സത്യഭാമയുടെ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ
എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ 2019 ല്‍ ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് പോസ്റ്റിൽ നിന്നും വ്യകതമാകുന്നത്.
ബിജെപി കേരളം അവരുടെ ഔദ്യോഗിക പേജില്‍ 2019 ജൂലൈ ആറിന് പങ്കുവെച്ച കുറിപ്പില്‍ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോയും പോസ്റ്റും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആർ എല്‍ വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ സത്യഭാമ അധിക്ഷേപിക്കുകയും വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന് ശേഷം ബിജെപി ഈ പോസ്റ്റ് മുക്കുകയായിരുന്നു. എന്നാല്‍ അന്നുതന്നെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു.
ഈ സ്ക്രീൻഷോട്ട് വ്യാജമാണെന്ന് വരുത്തിത്തീർക്കാനുള്ള കാമ്ബയിൻ ബിജെപി തുടങ്ങിയെങ്കിലും ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം കൈ വിട്ട് പോയി. സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബി.ജെ.പി അനുകൂല പോസ്റ്റുകളും ഈ സംഭവത്തോട് ചേർത്തു വായിക്കാവുന്നതാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാവായ സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ സത്യഭാമയെ തള്ളി രംഗത്തുവന്നിരുന്നു.