CrimeNEWS

ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍

തിരുവനന്തപുരം: റെക്കോഡിങ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചയാള്‍ പൊലീസ് പിടിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷാ(68 )യാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ക്യാമറയില്‍ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

 

Back to top button
error: