Food

  • നാരുകളുടെ കലവറ; ബീൻസിന്റെ ഗുണങ്ങൾ

    പച്ചക്കറി വാങ്ങുന്ന കൂട്ടത്തിൽ പലരും മറക്കാതെ വാങ്ങുന്ന ഒന്നാണ് ബീൻസ്.പെട്ടെന്ന് ഒരു തോരൻ ഉണ്ടാക്കാനും ഫ്രൈഡ് റൈസിൽ ചേർക്കാനുമൊക്കെ  ഉപകാരപ്പെടുമെന്നതിനാൽ വീട്ടമ്മമാർക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണിത്. ലോകത്താകമാനം ഏതാണ്ട് 130 ൽ പരം ബീൻസ് ഉണ്ട്.ജീവകം എ,സി,കെ എന്നിവയാൽ സമ്പന്നമാണിത്. 100 ഗ്രാം ബീൻസിൽ 31കിലോ കാലറി ഊർജം, 7.13 ഗ്രാം കാർബോ ഹൈഡ്രേറ്റ്, 1.82 ഗ്രാം പ്രോട്ടീൻ, 0.34 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ജീവകം കെ, ജീവകം സി എന്നിവയും ബീൻസിൽ ഉണ്ട്. ജീവകങ്ങളും ധാതുക്കളും മാത്രമല്ല, ഭക്ഷ്യനാരുകളും ബീൻസിൽ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റുകളുടെയും ഉറവിടമാണിത്. ബീൻസിലെ കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. ബീൻസിന്റെ ആരോഗ്യഗുണങ്ങൾ: ∙ അർബുദം തടയുന്നു– ബീൻസിൽ ധാരാളമുള്ള ഹരിതകം അർബുദകാരികളായ ഹെറ്ററോസൈക്ലിക് അമീനുകളെ തടയുന്നു. ഉയർന്ന താപനിലയിൽ ഇറച്ചി ഗ്രിൽ ചെയ്യുമ്പോൾ ഉണ്ടാകുന്നവയാണ് ഹെറ്ററോ സൈക്ലിക് അമീനുകൾ. ബീൻസ്…

    Read More »
  • ഹോട്ടൽ ഭക്ഷണത്തെപ്പറ്റി പരാതിയുണ്ടോ, ഇതാ നേരിട്ടറിയിക്കാൻ പോര്‍ട്ടല്‍ റെഡി

       ഭക്ഷണം വൃത്തിഹീനമായി പാചകം ചെയ്യുന്നവരും വിളമ്പുന്നവരും ഇനി ശ്രദ്ധിച്ചോളൂ. പണി പാലുംവെള്ളത്തിലും കിട്ടും, പൊതുജനങ്ങള്‍ക്ക് ഭക്ഷണനിലവാരത്തെക്കുറിച്ചും വൃത്തിയും വിലയെക്കുറിച്ചുമൊക്കെയുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ റെഡി. മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പോര്‍ട്ടലില്‍ പരാതികള്‍ നേരിട്ട് നല്‍കാനും അതിന്‍മേല്‍ എടുത്ത നടപടികള്‍ അറിയാനും സാധിക്കും, പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും കഴിയും. പരാതിപ്പെടേണ്ടത് ഇങ്ങനെ ആദ്യമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് കംപ്ലൈയ്ന്റ്, മൈ കംപ്ലൈയ്ന്റ്‌സ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം, രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുന്നതിനു പിന്നാലെ വരുന്ന പേജില്‍ മൊബൈല്‍ നംപര്‍ നല്‍കി ഒ.ടി.പി എടുക്കുക, തുടര്‍ന്ന് പേര്, ഒ.ടി.പി എന്നിവ നല്‍കുക. പിന്നീട് കംപ്ലൈയ്ന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും. അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന്…

    Read More »
  • തൈരിനെ അവഗണിക്കരുതേ: എണ്ണമറ്റ ഗുണങ്ങൾ, യുവത്വം നിലനിർത്തും; മനുഷ്യ ശരീരത്തിന് വേണ്ട പോഷകങ്ങളും നല്ല ബാക്ടീരിയകളും സമൃദ്ധമായി ലഭിക്കും

      തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. പാൽ കഴിക്കുന്നത് മൂലം ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്.    മനുഷ്യ ശരീരത്തിന് വേണ്ട നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുവുമാക്കാൻ തൈര് സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയവയാണ്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം,…

    Read More »
  • അടുക്കളത്തോട്ടം നിർമ്മിക്കാം, വളരെയെളുപ്പം!

    നിത്യജീവിതത്തില് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്കുള്ളത്.ആഹാരത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും രുചിക്കും പച്ചക്കറികള്‍ അത്യന്താപേക്ഷിതമാണ്.,പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം.നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്. പച്ചക്കറികൾ നന്നായി വളരണമെങ്കിൽ നല്ല വെയിൽ വേണം.വിത്തിനേക്കാൾ തൈകൾ നടുന്നതാണ് എപ്പോഴും നല്ലത്.നല്ലയിനം പച്ചക്കറി തൈകൾ വാങ്ങാൻ കിട്ടും.അല്ലാത്തപക്ഷം തൈകൾ പ്രോട്രേകളിലോ പേപ്പർ ഗ്ലാസുകളിലോ സ്വയം പാകി മുളപ്പിച്ചാൽ മതി. ചെലവു കുറയ്ക്കുകയും ചെയ്യും.ട്രേയിൽ വിത്തു പാകുന്നതിന് നടീൽമിശ്രിതമായി തുല്യ അളവിൽ ചാണകപ്പൊടിയും ചകിരിച്ചോറും കൂട്ടിക്കലർത്തി ഉപയോഗിക്കാം. വിത്തുകൾ കുതിർത്തു…

    Read More »
  • വാഴക്കൃഷി അറിയേണ്ടതെല്ലാം

    വാഴ നടും മുൻപ് കുഴിയിൽ നല്ലതുപോലെ അടിവളം കൊടുക്കണം. വാഴ നട്ട് അടുത്ത 16 ദിവസം വെള്ളം ഒഴിക്കണ്ട, വളവും വേണ്ട. 56 ദിവസം കഴിയുമ്പോൾ എല്ലു പൊടി, പൊട്ടാഷ്…എന്നിവ കൊടുക്കണം. ഈ സമയത്ത് കൊടുക്കുന്ന വളമാണ് കായുടെ മുഴുപ്പും എണ്ണവും ഭംഗിയും പടലയും രൂപപ്പെടുത്തുന്നത്.. വാഴ കുലച്ചു കഴിഞ്ഞശേഷം പടലകൾ കൂടുവാൻ വേണ്ടി എന്തുചെയ്തിട്ടും കാര്യമില്ല..!! നേന്ത്രവാഴയ്ക്കുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും. വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല. വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും. വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും. വാഴക്കന്ന് ചരിച്ചു…

    Read More »
  • ബുദ്ധിക്കും ശക്തിക്കും ശരീരവളർച്ചയ്ക്കും ഉതകുന്ന പോഷകങ്ങ‌ൾ നിറഞ്ഞ ഭക്ഷണങ്ങൾ

    ഡോ.വേണു തോന്നയ്ക്കൽ   കയ്യിൽ കിട്ടുന്നതെന്തും വാരിവലിച്ച് കഴിച്ചിട്ട് പ്രയോജനമില്ല. നമ്മുടെ ശരീര വളർച്ചയ്ക്കും ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും വേണ്ട പോഷക ഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മാംസ്യം, കൊഴുപ്പുകൾ, അന്നജം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയാണ് ഇതിനാവശ്യമായ പോഷക ഘടകങ്ങൾ. മാംസ്യം അഥവാ പ്രോട്ടീനാണ് ശരീര നിർമ്മിതിയുടെ അടിസ്ഥാനം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത്. ഭക്ഷണം സസ്യജന്യമോ സസ്യേതരമോ ആവാം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്രോട്ടീനുകൾ അതേപടി ശരീരം ഉൾക്കൊള്ളുകയല്ല ചെയ്യുക. ഭക്ഷണത്തിലെ പ്രോട്ടീൻ ആമാശയത്തിൽ വച്ച് ഹൈഡ്രോക്ലോറിക് ആസിഡ്, ദഹനരസം, പ്രോട്ടിയെസ് എന്നിവയുടെ സഹായത്താൽ അമീനൊ ആസിഡ് (Amino acid) അഥവ അമീനൊ അമ്ലങ്ങൾ ആയി വിഘടിക്കുന്നു. ഇപ്രകാരമുണ്ടാവുന്ന അമീനാമ്ലങ്ങൾ ഒറ്റയ്ക്കോ ചെറിയ ചെയിനുകളായോ ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെടുന്നു. ആ അമീനാമ്ലങ്ങൾ പിന്നെയും പ്രോട്ടീനായി മാറുകയും ശരീര വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഒരു അമീനൊ ഗ്രൂപ്പും ഒരു ആസിഡ് ഗ്രൂപ്പും…

    Read More »
  • സൂക്ഷിക്കുക, പഞ്ചസാരയ്ക്ക് പകരമുള്ള ‘എറിത്രിറ്റോൾ’ തുടങ്ങിയ കൃത്രിമ മധുരങ്ങൾ മരണത്തിനു വരെ കാരണമാകുമെന്ന് പഠനം

      പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് ‘എറിത്രിറ്റോൾ’. സീറോ കലോറി ഉത്പന്നമായ ‘എറിത്രിറ്റോൾ’ ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നാച്ച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘എറിത്രിറ്റോൾ’ അമിതമായി ഉപയോ​ഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തി. നേരത്തേ തന്നെ ഹൃദ്രോ​ഗ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഡയബറ്റിസ് ഉള്ളവരോ ആണെങ്കിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുമെന്നും പഠനം വ്യക്തമാക്കുന്നു. പരിശോധയ്ക്ക് വിധേയരായവരില്‍ മുക്കാല്‍ ഭാഗവും രക്തസമ്മര്‍ദ്ദവും  അഞ്ചിലൊന്ന് പേര്‍ക്ക് പ്രമേഹവും ഉണ്ടായിരുന്നതായി കണ്ടെത്തി അമേരിക്കയിലും യൂറോപ്പിലുമുള്ള നാലായിരത്തിൽ പരം പേരിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. ഡയറ്റിൽ അമിതമായി ‘എറിത്രിറ്റോൾ’ ഭാ​ഗമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡെൻവറിൽ നിന്നുള്ള നാഷണൽ ജ്യൂവിഷ് ഹെൽത്ത് ഹോസ്പിറ്റലിലെ ഹൃദ്രോ​ഗവിഭാ​ഗം ഡയറക്ടർ ഡോ.ആൻഡ്ര്യൂ…

    Read More »
  • ആഹാരം കൃത്യസമയത്ത് തന്നെ കഴിക്കൂ, ‘ഈറ്റിങ് ഡിസോഡർ’ ഗരുതരമായ പല ശാരീരിക മാനസികാരോഗങ്ങൾക്കും കാരണമാകും

         കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ‘ഈറ്റിങ് ഡിസോഡര്‍’ എന്നുവിളിക്കുന്ന ഈ പ്രശ്നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ പല ഭാഗങ്ങളെ മോശമായി ബാധിക്കാം. ഈറ്റിങ് ഡിസോഡര്‍ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നാണ് മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൃത്യ സമയത്ത് ക്യത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതിനായി വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി മാനസിക സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനായുള്ള…

    Read More »
  • ചേമ്പില തോരന്‍ കഴിക്കണം; കാരണം കേട്ടവര്‍ പറയുന്നു ‘താള് ആള് കൊള്ളാ’മെന്ന്

    പണ്ടു കാലത്ത് അടുക്കളയിലെ മിക്കവാറും വിഭവങ്ങള്‍, പ്രത്യേകിച്ചു കറികള്‍ക്കു തോരനുമെല്ലാം ഉപയോഗിച്ചിരുന്ന പലതും പ്രകൃതിദത്ത വസ്തുക്കളായിരുന്നു. തൊടിയില്‍ തന്നെ വളരുന്ന പല തരം പച്ചക്കറി, ഇല വിഭവങ്ങള്‍. തൊടിയിലേയ്ക്കിറങ്ങി അന്നന്നേയ്ക്കുള്ള കറിക്കും തോരനുമുള്ള വകകള്‍ ശേഖരിച്ച് അടുക്കളയില്‍ പാചകമെന്നതായിരുന്നു രീതി. തൊടിയില്‍ വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ വളരുന്ന പല പച്ചക്കറികളുമുണ്ട്. ഇതിലൊന്നാണ് ചേമ്പ്. ചേമ്പ് നാം കറികള്‍ക്കും പുഴുക്കുണ്ടാക്കാനുമെല്ലാം മികച്ചതാണ്. ഇതിന്റെ വേരു മാത്രമല്ല, ഇലയും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ്. ഇലയും തണ്ടുമെല്ലാം കറികകള്‍ക്കും തോരനുമായി ഉപയോഗിയ്ക്കാറുമുണ്ട്. ചേമ്പിന്റെ ഇല, പ്രത്യേകിച്ചും തളിരില ഏറെ സ്വാദുള്ള നാടന്‍ ഇലക്കറിയാണ്. സ്വാദു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് ഇപ്പോള്‍ വളപ്പില്‍ ലഭിയ്ക്കുന്നവര്‍ പോലും പലപ്പോഴും അവഗണിയ്ക്കാറാണ് പതിവ്. ചേമ്പില കൊണ്ടു തോരന്‍ വച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ചേമ്പിന്റെ ഇളം ഇലകള്‍ തോരന്‍ വച്ചു കഴിയ്ക്കാന്‍ ഏറെ നല്ലതാണ്. മറ്റേത് ഇലക്കറികളേയും പോലെ. നമ്മുടെ പറമ്പില്‍…

    Read More »
  • മാമ്പഴം കഴിക്കൂ, സുന്ദരികളും സുന്ദരന്മാരും ആകൂ: പഴങ്ങളിൽ രാജാവായ മാമ്പഴത്തിന് മഹത്വങ്ങൾ ഏറെ

    ഡോ. വേണു തോന്നയ്ക്കൽ മാമ്പഴക്കാലം വരവായി. മാവും മരങ്ങളും ഗ്രാമവിശുദ്ധിയുടെ ചിഹ്നങ്ങളാണ്. നാം മാവും മരങ്ങളും വെട്ടി നിരത്തി റബ്ബർ തോട്ടങ്ങളും സിമന്റ് കാടുകളും ഉണ്ടാക്കി. ഏറ്റവും പ്രിയപ്പെട്ട മാമ്പഴം അന്യസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി കഴിക്കാനും നാം ശീലിച്ചു. പഴങ്ങളിലെ രാജാവാണ് മാമ്പഴം. രുചിയ്ക്കൊപ്പം അത്രകണ്ട് പോഷകസമൃ ദ്ധവുമാണ്. പഞ്ചസാര, കൊഴുപ്പ്, മാംസ്യം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയ്ക്കൊ പ്പം നാരു ഘടകവും ആൻറി ഓക്സിഡന്റു കളും മാമ്പഴത്തിൽ ധാരാളമായുണ്ട്. ആൻറി ഓക്സിഡന്റുകളും ജീവകങ്ങ ളും നമ്മുടെ മാനസിക സംഘർഷം ലഘൂകരി ക്കുകയും ചർമ്മരോഗം കാക്കുകയും ആരോഗ്യവും സൗന്ദര്യം നിലനിറുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ മാമ്പഴം കഴിച്ച് സുന്ദരികളും സുന്ദരന്മാരും ആകൂ. മാമ്പഴത്തിലെ കരോട്ടിനോയ്ഡുകൾ കാഴ്ച മെച്ചപ്പെടുത്തുന്നു. ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മാമ്പഴത്തിൽ ധാരാളം നാര് ഘടകങ്ങൾ ഉള്ളതിനാൽ ദഹനം, മലശോധന എന്നിവ മെച്ചപ്പെടു ത്തുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം കാക്കുകയും ചെയ്യുന്നു. മറ്റു പഴങ്ങൾ പോ ലെ തന്നെ മാമ്പഴവും ജ്യൂസ്…

    Read More »
Back to top button
error: