Breaking NewsKeralaLead NewsNEWSpolitics

സുധാകരന് പിന്തുണ പ്രഖ്യാപിച്ചതിലെ നീരസത്തെ തുടർന്ന് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി ബിജെപിയിൽ

ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു.

കെ.പി.സി.സി.യിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെയാണു സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽനിന്നും തീരുമാനമായതെന്ന് ജോബ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി വിട്ടത്.

Signature-ad

ജോബിനെ കൂടാതെ എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നോക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടറുമായ ജയകുമാർ അടക്കമുള്ളവരും ഇന്ന് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: