Breaking NewsKeralaLead NewsNEWSpolitics

കെ. സുധാരന്റെ പരിഭവം മാറ്റാൻ അനുനയ ശ്രമങ്ങളുമായി രമേശ് ചെന്നിത്തല; ‘അദ്ദേഹം ആരോടും പിണങ്ങിയിട്ടില്ല;ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്‘

ന്യൂഡൽഹി: കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരന് സീറ്റ് നല്കാത്തതിൽ അദ്ദേഹത്തിന് പരിഭവമുണ്ടെന്ന തരത്തിലുള്ള പ്രചാണങ്ങൾ ശക്തമാണ്. അതിനിടെ. സുധാകരന്റെ ഡൽഹിയിലെ താമസസ്ഥലമായ ​ഗോദാവരിയിലെത്തി കണ്ടിരിക്കുകയാണ് രമേശ് ചെന്നിത്തല. പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സന്ദർശനം. നിലവിലെ എംപിമാർക്ക് അസംബ്ലി ഇലക്ഷന് സീറ്റ് നല്കേണ്ടതില്ലയെന്നാണ് പാർട്ടി തീരുമാനം. സുധാകരനെ അനുനയിപ്പിക്കാനാണ് ചെന്നിത്തലയുടെ സന്ദർശനമെന്നാണ് വിവരം. സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെ ഈ സന്ദർശനം.

കെ സുധാകരൻ ആരോടും പിണങ്ങിയിട്ടില്ല. പാർട്ടിയിലെ ആർക്കും അദ്ദേഹത്തോടും പിണക്കമില്ല. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. കേരളത്തിലെയും കണ്ണൂരിലെയും കോൺഗ്രസിന്റെ കരുത്താണ് അദ്ദേഹം.  രമേശ് ചെന്നിത്തല പറഞ്ഞു.

Signature-ad

അതേസമയം, സീറ്റാവശ്യവുമായി മുന്നോട്ടു വന്ന അടൂർ പ്രകാശിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ദേശീയ നേതൃത്വം നടത്തുന്നുണ്ട്.

ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ സുധാകരൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയുണ്ടായി. നമ്മളെയൊക്കെ ആർക്കുവേണം, ആരും തന്നെ ചർച്ചയ്ക്കൊന്നും വിളിച്ചിട്ടില്ലയെന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: