Food

  • വണ്ണം കുറയ്ക്കാനും ആരോ​ഗ്യം വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന 5 സാലഡുകൾ

    ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അമിതവണ്ണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. വണ്ണം കൂടിയതിനേക്കാൾ ബുദ്ധിമുട്ടാണ് അത് കുറച്ചെടുക്കാൻ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ ഭക്ഷണപ്രിയൻ കൂടി ആണെങ്കിൽ ഒരിക്കലും കൂടിയ വണ്ണം അത്ര പെട്ടെന്നൊന്നും കുറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ വണ്ണം പിന്നീട് ശരീരത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് അത് നിസ്സാരമല്ല. പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട കാര്യം പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അൽപം ശ്രദ്ധിക്കാം. അതിന് വേണ്ടി നമുക്ക് ചില ചെറിയ മാറ്റങ്ങൾ ഭക്ഷണത്തതിൽ വരുത്താം. സാലഡ് ഇത്തരത്തിൽ ആരോഗ്യം നൽകുന്നതും അമിതവണ്ണം കുറക്കുന്നതുമാണ്. അമിതവണ്ണത്തെ ഒഴിവാക്കുക എന്നത് കൊണ്ട് നാം ആദ്യം ലക്ഷ്യമിടുന്നത് എപ്പോഴും ധാരാളം കലോറി അടങ്ങിയ വറുത്ത ഭക്ഷണങ്ങളും വിഭവങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നത് തന്നെയാണ്. അത് മാത്രമല്ല നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധാലുവായിരിക്കുകയും വേണം. അതുപോലെ തന്നെ…

    Read More »
  • കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാനുള്ള ചെപ്പടി വിദ്യ

    കൂർക്ക പലർക്കും ഇഷ്ടമുള്ള ഒന്നാണ്, എന്നാൽ ഇത് വൃത്തിയാക്കാൻ ഉള്ള പങ്കപ്പാട് ആലോചിക്കുമ്പോൾ പലരു ഈ ഉദ്യമത്തിൽ നിന്നും പിൻമാറും. എന്നാൽ ഇത്രയേറെ ടേസ്റ്റുള്ള ഒരു സാധനം എങ്ങനെ ഒഴിവാക്കും എന്നത് പലർക്കും സങ്കടമുണ്ടാക്കുന്നു. അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് സത്യം. എന്നാൽ കൂർക്ക വൃത്തിയാക്കുമ്പോൾ കൈയ്യിൽ കറ പറ്റുന്നു എന്നതാണ് പലരേയും അസ്വസ്ഥത പെടുത്തുന്നത്. പക്ഷേ ചില അവസരങ്ങളിൽ എങ്കിലും നിങ്ങൾ ശ്രദ്ധിച്ചാൽ അൽപം മിനക്കെട്ടാൽ കൈയ്യിൽ കറ പറ്റാതെ തന്നെ നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. കൈയ്യിൽ കറയാവുകയും ഇല്ല ആരോഗ്യത്തിന്റെ കാര്യത്തിൽ പിന്നോട്ടും പോവേണ്ടതില്ല. അതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങളിൽ നമുക്ക് കൂർക്ക വൃത്തിയാക്കാം എന്ന് നോക്കാം. കുക്കറിൽ വേവിക്കാം കുക്കറിൽ വേവിച്ച് കൊണ്ട് നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. അതിന് വേണ്ടി കല്ലും മണ്ണും ചെളിയും കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂർക്ക് നല്ലതുപോലെ കഴുകി പ്രഷർകുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഒന്നോ…

    Read More »
  • ഇറച്ചിയല്ല, ഇലക്കറികളാണ് ദിവസവും കഴിക്കേണ്ടത്

    പച്ചക്കറികളിൽ ഇലക്കറികൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്.വളരെ പോഷകാംശമുള്ളതും സ്വാദിഷ്ഠവുമാണ് ഇലക്കറികൾ. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില മുതലായവ കേരളത്തിലെ പ്രധാന ഇലക്കറികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഇലക്കറികളായ മല്ലിയില, പുതിനയില, പാലക്ക് മുതലായവ കേരളീയരും ഇപ്പോൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായ ഇലക്കറികളിൽ ലവണങ്ങൾ, ഇരുമ്പ്, കാൽസ്യം, ഫോസ് ഫറസ്, ജീവകം എ. ബി. സി എന്നീ ഘടകങ്ങളാണ് മുഖ്യമായും ഉള്ളത്. ഇരുമ്പിന്റെയും ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും നല്ല ഒരു സ്രോതസ്സാണ് ചീര. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ പുതിന ഉദരരോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ആമാശയശുദ്ധീകരണത്തിനും സഹായകരമാണ്. നമുക്ക് ചുറ്റിലും ധാരാളം പോഷകസമൃതമായ ഇലവിഭവങ്ങള്‍ ഉണ്ട്.അവയെല്ലാം തന്നെ പല അസുഖങ്ങളുടെയും മരുന്നായി ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്.നാരുകളാൽ സമ്പുഷ്ടമാണ് ഇലക്കറികൾ.അത് ശോധന സുഗമമാക്കാനും മലബന്ധം മാറാനും സഹായിക്കുന്നവയാണ്.ഇലക്കറികളിൽ ഉള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്സിഡന്റുകളും…

    Read More »
  • ചേനയുടെ ഔഷധഗുണങ്ങൾ അറിയാതെ പോകരുത്

    സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്.മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്.എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകൾക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പർ, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോൾ, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോൾ, ലൂപിയോൾ, ഫ്ളേവനോയ്ഡുകൾ ഇവയും ചേനയിലെ ഘടകങ്ങളിൽ ചിലതാണ്. ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അർശസ്, ദഹനപ്രശ്നങ്ങൾ, അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.   പ്രമേഹമുള്ളവർക്ക്…

    Read More »
  • സ്പെഷ്യല്‍ തവ ചിക്കന്‍ ഉണ്ടാക്കാം

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് തവ ചിക്കൻ.നോക്കാം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്. ചേരുവകൾ ചിക്കൻ- ഒരു കിലോ സവാള നുറുക്കിയത്- ഒരു കപ്പ് കാപ്സിക്കം നുറുക്കിയത്- ഒരു കപ്പ് പച്ചമുളക് നുറുക്കിയത്- നാലെണ്ണം തക്കാളി നുറുക്കിയത്- ഒന്ന് വെളുത്തുള്ളി ചതച്ചത്- അഞ്ച് തുടം ഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂൺ കുരുമുളക്- ഒരു ടീസ്പൂൺ കറിവേപ്പില- ആവശ്യത്തിന് ജീരകം- ഒരു ടീസ്പൂൺ മല്ലിയില നുറുക്കിയത്- രണ്ട് ടീസ്പൂൺ ചെറുനാരങ്ങാനീര്- ഒരു ടീസ്പൂൺ ഉപ്പ്- കാൽ ടീസ്പൂൺ പഞ്ചസാര- ഒരു നുള്ള് എണ്ണ- രണ്ട് ടേബിൾസ്പൂൺ കട്ടിത്തൈര്- ഒരു കപ്പ് മാരിനേറ്റ് ചെയ്യാൻ തന്തൂരി മസാല- ഒരു ടീസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ കട്ടിത്തൈര്- ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര്- ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം തന്തൂരി മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കട്ടിത്തൈര്, ചെറുനാരങ്ങാനീര്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടി…

    Read More »
  • ഇത്തവണത്തെ ഈസ്റ്ററിന് ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ ?

    ഈസ്റ്റർ രുചികളിൽ ഏറെ പ്രിയപ്പെട്ടതാണ് ചിക്കൻ വിഭവങ്ങൾ.ഇത്തവണ ഒരടിപൊളി ഫ്രൈഡ് റൈസ് ഉണ്ടാക്കാം… ചേരുവകൾ വെളുത്തുള്ളി അരിഞ്ഞത് -രണ്ടെണ്ണം കാബേജ് അരിഞ്ഞത് -കാൽക്കപ്പ് കാരറ്റ് അരിഞ്ഞത് -കാൽ കപ്പ് സവാള അരിഞ്ഞത് -കാൽ കപ്പ് സ്പ്രിംഗ് ഒനിയൻ -കാൽകപ്പ് ഗ്രീൻപീസ് വേവിച്ചത് -കാൽ കപ്പ് മുട്ട- ഒന്ന് സോയസോസ് -ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ -ഒരു ടീസ്പൂൺ ഓയിൽ- ഒരു ടീസ്പൂൺ. കുരുമുളകുപൊടി -ഒരു ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ ചോറ് തയ്യാറാക്കാനായി ബസുമതി റൈസ് ഒന്നര കപ്പ് (15 മിനിറ്റ് വെള്ളത്തിലിട്ടു കുതിർത്ത്) വെള്ളം -3 കപ്പ് ഉപ്പ് -ആവശ്യത്തിന് 15 മിനിറ്റിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു അരി നല്ലപോലെ കഴുകി മൂന്ന് കപ്പ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ചിക്കൻ മാരിനേറ്റ് ചെയ്യാൻ ബോൺലെസ് ചിക്കൻ 400 ഗ്രാം മുളകുപൊടി -ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ സോയാസോസ്- ഒരു ടീസ്പൂൺ നല്ലെണ്ണ -ഒരു ടീസ്പൂൺ…

    Read More »
  • ഈസ്റ്ററിന് ബീഫ് കുരുമുളക് റോസ്റ്റായാലോ ?

    ബീഫ് കുരുമുളക് റോസ്റ്റ് ചേരുവകൾ ബീഫ് – അര കിലോ ഉള്ളി – 3 വലിയ വലുപ്പം തക്കാളി – 3 എണ്ണം പച്ചമുളക്-3 എണ്ണം ഇഞ്ചി – ചെറിയ കഷണം വെളുത്തുള്ളി – 5–6 അല്ലി കറിവേപ്പില – 3 തണ്ട് ഗരംമസാല – 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ കശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ മഞ്ഞൾപൊടി – അര ടീസ്പൂൺ പെരുംജീരകപ്പൊടി – 1 ടീസ്പൂൺ തേങ്ങാപാൽ – കാൽ കപ്പ് കുരുമുളക് – മുക്കാൽ ടീസ്പൂൺ തയാറാക്കുന്ന വിധം  മസാലപ്പൊടികളും ഉപ്പും, ജിൻജർ ഗാർലിക് പേസ്റ്റും ചേർത്തു ബീഫ് വേവിച്ചെടുക്കണം.ചൂടായ പാനിൽ അരിഞ്ഞു വച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇട്ടു നല്ലതുപോലെ വഴറ്റുക.അതിലേക്ക് അരിഞ്ഞു വച്ച തക്കാളിയും ചേർത്തു നല്ലതുപോലെ വഴറ്റുക. ശേഷം എല്ലാ മസാലപ്പൊടികളും വേവിച്ചു വച്ച ബീഫും ഇട്ടും യോജിപ്പിച്ച് കുറച്ചു നേരം…

    Read More »
  • പെസഹ വ്യാഴത്തിന് അപ്പവും പാലും തയ്യാറാക്കാം… പെസഹാ അപ്പവും പാലും; റെസിപ്പി

    മറ്റൊരു ഈസ്റ്റർ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ. ഓശാന ഞായറിൽ തുടങ്ങുന്ന വിശുദ്ധവാരം പെസഹാ വ്യാഴം, ദുഃഖ വെള്ളി, വിശുദ്ധ ശനി എന്നിവ കടന്നു ഈസ്റ്റർ ഞായറിൽ അവസാനിക്കുന്നു. ഈ പെസഹ വ്യാഴത്തിന് അപ്പവും പാലും തയ്യാറാക്കാം… പെസഹ പാൽ വേണ്ട ചേരുവകൾ തേങ്ങ പാൽ ഒന്നാം പാൽ- 3 ഗ്ലാസ്സ് രണ്ടാം പാൽ 3 ഗ്ലാസ്സ് ശർക്കര 2 കപ്പ് വെള്ളം 1 കപ്പ് ഏലക്ക പൊടി 1 സ്പൂൺ ചുക്ക് പൊടി 1 സ്പൂൺ അരിപൊടി 1/2 കപ്പ്‌ തയാറാക്കുന്ന വിധം ശർക്കര ഒരു പാത്രത്തിലേക്ക് ചേർത്തുകൊടുത്തു അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് അലിയിച്ച് അരിച്ചു മാറ്റിവയ്ക്കുക.. അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുത്ത്, നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച്…

    Read More »
  • തണ്ണിമത്തൻ സ്പെഷ്യൽ ജൂസ് ഉണ്ടാക്കാം

    ചേരുവകൾ തണ്ണിമത്തൻ – കുരു കളഞ്ഞ് കഷണങ്ങൾ ആക്കിയത് 6 കപ്പ് വെള്ളം – 4 കപ്പ് നാരങ്ങാനീര് – 5-6 നാരങ്ങയുടെ നീര് (ആവശ്യാനുസരണം കൂടുകയോ കുറയുകയോ ചെയ്യാം) പഞ്ചസാര – ആവശ്യത്തിന് പുതിനയില – ഒരു പിടി ∙തണ്ണിമത്തൻ ജ്യൂസാക്കി അരിച്ചു വയ്ക്കുക. ∙നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് ഇളക്കുക. പഞ്ചസാര അലിഞ്ഞു വരുമ്പോൾ അതിലേക്ക് തണ്ണിമത്തൻ ജ്യൂസ് ചേർക്കുക. ഇതിലേക്ക് പുതിനയില ഇട്ട് ഇളക്കുക.   തണുത്ത ജ്യൂസ് ആണ് രുചികരം. അതിനാൽ തണുത്തവെള്ളമോ ഐസോ ഉപയോഗിക്കാം. തണ്ണിമത്തനൊപ്പം നാരങ്ങയും പുതിനയും ചേരുമ്പോൾ രുചിക്കൊപ്പം പോഷകമൂല്യവും കൂടുന്നു.

    Read More »
  • പച്ചക്കറി ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് മണ്ണിൽ നനവുണ്ടായിരിക്കണം.എങ്കിൽ മാത്രമേ എല്ലാ പോഷകങ്ങളും സസ്യങ്ങൾക്ക് വലിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ.ഈ വെള്ളം കട്ടി കൂടിയതോ ഉപ്പിന്റെ അംശമോ, ക്ളോറിൻ/ക്ളോറാമിൻ എന്നിവ അധികമായ അവസ്ഥയിലോ ആകരുത്. അങ്ങിനെ വന്നാൽ എത്ര കണ്ടു വളം ചേർത്താലും സസ്യങ്ങൾക്ക് വലിച്ചെടുക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. ചെടികൾക്ക് വെള്ളവും വളവും മാത്രമല്ല, കുറഞ്ഞത് 8 മണിക്കൂർ പ്രകാശവും ലഭിച്ചിരിക്കണം. പ്രകാശം നേടിയെടുക്കാനുള്ള സാധ്യതയില്ലെങ്കിൽ സസ്യങ്ങൾ ആരോഗ്യത്തോടെ വളരണമെന്നില്ല. വിവിധ തരത്തിലുള്ള പോഷകങ്ങൾ വിവിധ വളർച്ചാ ഘട്ടങ്ങളിൽ പ്രോസസ്സ് ചെയ്യാൻ കഴിയാതെ സസ്യങ്ങളുടെ ആരോഗ്യം ക്ഷയിക്കുകയും തുടർന്ന് രോഗങ്ങൾക്കും കീടങ്ങൾക്കും വിധേയമാക്കുകയും ചെയ്യും. കൂടാതെ ഏതൊരു സസ്യങ്ങളുടെയും ഇലയിൽ പതിക്കുന്ന പ്രകാശത്തിൽ നിന്നുള്ള ചൂട് 30 ഡിഗ്രി സെൽഷ്യസിൽ കൂടുതലായാൽ വലിച്ചെടുത്ത പോഷകങ്ങൾ വഴി മുന്നോട്ടു പോകാനുള്ള അതിന്റെ കഴിവ് താനേ നിലച്ചുപോകയും റെസ്പിരേഷൻ അളവ് വർദ്ധിക്കുകയും ചെയ്യും.ചൂട് കൂടിയ മാസങ്ങളിൽ പലരും ഗ്രീൻ ഷെയിഡ് നൽകുന്നത് ഇതിനാണ്.മഴ കൂടുമ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്.അതിനാണ് മഴമറ എന്നുപറയുന്നത്.അല്ലാത്തപക്ഷം…

    Read More »
Back to top button
error: