരൾ ‍രോഗത്തിന്റെ സാധ്യത കൂട്ടും. മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും കൂടുമ്പോളാണ് കരള്‍ രോഗം ഉണ്ടാകുന്നത്.   പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.

    Read More »
  • ഹൈദരാബാദ് ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം

    ധാരാളം ആരാധകരുള്ള ഒരു വിഭവമാണ് ബിരിയാണി.അതിൽതന്നെ പ്രധാനപ്പെട്ട ഒന്നാണ് ഹൈദരാബാദി ബിരിയാണി. 18-ാം നൂറ്റാണ്ടിലെ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന നിസാം അധികാരത്തിലിരുന്നപ്പോൾ മുഗൾ, തെലുങ്ക് വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി ഉടലെടുത്തത്. നമ്മളിൽ ചിലരെങ്കിലും ഹൈദരബാദി ബിരിയാണി കഴിച്ചിട്ടുണ്ടാകും.നല്ല അസാധ്യ രുചിയായതിനാൽ ഇതിനു ആരാധകരും ഏറെയാണ്.എന്നാൽ ഹൈദരാബാദി ബിരിയാണി കഴിക്കാൻ ഹൈദരാബാദ് വരെ പോകണമെന്നില്ല.അതിൻ്റെ കൃത്യമായ ചേരുവകളും പാചകരീതിയും അറിഞ്ഞാൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ: ചിക്കൻ – 1 കിലോ (ഇടത്തരം വലുപ്പമുള്ള കഷണങ്ങളായി മുറിക്കുക) ബസ്മതി അരി – 1 കിലോ സവാള – 5 എണ്ണം എണ്ണ – 6 ടീസ്പൂൺ നെയ്യ് – 3 ടീസ്പൂൺ A. ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിന്: • ഉപ്പ് • നാരങ്ങ – 1 • ചുവന്ന മുളകുപൊടി – 1 ടീസ്പൂൺ • മല്ലിപ്പൊടി –…

    Read More »
  • കട്ടന്‍ചായക്കു മുട്ടൻ ഗുണങ്ങൾ, പക്ഷേ അമിതമായാല്‍ കട്ടൻ ചായയും ദോഷകരം

    മിതമായ അളവില്‍ കട്ടന്‍ചായ ആരോഗ്യകരമാണ്. എന്നാല്‍ അമിതമായാല്‍ അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മിതമായ അളവില്‍, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഇതില്‍ കഫീന്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അളവ് കൂടിയാല്‍ ദോഷകരമാണ്. കട്ടന്‍ചായ അമിതമായാല്‍ ചെറിയ തലവേദന മുതല്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാം. കട്ടന്‍ചായയില്‍ ധാരാളം ടാനിനുകള്‍ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്. കട്ടന്‍ചായ കൂടുതല്‍ കുടിച്ചാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്കു കാരണമാകും. കൂടാതെ, വര്‍ധിച്ച ഹൃദയമിടിപ്പിനും ശരിയായ മര്‍ദ്ദത്തില്‍ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ സാധിക്കാത്തതു മൂലമുള്ള ഹൃദയത്തകരാറിനും കാരണമാകും. കൂടിയ അളവില്‍ പതിവായി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും. വയറുവേദന, ഗ്യാസ്ട്രബിള്‍, ഓക്കാനം, ഛര്‍ദി, ഉദരത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഉണ്ടാകാം. 10 ഗ്രാമിലധികം കഫീന്‍ അടങ്ങിയ കട്ടന്‍ചായ കൂടിയ അളവില്‍ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന്…

    Read More »
  • ഓട്ട്സിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്

    ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താൻ ഓട്ട്‌സ് പോലെ മറ്റൊരു വിഭവമില്ല     ഓട്ട്സ് എന്നു പറയുന്നത് ഒരു ധാന്യമാണ്.മിക്ക യൂറോപ്യൻ രാജ്യങ്ങളിലേയും ദൈനംദിന ആഹാരം എന്നുപറയുന്നത് ഓട്ട്‌സ് ആണ്. അന്താരാഷ്ട്ര തലത്തിൽ നടന്ന പലവിധ ഗവേഷണങ്ങളിൽ ജീവിതശൈലീ രോഗങ്ങൾ തടുത്തു നിർത്താനുള്ള ശേഷി ഓട്സിനുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് നമ്മുടെ നാട്ടിലും ഓട്സിന് പ്രചുരപ്രചാരം ലഭിച്ചത്. ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താൻ ഓട്ട്‌സ് പോലെ മറ്റൊരു വിഭവമില്ല.അമിതമായ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും, പ്രമേഹം കുറയ്ക്കുന്നതിനും, പൊണ്ണത്തടി ഒഴിവാക്കുന്നതിനും, ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനുമെല്ലാം ഓട്ട്‌സിലടങ്ങിയ ബീറ്റാ-ഗ്ലുക്കാൻ എന്നുള്ള ഘടകം സഹായകമാവുന്നു. മറ്റ് പല ധാന്യങ്ങളേക്കാളും കൂടുതൽ നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്സ്.ഒരു ബൗൾ ഓട്‌സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, സുപ്രധാന ഫാറ്റി ആസിഡുകൾ, നാരുകൾ, വിറ്റാമിൻ ഇ എന്നിവ നൽകുന്നു. ഓട്‌സിലെ ഉയർന്ന നാരുകൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റാനും…

    Read More »
  • മോരിന്റെ ഗുണങ്ങൾ ഈ ചൂടുകാലത്തെങ്കിലും അറിയാതെ പോകരുത് !

    മോരൊഴിച്ചുണ്ണരുത്.. മൂത്രമൊഴിച്ചുണ്ണണം.. കണ്ണു മിഴിക്കുന്നതിന് മുൻപ് ശ്രദ്ധിച്ചു വായിക്കുക… മോര് ഒഴിച്ച്(ഇല്ലാതെ) ഉണ്ണരുത്… മൂത്ര വിസർജനം നടത്തി വേണം ഭക്ഷണം കഴിക്കാൻ.. മലയാളം ഇങ്ങനെയും പ്രയോഗിക്കാം.അതുപോട്ടെ മോരാണ് നമ്മുടെ വിഷയം. അർശസ്സിന് തക്രത്തേക്കാൾ(മോര്) നല്ലൊരു ഔഷധമില്ലെന്നാണ് ചരകാചാര്യമതം. അതുകൊണ്ട് തന്നെ ഭേദം(bleeding or non bleeding) നോക്കാതെതന്നെ അർശസ്സിൽ മോരു കഴിക്കാവുന്നതാണ്. മോരു നല്ലൊരു പാനീയം എന്ന നിലയിലും ഉപയോ ഗിക്കാം തൈരിൽ വെള്ളം ചേർത്ത് കുലുക്കിയത് മോരല്ല… തൈരു കടഞ്ഞ് വെണ്ണ മാറ്റിയതാണ് മോര് എന്ന്  ഓർമ്മിപ്പിക്കുന്നു.മറ്റേത് മോരും വെള്ളമാണ്. ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല.പശുവിൻ പാൽ ഉറയൊഴിച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി എടുക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്.   മോര് വെള്ളം ചേർത്ത് നീട്ടി അതിൽ അൽപം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും നാരകത്തിലയും ഇട്ട് പാകത്തിന് ഉപ്പു ചേർത്തുണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാൻ മറ്റൊരു പാനീയങ്ങൾക്കും ആവില്ല.  …

    Read More »
  • മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന ഔഷധ ഗുണമുള്ള വാടാർ മഞ്ഞൾ…! ഒരു കിലോയ്ക്ക് വില ഒന്നര ലക്ഷം

       കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള വാടാർ മഞ്ഞൾ, ഒരു ലക്ഷം രൂപ വില വരുന്ന ബ്ലൂപ്രിന്റ് മഞ്ഞൾ എന്നിവയെ പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേൾക്കാൻ മാത്രമല്ല നേരിട്ടു കാണാനും അവസരമുണ്ടായിരുന്നു.  ആകാശ വാണി, കണ്ണൂർ കിസാൻ വാണി, കേരള ജൈവ കർഷക സമിതി എന്നിവ ചേർന്ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിൽ അപൂർവമായ 130 ലേറെ മഞ്ഞൾ ഇനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. തില്ലങ്കേരി ‘ജൈവകം’ വീട്ടിൽ ഷിംജിത്ത് തില്ലങ്കേരിയാണ് മഞ്ഞൾ പ്രദർശനവും വിൽപനയും നടത്തി ജനശ്രദ്ധ നേടിയത്. മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന തരം ഔഷധ ഗുണമുള്ളതാണ് വാടാർ മഞ്ഞൾ എന്ന് ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ‘വാടാർ മഞ്ഞളിന് ഇരുമ്പിനെ ഉരുക്കാനുള്ള ശേഷിയും ഉണ്ട്. ബ്ലൂപ്രിന്റ് മഞ്ഞൾ എടുത്ത് ഒരു നോട്ട് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ എന്താണോ കുത്തിക്കുറിക്കുന്നത് അവയുടെ പ്രിന്റ് അടിയിൽ 25 ഓളം പേജുകളിൽ രേഖപ്പെടുത്തും. ഇത് കൊണ്ടാണ്…

    Read More »
  • ചക്ക കൊണ്ട് മൂന്നു വിഭവങ്ങൾ

    ചക്കയുടെ സീസണാണിത്.ചക്ക വേവിച്ചതും ചക്കപ്പഴവുമൊക്കെ കഴിച്ച് ഇതിനകം തന്നെ എല്ലാവരും മടുത്തിട്ടുണ്ടാവും.അതുകൊണ്ടു തന്നെ  പകുതിയിലേറേ പ്ലാവിൽ കിടന്ന് പഴുത്തഴുകി നശിക്കുകയും ചെയ്യും.അതിനാൽ ചക്ക കൊണ്ട് ഓരോ ദിവസവും ഓരോ വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.അപ്പോൾ മടുപ്പ് അനുഭവപ്പെടില്ലെന്നു മാത്രമല്ല,ചക്ക വെറുതെ കിടന്നു നശിച്ചു പോകുന്നത് തടയാനും കഴിയും. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ ഒരു നാടൻ വിഭവമാണ് ചക്ക.ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും നമുക്ക് തടയാൻ സാധിക്കും.അതിനാൽ ചക്ക കഴിയും വിധം ഉപയോഗിക്കുവാൻ എല്ലാവരും ശ്രമിക്കുക.ഇതാ ചക്കകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന മൂന്നു നാലുമണി പലഹാരങ്ങൾ… 1) ചക്ക ഹൽവ  ആവശ്യമുള്ള സാധനങ്ങള്‍ പഴുത്ത ചക്കച്ചുള അരക്കിലോ തേങ്ങ ചിരകിയത് 2 കപ്പ് ശര്‍ക്കര 200 ഗ്രം വെള്ളം അരക്കപ്പ് ഏലയ്ക്കാപ്പൊടി ഒരു നുള്ള് നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍   തയ്യാറാക്കുന്ന വിധം ചക്കച്ചുളയും തേങ്ങയും വെവ്വേറെ മിക്‌സിയില്‍ അരച്ചെടുക്കുക. ശര്‍ക്കര ചീകി വെള്ളമൊഴിച്ച്…

    Read More »
  • വേനൽക്കാലങ്ങളിൽ നിറയെ  കായ പിടിക്കുന്ന ആസാം ലെമൺ

    വേനൽക്കാലത്ത് നിറയെ കുല കുത്തി കായ്ക്കുന്ന ഒരു നാരക ഇനമാണ് ആസാം ലെമൺ.ജ്യൂസ് അടിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു നാരകയിനമാണ് ഇത്.സാധാരണ നാരങ്ങയേക്കാളും നീളവും വലിപ്പവും കൂടിയ ഇവ അച്ചാറിടാനും മികച്ചതാണ്.  മറ്റുള്ള നാരകയിനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി പെട്ടെന്ന് കായ്ക്കുന്നതും വേനൽക്കാലത്ത് നിറയെ കുലകുലകളായി തൂങ്ങി നിൽക്കുന്നതുകൊണ്ടും ഇവ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്.കടുത്ത ചൂടിൽ നാരങ്ങാവെള്ളവും മറ്റും ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം.  കൂടാതെ സാലഡുകൾ ഉണ്ടാക്കാനും കറികളിൽ ചേർക്കാനും ഇവ ഏറെ നല്ലതാണ്.ഒരു ചെടിച്ചട്ടിയിലോ ഡ്രമ്മിലോ ചെറിയ ഗ്രോ ബാഗിലോ വെച്ചാൽ വീട്ടിലേക്ക് ആവശ്യമുള്ള  നാരങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാം.

    Read More »
Back to top button
error: