Food

മാമ്പഴം കഴിക്കൂ, സുന്ദരികളും സുന്ദരന്മാരും ആകൂ: പഴങ്ങളിൽ രാജാവായ മാമ്പഴത്തിന് മഹത്വങ്ങൾ ഏറെ

ഡോ. വേണു തോന്നയ്ക്കൽ

മാമ്പഴക്കാലം വരവായി. മാവും മരങ്ങളും ഗ്രാമവിശുദ്ധിയുടെ ചിഹ്നങ്ങളാണ്. നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തോട്ടങ്ങളും സിമന്റ് കാടുകളും ഉണ്ടാക്കി. ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി കഴിക്കാനും നാം ശീലിച്ചു.
പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃ ദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊ പ്പം നാരു ഘടകവും ആൻറി ഓക്സിഡന്റു കളും മാമ്പഴത്തിൽ ധാരാളമായുണ്ട്.
ആൻറി ഓക്സിഡന്റുകളും ജീവകങ്ങ ളും നമ്മുടെ മാനസിക സംഘർഷം ലഘൂകരി ക്കുകയും ചർമ്മരോഗം കാക്കുകയും ആരോഗ്യവും സൗന്ദര്യം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ മാമ്പഴം കഴിച്ച് സുന്ദരികളും സുന്ദരന്മാരും ആകൂ.
മാമ്പഴത്തിലെ കരോട്ടിനോയ്ഡുകൾ കാഴ്ച മെച്ചപ്പെടുത്തുന്നു. ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ധാരാളം നാര് ഘടകങ്ങൾ ഉള്ളതിനാൽ ദഹനം, മലശോധന എന്നിവ മെച്ചപ്പെടു ത്തുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം കാക്കുകയും ചെയ്യുന്നു. മറ്റു പഴങ്ങൾ പോ ലെ തന്നെ മാമ്പഴവും ജ്യൂസ് ( നീര് ) ആക്കാ തെ ചവച്ചരച്ചു കഴിക്കുന്നതാണ് ഉത്തമം.
പച്ചമാങ്ങ ഉപ്പും കൂട്ടി കഴിച്ചു ദാഹജലം കുടിച്ചവരുണ്ടാവും. അതുപോലെ ഉപ്പുമാങ്ങയും കടുമാങ്ങയും ഉപയോഗിച്ചിരുന്നു. അത്തരക്കാർ ഇന്നും നാട്ടിൻപുറങ്ങളിൽ ഉണ്ട്. അതൊക്കെയും ഓരോ ദേശത്തിന്റെ പ്രത്യേകതയും സംസ്കാരവുമാണ്.
മാങ്ങ(മാമ്പഴം) യിൽ നിന്നും ധാരാളം വിഭവങ്ങൾ തയ്യാറാക്കുന്നു. മാങ്ങാച്ചമ്മന്തി, മാമ്പഴപ്പുളിശ്ശേരി, കടുമാങ്ങ, കണ്ണിമാങ്ങ അച്ചാർ, കിച്ചടി, പച്ചടി, മാമ്പഴച്ചോറ് എന്നു തുടങ്ങി ധാരാളം വിഭവങ്ങൾ . ഓരോ ദേശത്തിന്റെ സംസ്കാരത്തിനും രുചിഭേദങ്ങൾക്കും ശീലത്തിനും അനുസരിച്ച് വിഭവങ്ങൾ ഉണ്ടാക്കുന്നു.
മാമ്പഴക്കാലം കഴിഞ്ഞാൽ മാങ്ങ ഉപയോഗിക്കുന്നതിനായി അത് ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നു. ഇന്നത്തെപ്പോലെ രാസവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം സൂക്ഷിക്കുന്ന ഏർപ്പാട് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നില്ല. അതിനാൽ അക്കാലത്ത് മാരക രോഗങ്ങളും കുറവായിരുന്നു.
മാങ്ങ ഉപ്പിലിട്ടു (ഉപ്പുമാങ്ങ) സൂക്ഷിക്കാൻ വലിയ ചീനഭരണികൾ ഉണ്ടായിരുന്നു. അത്തരം ഭരണികൾ ഇന്നും സൂക്ഷിക്കുന്ന വീടുകളുണ്ട്. സദ്യയിലെ ഒരു പ്രധാന ഇനമായിരുന്നു ഉപ്പുമാങ്ങ. ശാപ്പാട്ടു രാമൻമാരുടെ ഉപ്പുമാങ്ങാക്കഥകൾ ധാരാളം കേട്ടിട്ടുണ്ടാവും. ഉപ്പുമാങ്ങയിൽ നിന്നും അനവധി വിഭവങ്ങൾ തയ്യാറാക്കാം.
മാമ്പഴക്കാലത്ത് മാവിൻ ചുവട്ടിൽ ധാരാളം മാങ്ങയണ്ടികൾ ഉണ്ടാകും. അത് ശേഖരിച്ച് ഉണക്കി തല്ലിപ്പൊളിച്ചു പരിപ്പെടുത്ത് അരച്ച് അണ്ടിപ്പായസം ഉണ്ടാക്കിയിരുന്നു. പച്ചപരിഷ്കാരത്തിന്റെയോ ദുരഭിമാനത്തിന്റേയോ മണമടിക്കാത്ത മാവും മാമ്പഴവും ഉള്ള നാട്ടിൻപുറങ്ങളിൽ ഇന്നും അത്തരം ഭക്ഷണങ്ങൾ ജനത്തിന് ശീലമാണ്. അതിനാൽ അവരെ കാത്ത് പു ത്തൻ മാരക രോഗങ്ങളുടെ നീണ്ട ക്യൂവും വാതിലിന് പുറത്ത് കാണാനാവില്ല.
എല്ലാ മാമ്പഴത്തിനും പോഷക ഗുണം ഏതാണ്ട് സമാനമാണ്. അതിനാൽ ദുരഭിമാ നത്തിൻ്റെ പേരിൽ വലിയ വില നൽകി മുന്തിയ ഇനം മാമ്പഴം വാങ്ങി കച്ചവട കുത്തകകളെ സഹായിക്കേണ്ടതില്ല.
ഗൾഫ് രാജ്യങ്ങളിൽ കുത്തക കച്ചവടക്കാർ ചില മാമ്പഴങ്ങൾക്ക് ‘സ്വർണത്തേക്കാൾ’ വില രേഖപ്പെടുത്തി വിൽപനക്ക് വച്ചിരിക്കുന്നത് കാണാം. ഒരിക്കൽ ഒരു കൗതുകത്തിന് അത് സ്വർണ വില നൽകി വാങ്ങി രുചിച്ച് നോക്കിയിട്ടുണ്ട്. നമ്മുടെ കപ്പമാങ്ങയുടെ യോ കോട്ടുക്കുന്നന്റേയോ ഏഴയലത്ത് വരില്ല.
ഇത്തരം വിലയേറിയ മാമ്പഴം വാങ്ങാൻ മലയാളികൾ ക്യൂവിലുണ്ടാവും. നമ്മുടെ നാട്ടുമാങ്ങക്ക് ഒരു പേരുമിട്ട് വലിയ വില രേഖപ്പെടുത്തി വച്ചാലും വാങ്ങാൻ തെരക്കാവും. കച്ചവടക്കാരുടെ ചിന്തക്കൊത്ത് വളയാൻ അഭ്യസ്ഥവിദ്യരും ബുദ്ധിജീവികളുമായ നാം എപ്പോഴും തയ്യാർ.

മാംഗിഫെറ ഇൻഡിക്ക ( Mangifera indica) എന്നാണ് മാവിന്റെ ശാസ്ത്രനാമം. തെക്കൻ ഏഷ്യയാണ് ജന്മദേശം.

Back to top button
error: