Food

തൈരിനെ അവഗണിക്കരുതേ: എണ്ണമറ്റ ഗുണങ്ങൾ, യുവത്വം നിലനിർത്തും; മനുഷ്യ ശരീരത്തിന് വേണ്ട പോഷകങ്ങളും നല്ല ബാക്ടീരിയകളും സമൃദ്ധമായി ലഭിക്കും

  തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. പാൽ കഴിക്കുന്നത് മൂലം ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്.

   മനുഷ്യ ശരീരത്തിന് വേണ്ട നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുവുമാക്കാൻ തൈര് സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയവയാണ്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
തൈരിലെ ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കും.

Signature-ad

ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം, വയറിളക്കം, കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.

തൈരിലെ നല്ല ബാക്ടീരിയകൾ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും ശമിപ്പിക്കും.  തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കുക.

ശക്തമായ പ്രതിരോധശേഷി

നിരവധി പഠനങ്ങളിൽ തൈര് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ രക്തത്തിലെ പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്നാണ് ഫലങ്ങൾ കാണിക്കുന്നത്. തൈരിലെ നല്ല ബാക്ടീരിയകൾ ഭക്ഷണത്തിലൂടെ ദഹനവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്ന ചീത്ത ബാക്ടീരിയകൾക്കെതിരെ പോരാടുകയും അങ്ങനെ വയറിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്.

എല്ലുകൾക്ക് നല്ലത്

എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാൽസ്യം. 250 ഗ്രാം തൈരിൽ ഏകദേശം 275 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.  ഇത് തൈരിനെ കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടമാക്കുന്നു. കാൽസ്യം എല്ലുകളെ ബലപ്പെടുത്തുക മാത്രമല്ല, ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാൽസ്യം അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

തൈര് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ അടിഞ്ഞുകൂടുന്നത് തടയുന്നു, അമിതവണ്ണത്തിലേക്കും രക്തസമ്മർദ്ദത്തിലേക്കും നയിക്കുന്ന ഒരു ഹോർമോണാണ് ഇത്. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും തുടര്‍ന്ന്, ഇതിന്റെ ഭാഗമായി ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. ഒപ്പം ഇത്  ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Back to top button
error: