FoodLIFELife Style

വേനൽക്കാലത്ത് മുരിങ്ങ നടാം; നിറയെ കായ്ക്കാൻ ചില പൊടിക്കൈകളിതാ

ണ്ടൊക്കെ തൊടികളിൽ സർവസാധാരണമായിരുന്നു മുരിങ്ങ. മുരിങ്ങയിലയും മുരിങ്ങക്കായും കൊണ്ടുള്ള വിഭവങ്ങൾ ഏറെ രുചികരമെന്നു മാത്രമല്ല പോഷകസമ്പുഷ്ടവുമാണ്. എന്നാല്‍ മുരിങ്ങ ചെടി വളർന്നു പന്തലിച്ചാലും കായ്ച്ചു കിട്ടാന്‍ വലിയ പാടാണ്. സാമ്പാറിലും മറ്റും ഉപയോഗിക്കാന്‍ മുരിങ്ങക്കാ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് മിക്കവര്‍ക്കും. നല്ല പൂവിട്ടാലും ഇവയെല്ലാം കായാകുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയൂള്ളൂ. എന്നാല്‍ ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ വീട്ടിലെ മുരിങ്ങയിലും നല്ല പോലെ കായ്കളുണ്ടാകും.

ചെടിമുരിങ്ങ, മരമുരിങ്ങ എന്നിങ്ങനെ രണ്ടു വിധം മുരിങ്ങകളുണ്ട്. ചെടി മുരിങ്ങയുടെ തൈയാണ് നടുക. ഇത് നട്ട് ആറ് മുതല്‍ ഒമ്പത് മാസം കൊണ്ടു കായ്ക്കും. ചെടിയും ചട്ടിയിലുമെല്ലാം നടാം. നല്ല മരമുരിങ്ങ നാടന്‍ ഇനമാണ്, നമ്മുടെ പറമ്പിലൊക്കെ വളരുന്നത്. ഇവ വലുതായി മുകളിലേക്ക് പോകും. കായ് പിടിക്കാന്‍ വലിയ പാടാണ്. മുരിങ്ങ നടുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അവ പാലിച്ചാൽ നിറയെ കായ്കൾ ലഭിക്കും. അത് എന്തൊക്കെയാണെന്നു നോക്കാം:

  • 1. വെള്ളക്കെട്ടുള്ള സ്ഥലത്ത് ഒരിക്കലും മുരിങ്ങ നടാന്‍ പാടില്ല. വെള്ളം കുറച്ച് മാത്രം ആവശ്യമുള്ള ചെടിയാണ് മുരിങ്ങ.
  • 2. വേനല്‍ക്കാലത്താണ് മുരിങ്ങ നടേണ്ടത്, ഇപ്പോള്‍ മുരിങ്ങ നടാന്‍ അനുയോജ്യമായ സമയമാണ്.
  • 3. നല്ല പോലെ വെയില്‍ കിട്ടിയാല്‍ മാത്രമേ മുരിങ്ങ കായ്ക്കൂ. ഇതിനാല്‍ തണല്‍ ഇല്ലാതെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മാത്രം നടുക.
  • 4. ഉയരം കൂടും തോറും കമ്പ് കോതുക, എന്നാല്‍ മുരിങ്ങ കായ്ക്കാനുള്ള പ്രവണത ഏറെയാണ്. 10 അടിയില്‍ കൂടുതല്‍ വളരാന്‍ അനുവദിക്കരുത്. ചെടിമുരിങ്ങയിലാണ് ഈ മാര്‍ഗം ഏറെ അനുയോജ്യം.
  • 5. ചെറിയ ചൂടുള്ള കഞ്ഞിവെള്ളം മുരിങ്ങയുടെ തടത്തില്‍ നിന്നും അല്‍പ്പം മാറി തളിച്ചു കൊടുക്കുക.
  • 6. കുറച്ച് കടുക് അരച്ച് വെള്ളത്തില്‍ കലക്കി ചുവട്ടിലൊഴിക്കുക.
  • 7. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുരിങ്ങയ്ക്ക് ഒറ്റത്തുള്ളി വെള്ളം പോലും നല്‍കരുത്. എന്നാല്‍ മാര്‍ച്ചില്‍ കായ്ക്കാനുള്ള സാധ്യത ഏറെയാണ്.
  • 8. കുറച്ചു പഞ്ചസാര വെള്ളത്തില്‍ കലക്കി പൂക്കളില്‍ സ്േ്രപ ചെയ്യുക, തേനീച്ച വന്ന് പരാഗണം നടത്തി ധാരാളം കായ്കളുണ്ടാകും.
  • 9. പെരിയകുളം -1 , പെരിയകുളം – 2 എന്നീ ഇനം മുരിങ്ങകള്‍ നടാന്‍ ശ്രദ്ധിക്കുക. ഇവ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇനമാണ്. പെട്ടെന്ന് നല്ല പോലെ കായ്ക്കുന്ന ഇവ ചെടിമുരിങ്ങയില്‍പ്പെട്ടതാണ്.
  • 10. ന്യൂട്രിയന്‍സിന്റെ കുറവ് ഇല മഞ്ഞളിക്കാനും കായ്പിടുത്തം കുറയാനും കാരണമാകും. എപ്‌സം സാള്‍ട്ട് മൂന്ന് ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് ഇതിനെതിരേ ഫലം ചെയ്യും.

Back to top button
error: